ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 28 ന്

News Photo 1 - Germany - Otta Nottathil - malanakara_reunion_fest_germany_2024
ബര്‍ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ 94ാം പുന:രൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിയ്ക്കുന്നു. സെപ്റ്റംബര്‍ 28 ന്(ശനി) രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 4 മണിവരെ മാന്‍ഹൈം ഷോണാവു നല്ലയിടയന്‍ ദേവാലയത്തില്‍ (Guter Hirte Kirche, Memeler Strasse 38, 68307 Shoenau, Mannheim) പരിപാടികള്‍ ആരംഭിയ്ക്കും.

ആഘോഷമായ ദിവ്യബലിയില്‍ ഡോ. മത്യൂസ് മാര്‍ പക്കോമിയോസ് (ബിഷപ്പ്, സീറോ മലങ്കര ഖാട്ക്കി, പൂനെ രൂപത) മുഖ്യ കാര്‍മ്മികനായിരിയക്കും. ജര്‍മനിയില്‍ സേവനം ചെയ്യുന്ന മലങ്കര സഭ അംഗങ്ങളായ വൈദികര്‍ സഹകാര്‍മ്മികരാവും.

തുടര്‍ന്നു പാരീഷ് ഹാളില്‍ നടക്കുന്ന ജൂബിലി ആഘോഷത്തില്‍ തിരുമേനിക്കൊപ്പം വൈദികരും,ലൂക്കാസ് ഷ്രെയ്ബര്‍( ജര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സില്‍ വിദേശികള്‍ക്കുള്ള അജപാലന പരിപാലനത്തിന്റെ ദേശീയ ഡയറക്ടര്‍ ),ഫാ. ഫ്രാന്‍സിസ് ഷ്മെര്‍ബെക്ക് (മാന്‍ഹൈമിലെ സെന്റ് ഫ്രാന്‍സിസ്കസ് ഇടവക വികാരി), റെജീന ഹെര്‍ലിന്‍ (കാരിത്താസ് അസോസിയേഷന്‍ മാന്‍ഹൈമിന്റെ അധ്യക്ഷ), ഫാ.തോമസ് (സീറോ മലബാര്‍ ചര്‍ച്ച് ഹൈഡല്‍ബര്‍ഗ്),ഫാ. ജോണ്‍ ഇളന്‍വിനാക്കുഴിയില്‍ ഒ.ഐ.സി.സി., സി. ടെസ് ഒഎസ്എസ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും. കലാപരിപാടികളും ഉണ്ടായിരിയ്ക്കും.സ്നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിയ്ക്കും.

ജര്‍മനിയിലെ മലങ്കരസഭയുടെ സ്ററുട്ട്ഗാര്‍ട്ട് / ഹൈഡല്‍ബര്‍ഗ് മിഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് (ജോമോന്‍ ചെറിയാന്‍,സെക്രട്ടറി), (വറുഗീസ് ചരിവുപറമ്പില്‍, ട്രഷറാര്‍) ആഘോഷങ്ങള്‍ നടക്കുന്നത്.

ഫാ.സന്തോഷ് തോമസ് (കോഓര്‍ഡിനേറ്റര്‍, 017680383083), ജോജി കൊച്ചേത്തു(പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറി(015168193141), അനുപ് മുണ്ടേത്തു, ബിന്ദു മുള്‍ട്ടാനി, സബീന പുലിപ്ര( പാസ്റററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റുമാര്‍), ജിബോ പുലിപ്ര (പാസ്റററല്‍ കൗണ്‍സില്‍ ട്രഷറാര്‍). എന്നിവരാണ് പാസ്റററല്‍ കൗണ്‍സില്‍ അംഗങ്ങള്‍.

ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ പാസ്റററല്‍ കൗണ്‍സില്‍ സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നതായി അറിയിച്ചു.
- dated 27 Sep 2024

Comments:

Keywords: Germany - Otta Nottathil - malanakara_reunion_fest_germany_2024 Germany - Otta Nottathil - malanakara_reunion_fest_germany_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക
Drone_Attack_during_Merz_visit_Russia_strikes_Kyiv_bridge_amid_Chancellor_trip
ജര്‍മനി മെര്‍സിന്റെ കീവ് സന്ദര്‍ശനത്തിനിടെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം; നഗരത്തിലെ പാലത്തില്‍ പതിച്ചു: മോസ്കോയുടെ മുന്നറിയിപ്പ് തള്ളി വന്‍ സൈനിക സഹായവുമായി ജര്‍മ്മന്‍ ചാന്‍സലര്‍
ജര്‍മനി നിര്‍ബന്ധിത സൈനിക സേവനത്തിനും ആയുധ ബജറ്റിനുമെതിരെ ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം; ബ്രാന്‍ഡന്‍ബുര്‍ഗ് ഗേറ്റില്‍ ആയിരങ്ങള്‍ അണിനിരന്നു: സൈനികച്ചെലവല്ല, സാമൂഹിക ക്ഷേമമാണ് വേണ്ടതെന്ന് യുവാക്കള്‍
Reform_row_raises_fears_for_Merz_coalition
ജര്‍മനി ജര്‍മ്മന്‍ ഐക്യദിനാഘോഷങ്ങള്‍ക്ക് ബ്രെമനില്‍ തുടക്കം; മെര്‍സ് സര്‍ക്കാരില്‍ ഭിന്നത പുകയുന്നു: ഐക്യദിന റാലിക്കിടെ ഇടതുപക്ഷ പ്രതിഷേധവും
vw_new_employees_10_agreement_cancelled_sept_30_2026
ജര്‍മനി ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും
tank_rabatt_germany_germany_oct_1_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും
kerala_samajam_onam_celebrations_2026_report
ജര്‍മനി കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും