വിവാഹമോചനം ജര്‍മനിയിലെ റെസിഡന്‍സ് അവകാശങ്ങളെ ബാധിക്കുന്നതെങ്ങനെ

News Photo 1 - Germany - Otta Nottathil - divorce_germany_re4sidence_permit
വിവാഹം റെസിഡന്‍സ് അവകാശങ്ങള്‍ക്ക് സഹായമാകും എന്നതുപോലെ തന്നെ ജര്‍മനിയില്‍ വിവാഹമോചനം റെസിഡന്‍സ് അവകാശങ്ങളെ ബാധിക്കുക്കകയും ചെയ്യും. അതേസമയം, വിവാഹത്തിലൂടെ കിട്ടിയ റെസിഡന്‍സ് പെര്‍മിറ്റ് വിവാഹമോചനത്തോടെ ഒറ്റയടിക്ക് അവസാനിക്കുകയല്ല ചെയ്യുന്നത്. വിവാഹജീവിതം എത്രകാലം നീണ്ടു, ജര്‍മനിയില്‍ കുട്ടികളുണ്ടോ തുടങ്ങിയ ഘടകങ്ങളും ഇതില്‍ നിര്‍ണായകമാണ്.

വിവാഹം വഴി കിട്ടിയ പൗരത്വമല്ല ജര്‍മനിയിലേതെങ്കില്‍ ഇക്കാര്യങ്ങളൊന്നും ആലോചിക്കേണ്ട ആവശ്യം തന്നെയില്ല. വിവാഹത്തിലൂടെയല്ലാതെ കിട്ടിയ റെസിഡന്‍സ് പെര്‍മിറ്റിനെ വിവാഹമോചനം ഒരു തരത്തിലും ബാധിക്കില്ല. അതേസമയം, വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ വിസ കാലാവധി കഴിയുമ്പോള്‍ സാധിക്കുകയുമില്ല.

ഇനി, വിവാഹത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടിയ ഫാമിലി വിസ ജര്‍മനിയിലെത്തിയവരാണെങ്കിലും, പെര്‍മനന്റ് റെസിഡന്‍സോ ജര്‍മന്‍ പൗരത്വമോ ലഭിച്ചു കഴിഞ്ഞ ശേഷമുള്ള വിവാഹമോചനം അതിനെയൊന്നും ബാധിക്കില്ല. ഏതെങ്കിലുമൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തിന്റെ പൗരത്വമുണ്ടെങ്കിലും വിവാഹമോചനം ഒരുതരത്തിലും ബാധിക്കാതെ ജര്‍മനിയില്‍ തുടരാം. അഞ്ച് വര്‍ഷം ഇവിടെ താമസിച്ച ശേഷം പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കുകയും ചെയ്യാം.

വിവാഹത്തിലൂടെ ലഭിച്ച വിസ മാത്രമുള്ളവരുടെ കാര്യത്തിലാണ് വിവാഹമോചനം പ്രശ്നമാകുന്നത്. അവരില്‍ തന്നെ മൂന്നു വര്‍ഷം നിയമപരമായി ജര്‍മനിയില്‍ താമസിച്ചവരാണെങ്കില്‍ ഒരു വര്‍ഷം കൂടി റെസിഡന്‍സ് പെര്‍മിറ്റ് നീട്ടിക്കിട്ടാന്‍ അവകാശമുണ്ട്. ആ സമയത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റോ നിയപരമായ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ച് രാജ്യത്ത് തുടരാനുള്ള അവകാശം നേടിയെടുക്കാനുള്ള അവസരം ഉപയോഗിക്കാം.

വിവാഹമോചനത്തിനു ശേഷവും കുട്ടികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ടെങ്കിലും റെസിഡന്‍സ് പെര്‍മിറ്റ് നീട്ടിക്കിട്ടാന്‍ അവസരമുണ്ട്.

ഇത്തരത്തില്‍ മറ്റു മാര്‍ഗങ്ങളൊന്നും തുറന്നു കിട്ടുന്നില്ലെങ്കില്‍, സ്വന്തം രാജ്യത്തേക്കു മടങ്ങിയാല്‍ അപകടമാണെന്നു തെളിയിച്ചാലേ രാജ്യത്ത് തുടരാന്‍ സാധിക്കൂ.
- dated 25 Oct 2024

Comments:

Keywords: Germany - Otta Nottathil - divorce_germany_re4sidence_permit Germany - Otta Nottathil - divorce_germany_re4sidence_permit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

smym_bayern_region_night_vigil_prays_party_oct_9_2026
ജര്‍മനി റേഗെന്‍സ്ബുര്‍ഗില്‍ വിശ്വാസത്തിന്റെ യുവവസന്തം; എസ്.എം.വൈ.എം ബയേണ്‍ റീജിയണ്‍ നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ഭക്തിസാന്ദ്രമായി
wmc_german_province_new_office_bearers_2026_28_oct_17_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു
bochum_fire_accident_malayalees_mortals_proceedings_finished_to_send_to_kerala_oct_16_2026
ജര്‍മനി ബോഹും ദുരന്തം: മൂന്ന് മലയാളികളുടെയും നടപടിക്രമങ്ങള്‍ 72 മണിക്കൂറിനകം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും; വിമാന സമയം തിങ്കളാഴ്ച വ്യക്തമാകും
frue_start_rente_feur_kinder_in_Germany_goverment_plan_oct_16_2026
ജര്‍മനി കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക പെന്‍ഷന്‍ പദ്ധതി ; 'ഫ്രൂയിസ്ററാര്‍ട്ട് റെന്റെ'ക്ക് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആറ് വയസ്സ് മുതല്‍ അക്കൗണ്ടിലേക്ക് പണം
fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു
kneif_attack_one_dead_in_old_age_home_olfen_oct_17_2026
ജര്‍മനി ജര്‍മ്മനിയില്‍ വൃദ്ധസദനത്തില്‍ 72~കാരന്റെ കത്തിക്കുത്ത് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്; പ്രതി പിടിയില്‍