ജര്‍മനിയുടെ മെഗാ കടം വോട്ടിനിടാമെന്ന് കോടതി ; പുതിയ സഖ്യത്തോട് ഗ്രീന്‍സ് യോജിച്ചു

ബര്‍ലിന്‍ : ജര്‍മ്മനിയുടെ ചരിത്രപരമായ കടം കരാറില്‍ സിഡിയു എസ് പി ഡി കക്ഷികള്‍ യോജിച്ചു. സര്‍ക്കാര്‍ വായ്പയില്‍ വന്‍ വര്‍ദ്ധനവ് വരുത്തുന്നത് സംബന്ധിച്ച് സിഡിയു/സിഎസ്യു ബ്ളോക്കും എസ്പിഡിയും ഗ്രീന്‍സ് പാര്‍ട്ടിയുമായി ധാരണയിലെത്തി.

കടം ഇടപാട് പാക്കേജിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സിഡിയു നേതാവ് ഫ്രെഡറിക് മെര്‍സ് വിഷയത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
"ജര്‍മ്മനി തിരിച്ചെത്തി" എന്ന് പറഞ്ഞുകൊണ്ടാണ് ഫ്രെഡറിക് മെര്‍സ് കടം പരിഷ്കരണ കരാര്‍ പ്രഖ്യാപിച്ചത്. സഖ്യം
അടുത്തയാഴ്ച പാര്‍ലമെന്റ് വോട്ടെടുപ്പിന് മുന്നോടിയായി കടമെടുക്കലില്‍ വന്‍ വര്‍ദ്ധനവ് വരുത്തുന്നതിനുള്ള പദ്ധതികളില്‍ ജര്‍മ്മന്‍ തിരഞ്ഞെടുപ്പ് വിജയിയായ ഫ്രെഡറിക് മെര്‍സും സോഷ്യല്‍ ഡെമോക്രാറ്റുകളും (എസ്പിഡി) ഉള്‍പ്പെടുന്ന യാഥാസ്ഥിതിക സിഡിയു/സിഎസ്യു കൂട്ടായ്മ ഗ്രീന്‍സുമായി തത്വത്തില്‍ യോജിക്കുകയായിരുന്നു..

യാഥാസ്ഥിതികരും എസ്പിഡിയും സംയുക്തമായി മുന്നോട്ടുവച്ച കടം പരിഷ്കരണ പദ്ധതി, രാജ്യത്തിന്റെ ഭരണഘടനാപരമായി ഉള്‍പ്പെടുത്തിയിട്ടുള്ള കടം ബ്രേക്കില്‍ നിന്ന് പ്രതിരോധ ചെലവുകള്‍ ഒഴിവാക്കുകയും അടിസ്ഥാന സൗകര്യ നിക്ഷേപത്തിനായി 500 ബില്യണ്‍ യൂറോ പ്രത്യേക ഫണ്ട് സൃഷ്ടിക്കുകയും ചെയ്യും.

കാലാവസ്ഥാ, സാമ്പത്തിക പരിവര്‍ത്തന ഫണ്ടിനായി 100 ബില്യണ്‍ യൂറോ അനുവദിക്കുന്നുണ്ട്.

ജര്‍മനിയുടെ പങ്കാളികള്‍ക്കും സുഹൃത്തുക്കള്‍ക്കും, മാത്രമല്ല നമ്മുടെ എതിരാളികള്‍ക്കും, നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശത്രുക്കള്‍ക്കും ഇത് വ്യക്തമായ ഒരു സന്ദേശമാണ്. സ്വയം പ്രതിരോധിക്കാന്‍ കഴിയും, ഇപ്പോള്‍ ജര്‍മനി സ്വയം പ്രതിരോധിക്കാന്‍ പൂര്‍ണ്ണമായും തയ്യാറാണന്നും മെര്‍സ് പറഞ്ഞു.

ഉപരിസഭ കടം പരിഷ്കരണം പാസാക്കിക്കഴിഞ്ഞാല്‍ ഉക്രെയ്നിന് സൈനിക സഹായമായി 3 ബില്യണ്‍ യൂറോ രാജ്യം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മെര്‍സ് പറഞ്ഞു.

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ സ്വാതന്ത്ര്യവും സമാധാനവും സംരക്ഷിക്കുന്നതിന് സാമ്പത്തിക സ്രോതസ്സുകള്‍ക്ക് ഒരു കുറവുമില്ലന്നും യൂറോപ്പില്‍ സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും സംരക്ഷണത്തിന് ജര്‍മ്മനി അതിന്റെ പ്രധാന സംഭാവന നല്‍കുന്നുവെന്നും മെര്‍സ് പറഞ്ഞു.

അതേസമയം, യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ വായ്പയെടുക്കലും നിക്ഷേപ മുന്നേറ്റവും ശക്തമായ ഒരു ഉത്തേജനമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റ് സഹനേതാവ് ലാര്‍സ് ക്ളിംഗ്ബെയ്ല്‍ പറഞ്ഞു.
ജര്‍മ്മനിക്ക് സ്വന്തം കാലില്‍ നില്‍ക്കാനും സ്വയം സംരക്ഷിക്കാനുമുള്ള അടിത്തറ പാകിയിട്ടുണ്ട്," ചരിത്രപരമായ കട പാക്കേജില്‍ യാഥാസ്ഥിതികരുമായും ഗ്രീന്‍സുമായും എസ്പിഡി യോജിച്ചതിന് ശേഷം ക്ളിംഗ്ബെയ്ല്‍ പറഞ്ഞു.

ജര്‍മ്മനിയുടെ ഔട്ട്ഗോയിംഗ് പാര്‍ലമെന്റിന്റെ അധോസഭയായ ബുണ്ടെസ്ററാഗില്‍ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതിന് അവരുടെ പിന്തുണ ആവശ്യമായിരുന്നതിനാല്‍ പദ്ധതിയെ പിന്തുണയ്ക്കാന്‍ ഗ്രീന്‍സ് ആദ്യം വിസമ്മതിച്ചിരുന്നു. എന്നാല്‍ ഗ്രീന്‍സിന്റെ നിര്‍ദ്ദേശം കൂടി ചേര്‍ത്താണ് ഒടുവില്‍ സമവായത്തിലെത്തിയത്.

മാര്‍ച്ച് 25 ന് പുതിയ ബുണ്ടെസ്ററാഗ് സമ്മേളിക്കുന്നതിനുമുമ്പ് ഫണ്ടുകള്‍ ഉറപ്പാക്കുക എന്നതാണ് മെര്‍സിന്റെ ലക്ഷ്യം,
ഇതിനെതിരെ തീവ്ര വലതുപക്ഷമായ എഎഫ്ഡിയും, തീവ്ര ഇടതുപക്ഷമായ ദി ലിങ്കെയും കൂടി ജര്‍മനിയുടെ ഭരണഘടനാകോടതിയില്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളിക്കൊള്ളാണ് വ്യാഴാഴ്ച കോടതി വിധി പ്രഖ്യാപിച്ചത്. ഇതാവട്ടെ പുതിയ സഖ്യത്തിന് ആശ്വാസമായതും ഗ്രീന്‍സിന്റെ പിന്തുണയും മെര്‍സിന്റെ ജനകീയതയില്‍ മുന്നേറ്റമുണ്ടാക്കി.

ചൊവ്വാഴ്ച പാര്‍ലമെന്റില്‍ പാക്കേജ് പാസാക്കുമെന്നാണ് സൂചന. അതിനുശേഷം ഉപരിസഭയായ ബുണ്ടസ്രാത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അത് അംഗീകരിക്കേണ്ടതുണ്ട്.
- dated 15 Mar 2025

Comments:

Keywords: Germany - Otta Nottathil - debt_brake_supported_new_front_germany Germany - Otta Nottathil - debt_brake_supported_new_front_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മനി ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ രംഗം വന്‍ തകര്‍ച്ചയിലേക്ക്; പതിനായിരക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടു, ലക്ഷക്കണക്കിന് പേര്‍ ആശങ്കയില്‍; ഷെഫ്ലര്‍ അടക്കം ഫാക്ടറികള്‍ പൂട്ടുന്നു
aju_thomas_student_missing_from_Bingen_Uni_Nov_03_2026
ജര്‍മനി ജര്‍മ്മനിയില്‍ മലയാളി വിദ്യാര്‍ത്ഥി അജു തോമസിനെ കാണാനില്ലെന്ന് പരാതി; സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യപ്പെട്ട നിലയില്‍; വിവരം നല്‍കണമെന്ന് അഭ്യര്‍ത്ഥന
police_open_fire_on_fleeing_gangsters_berlin_nov_03_2026
ജര്‍മനി ബര്‍ലിന്‍ കുഡാമില്‍ സിനിമാ സ്റൈ്റല്‍ ഹൈസ്പീഡ് വേട്ടയാടല്‍; പോലീസിനെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍; കാറിലെത്തിയ ക്രിമിനലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പോലീസ്
new_record_low_for_asylum_applications_germany_nov_03_2026
ജര്‍മനി ജര്‍മ്മനിയില്‍ അഭയാര്‍ത്ഥി അപേക്ഷകളില്‍ വന്‍ ഇടിവ് ; ഒക്ടോബറില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
Selenskyj_in_Berlin_met_chancellor_Merz_nov_03_2026
ജര്‍മനി സെലെന്‍സ്കിയുടെ ബെര്‍ലിന്‍ സന്ദര്‍ശനം: യുക്രെയ്ന് 200 മില്യണ്‍ യൂറോയുടെ പുതിയ സഹായം പ്രഖ്യാപിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്; അബുദാബിയില്‍ നിര്‍ണായക സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുന്നു
masked_rioters_block_University__hamburg_free_palastine_nov_02_2026
ജര്‍മനി ഹാംബുര്‍ഗ് സര്‍വകലാശാല ഉപരോധിച്ച് മുഖംമൂടി ധരിച്ച പ്രതിഷേധക്കാര്‍; പോലീസിനെതിരെ അസഭ്യവര്‍ഷവും പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളും; കനത്ത സുരക്ഷാ വലയം തീര്‍ത്ത് പോലീസ്
gen_Z_protest_germany_new_reports_nov_01_2026
ജര്‍മനി ശനിയാഴ്ച ജര്‍മ്മനിയെ ഞെട്ടിച്ച കലാപം മുഖംമൂടി ധരിച്ചെത്തിയത് തീവ്ര ഇടതുപക്ഷ മാഫിയ കുടിയേറിയ യുവാക്കള്‍ ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; കൊളോണില്‍ ചോരപ്പുഴ ഒഴുക്കാന്‍ എത്തിയത് മാരകായുധങ്ങളുമായി