Today: 06 Apr 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയ്ക്ക് പാര്‍ട്ടിയംഗം ഇഷ്ടദാനം കൊടുത്തത് ഏഴു മില്യണ്‍ യൂറോ
Photo #1 - Germany - Otta Nottathil - Man_donated_seven_million_euro_fortune_to_AFD
ബര്‍ലിന്‍: ജര്‍മ്മനിയിലെ കുടിയേറ്റ വിരുദ്ധതയോടുള്ള കമ്പവും ആള്‍ട്ടര്‍നേറ്റീവ് (എഎഫ്ഡി)പാര്‍ട്ടിയോടുള്ള കൂറും നിലനിര്‍ത്താന്‍ എന്‍ജിനീയറായ പാര്‍ട്ടിയംഗം തന്റെ ഇഷ്ടദാനം എ.എഫ്.ഡി.പാര്‍ട്ടിയ്ക്ക് എഴുതി നല്‍കിയത് ഏഴു മില്യണ്‍ യൂറോയുടെ സമ്പത്ത്. സ്വര്‍ണ്ണനാണയങ്ങള്‍, സ്വര്‍ണ്ണ ബാറുകള്‍, റിയല്‍ എസ്റേററ്റ് എന്നിവയ്ക്ക് പുറമേ, എഞ്ചിനീയര്‍ തന്റെ ജീവിതകാലത്ത് എടുത്ത നിരവധി പേറ്റന്റുകളും ഇഷ്ടദാന വില്‍പത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഇച്ഛാശക്തിയുടെ കീഴിലുള്ള ഏകപാര്‍ട്ടിയാണ് തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയെന്ന് 54 കാരനായ ഇഷ്ടദാനക്കാരന്‍ പാര്‍ട്ടിയെപ്പറ്റി വിലയിരുത്തി.
കുടിയേറ്റ വിരുദ്ധതയുയര്‍ത്തി 2013 ല്‍ ഉടലെടുത്ത പാര്‍ട്ടിയാണ് എഎഫ്ഡി. കഴിഞ്ഞ പൊതുപൊതുതെരഞ്ഞെടുപ്പില്‍ 91 അംഗങ്ങളെയാണ് പാര്‍ട്ടി ലേബലില്‍ പാര്‍ലമെന്റില്‍ എത്തിച്ചത്. പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് എഎഫ്ഡി.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ധനകാര്യ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ അധിക ഫണ്ട് ആവശ്യമാണെന്ന് പറഞ്ഞ് പാര്‍ട്ടി 2019 ല്‍ പിന്തുണക്കാരില്‍ നിന്ന് നിരവധി സംഭാവന ആവശ്യപ്പെട്ടിരുന്നു.

അടുത്ത കാലത്തായി രാഷ്ട്രീയ അഴിമതികള്‍ക്ക് പുറമേ പണമൊഴുക്ക് പ്രശ്നങ്ങളും നേരിടുന്ന പാര്‍ട്ടിക്ക് ലഭിയ്ക്കുന്ന ഈ സമ്മാനം ഇനിയും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

അതേസമയം തൂരിംഗനില്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയുള്‍പ്പടെയുള്ള മറ്റു കക്ഷികള്‍ തീവ്രവലതുപക്ഷ ദേശീയ പ്രസ്ഥാനത്തെ പിന്തുണച്ചതിന് ശനിയാഴ്ച ജര്‍മനിയിലുടനീളം വീണ്ടും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. പാര്‍ട്ടിയെയും അതിന്റെ പിന്തുണക്കാരെയും മുഖ്യധാരാ ജര്‍മന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പരിഹസിച്ചുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.
- dated 16 Feb 2020


Comments:
Keywords: Germany - Otta Nottathil - Man_donated_seven_million_euro_fortune_to_AFD Germany - Otta Nottathil - Man_donated_seven_million_euro_fortune_to_AFD,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6420209merkel_covid_19
പകര്‍ച്ചവ്യാധിയുടെ കാലത്ത് ജര്‍മന്‍കാര്‍ക്ക് വിശ്വാസം മെര്‍ക്കലിനെ തന്നെ Recent or Hot News
തുടര്‍ന്നു വായിക്കുക
5420204students
വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും Recent or Hot News
തുടര്‍ന്നു വായിക്കുക
merkel_qurantine_end_normal
ക്വാറനൈ്റന്‍ ജീവിതം സുഖകരമല്ല : ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
44202010mask
ജര്‍മനിയിലേക്കുള്ള മാസ്കുകള്‍ യുഎസ് അടിച്ചുമാറ്റി Recent or Hot News
ബഹുരാഷ്ട്ര കമ്പനികള്‍ വഴി മാസ്കുകള്‍ സമാഹരിക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
4420207merkel
പ്രതീക്ഷയായി പക്ഷേ, നിയന്ത്രണങ്ങള്‍ നീക്കാറായില്ല: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4420201merkel
മെര്‍ക്കല്‍ ഓഫീസില്‍ തിരിച്ചെത്തി ബോറിസ് ജോണ്‍സണ്‍ ക്വാറനൈ്റനില്‍ തുടരുന്നു
ബോറിസ് ജോണ്‍സണ്‍ ക്വാറനൈ്റനില്‍ തുടരുന്നു
തുടര്‍ന്നു വായിക്കുക
rev_dr_james_kurianal
കോതമംഗലം രൂപതാ വൈദികന്‍ റവ.ഡോ. ജെയിംസ് കുരിയനാല്‍ ജര്‍മനിയില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us