Today: 02 Dec 2024 GMT   Tell Your Friend
Advertisements
യു കെയില്‍ നിന്നും നാട്ടിലെത്തി തെരഞ്ഞെടുപ്പു പ്രചരണം; 'കര്‍മ്മസേന' രൂപീകരിച്ചു
Photo #1 - Germany - Otta Nottathil - karmmasena_uk_election_campaign
ലണ്ടന്‍: കേരളത്തിലെ മൂന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന സുപ്രധാന ഉപതെരെഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരു പ്രവാസ സംഘടന നടത്തിയിട്ടുള്ളതില്‍ വച്ച് അഭൂതപൂര്‍വ്വമായ സാന്നിധ്യമാണ് യു കെയിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) പ്രവര്‍ത്തകര്‍ ഇത്തവണ നടത്തിയത്. സംഘടനയുടെ അധ്യക്ഷ തന്നെ നേരിട്ട് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു എന്നതും ശ്രദ്ദേയം. സാധാരണ ഗതിയില്‍ പ്രവാസി സംഘടന പ്രവര്‍ത്തകര്‍ നാട്ടിലെത്തുന്ന സമയത്ത് വോട്ടിങ്ങിലും പ്രചാരണ രംഗത്തും സജീവമാകുക പതിവാണെങ്കിലും, തെരഞ്ഞെടുപ്പു പ്രചരണത്തിനു മാത്രമായി യു കെയില്‍ നിന്നും നാട്ടിലെത്തി സംഘടനയുടെയും കോണ്‍ഗ്രസ് / യുഡിഎഫ് പ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്തുകൊണ്ട് മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഒ ഐ സി സി (യുകെ) നടത്തിയത്.

ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ളയര്‍ മാത്യൂസ്, സംഘടനയുടെ ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നാട്ടിലെത്തി മണ്ഡലങ്ങളില്‍ സജീവമായത്. തുടര്‍ന്ന്, ഓ ഐ സി സി യുടെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന 'കര്‍മ്മസേന'ക്ക് രൂപം നല്‍കുകയും ചേലക്കരയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. ഒ ഐ സി സിയുടെ നാട്ടിലുള്ള മറ്റു പ്രവര്‍ത്തകരും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൂട്ടിച്ചേര്‍ത്തുകൊണ്ട് വിവിധ മണ്ഡലങ്ങളിലായി 50 പേരടങ്ങുന്ന സംഘമായി കര്‍മ്മസേന പിന്നീട് വിപുലീകരിച്ചു. നേരത്തെ നാട്ടില്‍ എത്തിയിരുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.

ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കും നാട്ടില്‍ വോട്ടവകാശമില്ലെങ്കിലും അവരുടെ ബന്ധുക്കളുടെ വോട്ടുകള്‍ പരമാവധി യുഡിഎഫ് സ്ഥാനര്‍ഥികള്‍ക്ക് അനുകൂലമായി സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക യുഡിഫ് പ്രവര്‍ത്തകരുമായി ചേര്‍ന്നുകൊണ്ടുള്ള ഗൃഹ സന്ദര്‍ശനം, നേരിട്ടുള്ള വോട്ടഭ്യര്‍ത്ഥന, വാഹന പര്യടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഒ ഐ സി സി (യു കെ) പ്രചരണ രംഗത്ത് സജീവമായത്.

മൂന്ന് യുഡിഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും മണ്ഡലങ്ങളിലെ പല സ്ഥലങ്ങളില്‍ ഗൃഹ സന്ദര്‍ശനം, വാഹന പര്യടനം എന്നിവ സംഘടിപ്പിച്ച ഒ ഐ സി സി (യു കെ) കര്‍മ്മ സേന, വിവിധ ഇടങ്ങളില്‍ സ്ഥാനാര്‍ഥികളോടൊപ്പം പര്യടനങ്ങളില്‍ പങ്കാളികളുമായി.

പ്രചരണത്തിനായി സ്ഥാനാര്‍ഥികളുടെ ചിത്രം അലേഖനം ചെയ്ത ടി ഷര്‍ട്ടുകളും തൊപ്പികളും ഒ ഐ സി സി (യു കെ) രംഗത്തിറക്കിയിരുന്നു. മൂന്ന് സ്ഥലങ്ങളിലായി സംഘടിപ്പിച്ച പ്രചരണ സാമഗ്രികളുടെ പ്രകാശന ചടങ്ങില്‍ എ ഐ സി സി സെക്രട്ടറി വി കെ അറിവഴകന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ചാണ്ടി ഉമ്മന്‍ എം എല്‍ എ, യു ഡി എഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ അഡ്വ. ഫില്‍സന്‍ മാത്യൂസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. ഒ ഐ സി സിയെ (യു കെ) ~ യെ പ്രതിനിധീകരിച്ച് നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവരും 'കര്‍മ്മസേന' പ്രവര്‍ത്തകരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു

കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും മുതിര്‍ന്ന നേതാക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതലയും ഏകോപനവും വഹിക്കുന്ന എ ഐ സി സി സെക്രട്ടറി വി കെ അറിവഴകന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കൊടിക്കുന്നില്‍ സുരേഷ് എം പി, ഫ്രാന്‍സിസ് ജോര്‍ജ് എം പി, ഡീന്‍ കുര്യാക്കോസ് എം പി, ഷാഫി പറമ്പില്‍ എം എല്‍ എ, അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, വി പി സജീന്ദ്രന്‍ എക്സ് എം എല്‍ എ, അഡ്വ. ഫില്‍സന്‍ മാത്യൂസ്, അഡ്വ. അനില്‍ ബോസ്, മുഹമ്മദ് ഷിയാസ്, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവരുമായും ഒ ഐ സി സി (യു കെ) സംഘം ആശയവിനിമയവും സംഘം നടത്തി. യു കെയില്‍ നിന്നും പ്രചാരണത്തിനായി എത്തിച്ചേര്‍ന്ന ഒ ഐ സി സി യു കെ സംഘം നടത്തിയ പ്രവര്‍ത്തനം ശ്ളാഖനീയവും മാതൃകാപരമെന്നും നേതാക്കള്‍ പറഞ്ഞു.

ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ളയര്‍ മാത്യൂസ് നേതൃത്വം നല്‍കിയ 'കര്‍മ്മസേന' സംഘത്തില്‍ ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വൈ എ റഹിം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും അയര്‍കുന്നം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ജയിംസ് കുന്നപ്പളളി, അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം, അയര്‍കുന്നം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിനോയി നീറിക്കാട്, ബിജു മുകളേല്‍, ബിനോയ് മാത്യു ഇടയലില്‍, കെഎസ്ആര്‍ടിസി വര്‍ക്കേഴ്സ് യൂണിയന്‍ മുന്‍ നേതാവ് ബേബി മുരിങ്ങയില്‍ തുടങ്ങിയവരും അണിചേര്‍ന്നു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായി.
- dated 07 Nov 2024


Comments:
Keywords: Germany - Otta Nottathil - karmmasena_uk_election_campaign Germany - Otta Nottathil - karmmasena_uk_election_campaign,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മനിയില്‍ സിഡിയു അധികാരത്തിലെത്തിയാല്‍ മലയാളികള്‍ക്ക് തിരിച്ചടിയായേയേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
alcoholic_polish_driver_accident_injured_26_germany
ജര്‍മനിയെ ഞെട്ടിച്ച ട്രക്ക് അപകടം ; പോളിഷ് ഡ്റൈവര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
antisemitic_incidents_raise_berlin
ബര്‍ലിനില്‍ ആന്റിസെമിറ്റിക് സംഭവങ്ങള്‍ കുത്തനെ ഉയരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
terror_warning_x_mas_merkets_german_interior_minister
ക്രിസ്മസ് വിപണികളില്‍ ജാഗ്രത പാലിക്കണമെന്ന് ജര്‍മ്മന്‍ ആഭ്യന്തരമന്ത്രി ഫൈസര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
air_pollution_death_raises_1_5_m_per_year
വായു മലിനീകരണം പ്രതിവര്‍ഷം 1.5 ദശലക്ഷം മരണങ്ങളെന്നു റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
mentalist_aathi_show_insomnia_dec_13_heidelberg
ജര്‍മനിയില്‍ മെന്റലിസ്ററ് ആദിയുടെ ഷോ INSOMNIA ഡിസം. 13 ന്
തുടര്‍ന്നു വായിക്കുക
failed_robbery_koeln_malayalee_
കൊളോണ്‍ മലയാളിയുടെ വീട്ടില്‍ വീണ്ടും കവര്‍ച്ചാ ശ്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us