ഭാര്യ ശോശാമ്മ റാന്നി കരികുളം, കാഞ്ഞിക്കാവില്‍ കുടുംബാംഗം. ഏക മകന്‍ റെജി. ലേനാ മരുമകള്‍. നീല, ടോം, നവ്യ എന്നിവര്‍ കൊച്ചുമക്കളാണ്.
1966 ല്‍ ജര്‍മനിയിലെത്തിയ ജോസഫ് കൊളോണ്‍ മലയാളികളെ 1978 ല്‍ വോളിബോള്‍ രംഗത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയും, 1981 ല്‍ ഒരു ക്ളബ്ബ് രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ വോളിബോള്‍ ക്ളബ്ബ് (ഐവിസി) എന്ന പേരില്‍ 1984~ല്‍ രജിസ്ററര്‍ ചെയ്യപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ പ്രഥമ പ്രസിഡണ്ടായി ജോസഫ് വടക്കേമുറിയിലിനെ തെരഞ്ഞെടുത്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളിലൂടെ ക്ളബ്ബിന്റെ ഖ്യാതി ജര്‍മ്മനിക്ക് പുറത്തേയ്ക്കും വ്യാപിച്ചു നിരവധി അന്തര്‍ദ്ദേശീയ ടൂര്‍ണ്ണമെന്റുകളിലും പങ്കാളിയായി.
കായിക രംഗത്തെന്നപോലെ, കലയേയും, കലാപ്രസ്ഥാനങ്ങളേയും ഇഷ്ടപ്പെട്ടിരുന്ന ജോസഫ് 1982~ല്‍ കൊളോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച ദര്‍ശനാ തീയേറ്റേഴ്സിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും, 2002 ~ 2008 കാലയളവില്‍ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു.
പൊതുപ്രവര്‍ത്തനങ്ങളില്‍ തല്പരനായിരുന്ന ജോസഫിന്റെ സജീവസാന്നിദ്ധ്യം 85~90 കാലഘട്ടത്തില്‍ കൊളോണ്‍ കേരളസമാജത്തിന്റെ വേദികളിലും ശ്രദ്ധിക്കപ്പെട്ടു.
ആര്‍ക്കും ഏത് അവസരത്തിലും സഹായം നല്‍കാന്‍ തയ്യാറായിരുന്ന ജോസഫിന്റെ സുഹൃത്ത് വലയം ജര്‍മ്മനിക്കകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്നതാണ്. താന്‍ വസിക്കുന്ന സ്ഥലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതികരിച്ചിരുന്ന ഇദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരുമാതൃകയാണ്. ജര്‍മ്മന്‍ ഭാഷാ നൈപുണ്യവും, ഡ്റൈവിങ്ങ് പ്രാഗഭ്യവും ജോസഫിനെ കൊളോണ്‍ മലയാളി സമൂഹത്തിലെ നവാഗതര്‍ക്കിടയില്‍ ഒരു ഗുരുസ്ഥാനിയാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന ജോസഫിന്റെ വേര്‍പാടില്‍ കൊളോണ്‍ മലയാളികള്‍ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

Comments: