Today: 02 Jun 2020 GMT   Tell Your Friend
Advertisements
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം " വരമ്പുകള്‍ " നവം. 9 നും 16 നും
Photo #1 - Germany - Otta Nottathil - darsana_theatres_nadakam_varambukal_nov_9_16
Photo #2 - Germany - Otta Nottathil - darsana_theatres_nadakam_varambukal_nov_9_16
കൊളോണ്‍: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി ജര്‍മനിയിലെ പ്രത്യേകിച്ച് കൊളോണിലെ മലയാളി സമൂഹത്തിന്റെ കലാസാംസ്കാരിക മണ്ഡലത്തില്‍ നാടകമെന്ന അഭിനയകലയുടെ കതിരുകള്‍ വീശി ഒരുപറ്റം കലാകാരന്മാരുടെ ഹൃദയത്തിടിപ്പായി മാറിയ കൊളോണ്‍ "ദര്‍ശന തീയേറ്റേഴ്സ്" വീണ്ടും പുതിയ നാടകവുമായി അരങ്ങിലെത്തുന്നു.

2017 നു ശേഷം ദര്‍ശന വീണ്ടും അഭിമാനപൂര്‍വ്വം അണിയിച്ചൊരുക്കുന്ന ഇരുപത്തിയൊന്നാമത് നാടകം "വരമ്പുകള്‍" നവംബര്‍ ഒന്‍പത്, പതിനാറ് എന്നീ ശനിയാഴ്ചകളില്‍ കൊളോണ്‍ റാഡര്‍ത്താല്‍ സെന്റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് ഹാളില്‍(Raderberger Str.203, 50968 Koeln,Raderberg) വൈകുന്നേരം 6.30 ന് അരങ്ങേറും.

മനുഷ്യത്വത്തിന്റെ സമസ്യകളെ അളന്നു തൂക്കി കൂട്ടിയും കുറച്ചും ഹരിച്ചും, ഗുണിച്ചും ചമയ്ക്കുന്ന ജീവിതത്തില്‍ ചിന്തകള്‍ക്ക് അതിര്‍വരമ്പുകള്‍ നല്‍കി ചങ്ങല തീര്‍ത്താല്‍ മനസെന്ന മഹാമാന്ത്രികന്‍ ചെപ്പടി വിദ്യകളുടെ കോലെടുത്താല്‍ കുറ്റംപറയാനാവുമോ .. അറിവിന്റെ അണമുറിയാത്ത ധാരയില്‍ തിരിച്ചറിവിന്റെ തെളിനീര്‍ അന്തര്‍ലീനമാവുമ്പോള്‍ ഓരോരുത്തരിലും രൂപം കൊള്ളുന്ന സ്വത്വം എല്ലാ വരമ്പുകളെയും ഭേദിച്ചിരിയ്ക്കും.

തലമുറകളുടെ ഉരുക്കഴിയ്ക്കുന്ന ദര്‍ശനയുടെ നാടകവേദി നിങ്ങള്‍ക്കായി ഒരിയ്ക്കല്‍ക്കൂടി തുറക്കുന്നു. തണുത്തു വിറങ്ങലിയ്ക്കുന്ന ശൈത്യകാലത്തില്‍ തനുവും മനവും ചൂടുപിടിപ്പിച്ച് പ്രഭയേകി വിരിയുന്ന കുടുംബകഥയുമായി "ദര്‍ശന" നേര്‍ക്കാഴ്ചയൊരുക്കുന്നു. സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, ആര്‍ദ്രതയുടെ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത സാമൂഹ്യ സംഗീത നാടകമാണ് വരമ്പുകള്‍.

കേരളത്തിലെ നാടകകൃത്തുകളില്‍ പ്രശസ്തനായ ഫ്രാന്‍സിസ് ടി മാവേലിക്കര രചിച്ച നാടകത്തിന്റെ അനുരൂപീകരണം നടത്തിയത് ജര്‍മനിയിലെ രണ്ടാം തലമുറക്കാരനായ ഗ്ളെന്‍സന്‍ മൂത്തേടനാണ്. ദര്‍ശനയുടെ ഒട്ടുമിക്ക നാടകങ്ങളും സംവിധാനം ചെയ്തിട്ടുള്ള ജോയി മാണിക്കത്ത് ഇത്തവണയും നാടകത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. സഹസംവിധാനം ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ നവീന്‍ അരീക്കാട്ടും നിര്‍വഹിയ്ക്കുമ്പോള്‍ അഭിനേതാക്കളായി ദര്‍ശന കുടുംബത്തിലെ അംഗങ്ങളായ പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍, ഗ്ളെന്‍സണ്‍, ധന്യ, മനോജ്, നോയല്‍, ലീബ, അനി, ക്ളിന്റണ്‍, ജോര്‍ലി, ബേബി, ഡെന്നി എന്നിവര്‍ വേഷമിടുന്നു. പ്രവേശനം പാസുമൂലം നിയന്ത്രിയ്ക്കുന്നതാണ്.

പുതുമയുടെ വരമ്പുകളുടെ ലോകത്തേയ്ക്ക് എല്ലാ കലാസ്നേഹികളെയും ദര്‍ശന സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

പോയ വര്‍ഷം ദര്‍ശനയുടെ നേതൃത്വം അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ശേഷം ദര്‍ശന അവതരിപ്പിക്കുന്ന പ്രഥമ സംരഭമാണ് വരമ്പുകളെന്ന നാടകം.കഴിഞ്ഞ ജൂണില്‍ ദര്‍ശന കുടുംബത്തിന്റെ സമ്മേളനത്തില്‍വെച്ച് ഫാ. അജി മൂലേപ്പറമ്പില്‍ സിഎംഐ, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍),ജോയി മാണിക്കത്ത് എന്നിവര്‍ ജര്‍മനിയിലെ മലയാളി മൂന്നു തലമുറകളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തി നാടകത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.

നാടകത്തിന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി തുടരുന്നു.

fb.com/darsanatheatres,
darsana.theatres@ gmail.com.
- dated 07 Nov 2019


Comments:
Keywords: Germany - Otta Nottathil - darsana_theatres_nadakam_varambukal_nov_9_16 Germany - Otta Nottathil - darsana_theatres_nadakam_varambukal_nov_9_16,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27520204swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണ ലോണെടുത്ത് ആഡംബര കാറുകള്‍ വാങ്ങിയതിനെക്കുറിച്ച് അന്വേഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
27520203ikea
ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്കാരത്തിനു വിട്ടുനല്‍കി
തുടര്‍ന്നു വായിക്കുക
malayalees_lockdown_germany_120
ലോക്ഡൗണില്‍പ്പെട്ടു മലയാളികള്‍ ജര്‍മനിയില്‍ കുടുങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us