Today: 20 Sep 2024 GMT   Tell Your Friend
Advertisements
എ എഫ് ഡി മുന്നേറ്റം കുടിയേറ്റക്കാര്‍ക്കു ഭീഷണിയോ ?
Photo #1 - Germany - Otta Nottathil - afd_immigrats_remigration
ബര്‍ലിന്‍: തീവ്രവലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡി തുരിംഗനിലെ സ്റേററ്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടിയായതിനാല്‍ കുടിയേറ്റക്കാര്‍ക്കു ഭീഷണിയോ എന്ന ചോദ്യമാണ് ജര്‍മനിയിലുള്ള വിദേശികളും ജര്‍മനിയ്ക്ക് പുറത്തുള്ളവരും ഉയര്‍ത്തുന്ന ചോദ്യം. സാക്സണിയിലും നിര്‍ണായക മുന്നേറ്റമാണ് കുടിയേറ്റ വിരുദ്ധ പാര്‍ട്ടി സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ആശങ്കയുണര്‍ത്തുന്നതാണ് എ എഫ് ഡിയുടെ വര്‍ധിച്ചു വരുന്ന ജനപിന്തുണ.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ആദ്യമായാണ് ഏതെങ്കിലും ജര്‍മന്‍ സ്റേററ്റില്‍ ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നത്. ജര്‍മനിയുടെ കിഴക്കന്‍ മേഖലകളിലാണ് തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിന് കൂടുതല്‍ വേരോട്ടമുള്ളത്. ലൈപ്സിഗും ഡ്രെസ്ഡനും പോലുള്ള കിഴക്കന്‍ നഗരങ്ങളെ പല കുടിയേറ്റക്കാരും താമസമുറപ്പിക്കാന്‍ തെരഞ്ഞെടുത്തു വരുന്നതുമാണ്. ബര്‍ലിന്‍, മ്യൂണിക്ക്, ഹാംബുര്‍ഗ് തുടങ്ങിയ പടിഞ്ഞാറന്‍ നഗരങ്ങളെക്കാള്‍ ജീവിതച്ചെലവ് കുറവാണെന്നതു മാത്രമല്ല, നിരവധി യൂണിവേഴ്സിറ്റികളുടെ സാന്നിധ്യവും കിഴക്കന്‍ നഗരങ്ങളെ പല കുടിയേറ്റക്കാര്‍ക്കും പ്രിയപ്പെട്ടതാക്കുന്നു.നിലവില്‍ തൂരിംഗനിലെ യേനയിലെ ഫ്രീഡ്രിഷ് ഷില്ലര്‍ യൂണിവേഴ്സിറ്റിയില്‍ നിരവധി മലയാളികള്‍ വിദ്യാര്‍ത്ഥികളായുണ്ട്. മാത്രമല്ല നഴ്സിംഗ് മേഖലയിലും മറ്റു മേഖലയിലും തൊഴില്‍തേടി കുടിയേറിയ മലയാളികളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.

2.1 മില്യന്‍ ജനസംഖ്യയുള്ള സ്റേററ്റാണ് തുരിംഗന്‍. 2023ലെ കണക്കനുസരിച്ച് ഇവിടെ 176,500 വിദേശികളാണ് താമസിച്ചിരുന്നത്. അതായത്, ജനസംഖ്യയുടെ 8.3 ശതമാനം കുടിയേറ്റക്കാര്‍. സാക്സണിയില്‍ ജനസംഖ്യയുടെ 8.1 ശതമാനം കുടിയേറ്റക്കാരാണ്. എന്നാല്‍, ദേശീയ ശരാശരിയില്‍ വിദേശികളുടെ സാന്നിധ്യം 15.2 ശതമാനവുമാണ്.

തുരിംഗിയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയും സാക്സണിയില്‍ രണ്ടാമത്തെ വലിയ കക്ഷിയുമായെങ്കിലും രണ്ടിടത്തും എ എഫ് ഡി അധികാരത്തില്‍ വരില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. കാരണം, മറ്റു പാര്‍ട്ടികളൊന്നും അവരുമായി സഖ്യത്തിനു തയാറല്ല. ജര്‍മന്‍ സംസ്ഥാനങ്ങളിലും ഫെഡറല്‍ തലത്തിലും സഖ്യങ്ങളില്ലാതെ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കാറില്ല.

വലതുപക്ഷ തീവ്രവാദികളെ അകറ്റിനിര്‍ത്തി ജനാധിപത്യ പാര്‍ട്ടികള്‍ ഐക്യത്തോടെ സര്‍ക്കാരുകള്‍ രൂപീകരിക്കണമെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ പാര്‍ട്ടി പ്രതിനിധികള്‍ എ എഫ് ഡിയുടെ വളര്‍ച്ചയില്‍ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്.

റീമൈഗ്രേഷന്‍ എന്നൊരു പുതിയ ആശയമാണ് എ എഫ് ഡി ഇപ്പോള്‍ രൂപീകരിക്കുന്നതെന്നും ഇതിനിടെ വ്യക്തമായിരുന്നു. കുടിയേറ്റക്കാരെ അവരവരുടെ നാടുകളിലേക്കു തിരിച്ചയക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. അതേസമയം, കുടിയേറ്റക്കാരുടെ സാന്നിധ്യം കിഴക്കന്‍ മേഖലകള്‍ അടക്കം ജര്‍മനിയിലെ വിവിധ തൊഴിലുകളില്‍ ഇപ്പോള്‍ ഒഴിച്ചുകൂടാനാകാത്ത ഘടകവുമാണ്.
- dated 03 Sep 2024


Comments:
Keywords: Germany - Otta Nottathil - afd_immigrats_remigration Germany - Otta Nottathil - afd_immigrats_remigration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wg_germany_too_costly_2024
ജര്‍മനിയില്‍ ഷെയേര്‍ഡ് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് ചെലവേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
migration_boost_indians_germany
ജര്‍മ്മനിയില്‍ ഇന്ത്യക്കാരുടെ എണ്ണം 2,46,000 ഉയര്‍ന്നു മൈഗ്രേഷന്‍ കരാര്‍ ഗുണം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
de_maveli_pinneyum_mallus_geottingen
മല്ലൂസ് ഗ്യോട്ടിംഗന്‍ "ദേ മാവേലി പിന്നെയും" സെപ്. 21 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
far_right_threat_germany_migrants
തീവ്ര വലതുപക്ഷം ജര്‍മനിയിലെ കുടിയേറ്റക്കാര്‍ക്ക് ഭീഷണിയോ? Recent or Hot News
തുടര്‍ന്നു വായിക്കുക
india_metro_german_minister
ഇന്ത്യയിലെ മെട്രോ റെയില്‍ ഉദ്ഘാടനച്ചടങ്ങില്‍ ജര്‍മന്‍ മന്ത്രിയും Recent or Hot News
തുടര്‍ന്നു വായിക്കുക
explosion_cologne_second_time_ehrenstrasse
ജര്‍മ്മനിയെ ഞെട്ടിച്ച് കൊളോണില്‍ വീണ്ടും സ്ഫോടനം
തുടര്‍ന്നു വായിക്കുക
insta_introduce_teen_accounts
ഇന്‍സ്ററഗ്രാം നിയന്ത്രിത കൗമാര അക്കൗണ്ടുകള്‍ അവതരിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us