കത്തോലിക്ക കോണ്‍ഗ്രസ് ജര്‍മ്മന്‍ ഗ്ളോബല്‍ യൂത്ത് കൗണ്‍സില്‍ രൂപീകരിച്ചു : ജര്‍മ്മനയില്‍ നിന്നുള്ള ജോമേഷ് കൈതമന ജനറല്‍ കോര്‍ഡിനേറ്റര്‍
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: കത്തോലിക്ക കോണ്‍ഗ്രസ് ജര്‍മ്മന്‍ ഗ്ളോബല്‍ യൂത്ത് കൗണ്‍സില്‍ കമ്മിറ്റി ഫെബ്രുവരി 1 ന് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഔദ്യോഗികമായി രൂപീകരിച്ചു. യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിന്റെ ഉദ്ഘാടനം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.
യോഗത്തിന് ഗ്ളോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഫാ. ലിജോ കൈതോലില്‍ പ്രാര്‍ത്ഥന സന്ദേശം നല്‍കി. യൂത്ത് കൗണ്‍സില്‍ ഗ്ളോബല്‍ കോഡിനേറ്റര്‍ ലിയോണ്‍ ജോസ് വിതയത്തില്‍ സ്വാഗതം ആശംസിച്ചു. യൂത്ത് കൗണ്‍സിലിന്റെ ആമുഖ പരിചയം ജനറല്‍ കോഡിനേറ്റര്‍ സിജോ ഇലന്തൂര്‍ നല്‍കി. തുടര്‍ന്ന്, ജോമേഷ് കൈതമന കൗണ്‍സിലിന്റെ പ്രവര്‍ത്തനരീതി വിശദീകരിച്ച് അവതരിപ്പിച്ചു. കൗണ്‍സിലിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള പൊതു ചര്‍ച്ചയും നടന്നു.
സംഘടനാ സംവിധാന ചുമതല ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ കൈകാര്യം ചെയ്തു. ഫാ. ബെന്നി പാലപ്പുറത്ത് എം. എസ്. റ്റി, ഫാ. റോഷന്‍ കാവുമുറിയില്‍ ഒ.എസ്.ബി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, യൂത്ത് കൗണ്‍സില്‍ കോഡിനേറ്റര്‍ മാരായ ഷിജോ ഇടയാടില്‍, സിജോ കണ്ണെഴത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 ഓളം യുവതി യുവാക്കള്‍ പങ്കെടുത്തു. ജോമേഷ് കൈതമനയെ ജര്‍മ്മനിയില്‍ നിന്നും ജനറല്‍ കോഡിനേറ്റര്‍ ആയി തിരഞ്ഞെടുത്തു. യൂത്ത് കൗണ്‍സില്‍ ഗ്ളോബല്‍ കോഡിനേറ്റര്‍ ജസ്ററിന്‍ നടക്കലാന്‍ കൃതജ്ഞത രേഖപ്പെടുത്തി.
- dated 06 Feb 2025
Comments: