തെരഞ്ഞെടുപ്പിന് മുമ്പുള്ള 'പ്രക്ഷുബ്ധത' ശാന്തമാക്കണമെന്ന് അംഗലാ മെര്‍ക്കല്‍

News Photo 1 - Germany - Otta Nottathil - Merkel_urges_parties_to_calm_pre_election_2025_germany
ബര്‍ലിന്‍: തെരഞ്ഞെടുപ്പിന് മുമ്പുള്ള 'പ്രക്ഷുബ്ധത' ശാന്തമാക്കണമെന്ന് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.

ഈ മാസം 23 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായിട്ടുള്ള പിരിമുറുക്കങ്ങള്‍ പരിഹരിക്കാന്‍ ജര്‍മ്മനിയുടെ മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ബുധനാഴ്ച രാഷ്ട്രീയപാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. മെര്‍ക്കലിന്റെ മധ്യ~വലത് സിഡിയു പാര്‍ട്ടി തീവ്ര വലതുപക്ഷത്തിന്റെ പിന്തുണ സ്വീകരിച്ചതാണ് കോലാഹലങ്ങള്‍ക്ക് കാരണഅായത്.

രാജ്യത്ത് ഒരു പരിധിവരെ ധ്രുവീകരണവും,ഒപ്പം പ്രക്ഷുബ്ധതയും ഉണ്ട്, അത് പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളെയും അസ്വസ്ഥരാക്കിയെന്നും ഡി സൈറ്റ് എന്ന പത്രത്തിന് നല്‍കിയ തത്സമയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. വിട്ടുവീഴ്ചകള്‍ സാധ്യമാകുന്ന ഒരു സാഹചര്യം ഇപ്പോള്‍ വീണ്ടും കണ്ടെത്തേണ്ടതുണ്ട്, കാരണം ഏതെങ്കിലും രാഷ്ട്രീയ ഗ്രൂപ്പിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ലന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ (എഎഫ്ഡി) പിന്തുണയോടെ പാര്‍ലമെന്റിലൂടെ കുടിയേറ്റത്തെക്കുറിച്ചുള്ള വോട്ടെടുപ്പ് നടത്താനുള്ള സിഡിയുവിന്റെ നീക്കം, തീവ്ര വലതുപക്ഷവുമായി പ്രവര്‍ത്തിക്കാനുള്ള ജര്‍മ്മനിയിലെ പാര്‍ട്ടികള്‍ക്കിടയിലെ വിലക്ക് (ഫയര്‍വാള്‍/ബ്രാന്റ്മൗവര്‍) തകര്‍ത്തു.

ഈ മാസം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന്റെ മുന്‍നിരക്കാരനായ സിഡിയുവിനും അതിന്റെ നേതാവായ ഫ്രെഡ്രിക്ക് മെര്‍സിനും എതിരെ ബഹുജന പ്രതിഷേധവും എഎഫ്ഡിക്കെതിരായ "ഫയര്‍വാള്‍" ലംഘനവുമായി ബന്ധപ്പെട്ട് മധ്യ~ഇടതുപക്ഷ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും അവകാശ ഗ്രൂപ്പുകളുടെയും വിമര്‍ശനത്തിന് അത് കാരണമായി.

മെര്‍സിനേക്കാളും കേന്ദ്രീകൃത രാഷ്ട്രീയക്കാരിയും സിഡിയുവിനുള്ളിലെ അദ്ദേഹത്തിന്റെ ദീര്‍ഘകാല എതിരാളിയുമായ മെര്‍ക്കല്‍, ദൈനംദിന രാഷ്ട്രീയത്തിലെ അപൂര്‍വമായ ഇടപെടലില്‍ ഈ നീക്കം "തെറ്റായിരുന്നു" എന്ന് അവര്‍ കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. ഇത്തരം നിര്‍ണായക സാഹചര്യത്തില്‍ നിശബ്ദത പാലിക്കാതിരിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നി എന്നും 2005 മുതല്‍ 2021 വരെ ചാന്‍സലറായിരുന്ന മെര്‍ക്കല്‍ പറഞ്ഞു. പക്ഷേ, തന്നെയും മെര്‍സിനെയും കുറിച്ച് അവര്‍ കൂട്ടിച്ചേര്‍ത്തു, "നമുക്ക് രണ്ടുപേര്‍ക്കും അത് കൈകാര്യം ചെയ്യാം", ഇപ്പോള്‍ മുഖ്യധാരാ പാര്‍ട്ടികള്‍ വിവാദത്തില്‍ നിന്ന് മുന്നോട്ട് പോകേണ്ട സമയമാണിത്.

ഫെബ്രുവരി 23 ലെ തിരഞ്ഞെടുപ്പിന് ശേഷം ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തന്ത്രപരമായ പ്രക്രിയയെക്കുറിച്ചുള്ള അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കഴിഞ്ഞയാഴ്ച സിഡിയുവിന്റെ ഈ നീക്കം.

അഭിപ്രായ വോട്ടെടുപ്പില്‍ 30 ശതമാനത്തോളം സിഡിയു നിലവില്‍ ഒന്നാം സ്ഥാനത്താണ്, അതേസമയം എഎഫ്ഡി 20 ശതമാനത്തോളം രണ്ടാം സ്ഥാനത്തും ഷോള്‍സിന്റെ മധ്യ~ഇടത് എസ്പിഡി 16 ശതമാനവുമായി മൂന്നാമതുമാണ്.
- dated 06 Feb 2025

Comments:

Keywords: Germany - Otta Nottathil - Merkel_urges_parties_to_calm_pre_election_2025_germany Germany - Otta Nottathil - Merkel_urges_parties_to_calm_pre_election_2025_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

afd_bsw_in_sachsen_anhalt_make_ministry_oct_06_2026
ജര്‍മനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ചരിത്ര വഴിത്തിരിവ്; സാക്സണി~അന്‍ഹാള്‍ട്ടില്‍ അഫ്ഡി~ബിഎസ്ഡബ്ള്യു കൈകോര്‍ക്കല്‍: ആദ്യമായി അഫ്ഡി നേതാവ് പാര്‍ലമെന്റ് സ്പീക്കര്‍ പദവിയിലേക്ക്? മഗ്ഡെബുര്‍ഗില്‍ നാടകീയ രംഗങ്ങള്‍
bnd_ex_chief_august_hanning_arrested_oct_06_2026
ജര്‍മനി ജര്‍മ്മനിയെ നടുക്കി ചാരവൃത്തി കേസ്: മുന്‍ ബി.എന്‍.ഡി മേധാവി അഗസ്ററ് ഹാനിംഗ് അറസ്ററില്‍ ; രാജ്യദ്രോഹക്കുറ്റം ചുമത്തി
wmc_global_president_Jolly_Thadathil_honoured_wmc_europe_GP_oct_5_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തിലിനെ യൂറോപ്പ് റീജിയനും ജര്‍മ്മന്‍ പ്രൊവിന്‍സും ആദരിച്ചു
germany_merz_govt_popularity_very_low_afd_biggest_party_oct_4_2026
ജര്‍മനി ചാന്‍സലര്‍ മെര്‍സിനും സര്‍ക്കാരിനുമെതിരെ ജര്‍മ്മനിയില്‍ ജനരോഷം പുകയുന്നു ; ചരിത്രപരമായ തകര്‍ച്ചയിലേക്ക് ഭരണകക്ഷികള്‍ ; ഒന്നാമതായി തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡി ; പ്രവാസികള്‍ ഉറ്റുനോക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയ ചലനങ്ങള്‍
afd_party_vision_changes_germany_eu_oct_4_2026
ജര്‍മനി യൂറോയും യൂറോപ്യന്‍ യൂണിയനും വേണ്ടെന്ന കടുംപിടുത്തം ഉപേക്ഷിച്ച് എഎഫ്ഡി; പാര്‍ട്ടിയുടെ സ്ഥാപക നയങ്ങളില്‍ വന്‍ മലക്കംമറിച്ചില്‍ : ഇന്റേണല്‍ സ്ട്രാറ്റജി പേപ്പര്‍ ചോര്‍ന്നു ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത്
citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക
Drone_Attack_during_Merz_visit_Russia_strikes_Kyiv_bridge_amid_Chancellor_trip
ജര്‍മനി മെര്‍സിന്റെ കീവ് സന്ദര്‍ശനത്തിനിടെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം; നഗരത്തിലെ പാലത്തില്‍ പതിച്ചു: മോസ്കോയുടെ മുന്നറിയിപ്പ് തള്ളി വന്‍ സൈനിക സഹായവുമായി ജര്‍മ്മന്‍ ചാന്‍സലര്‍