Today: 04 Aug 2020 GMT   Tell Your Friend
Advertisements
ഓഗസ്റ്റില്‍ ജര്‍മനിയെ കാത്തിരിക്കുന്ന മാറ്റങ്ങള്‍
Photo #1 - Germany - Otta Nottathil - 29720202changes

ബര്‍ലിന്‍: കൊറോണവൈറസ് കാരണമുള്ള നിയന്ത്രണങ്ങളിലെ മാറ്റങ്ങള്‍ മുതല്‍ നികുതി അടയ്ക്കാനുള്ള സമയ പരിധിയും കമ്പനികള്‍ക്കുള്ള ധന സഹായവും വരെ നിരവധി മാറ്റങ്ങളാണ് ഓഗസ്റ്റില്‍ ജര്‍മനിയെ കാത്തിരിക്കുന്നത്.

ജൂലൈ 31 ആണ് ടാക്സ് കണ്‍സള്‍ട്ടന്റില്ലാതെ ടാക്സ് റിട്ടേണ്‍ തയാറാക്കുന്നവര്‍ക്ക് അതു സമര്‍പ്പിക്കാനുള്ള അവസാന തീയതി. സമയത് ഇതു പൂര്‍ത്തിയാക്കിയാല്‍ അര്‍ഹമായ തുക തിരിച്ചു കിട്ടുന്നത് എളുപ്പമാകും.

തൊഴില്‍ പരിശീലനത്തിനു നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍ വരുന്നത് ഓഗസ്റ്റ് ഒന്നിനാണ്. അവിവാഹിതരായ മാതാപിതാക്കള്‍ക്കു ലഭിക്കുന്ന ചൈല്‍ഡ് കെയര്‍ സപ്ളിമെന്റ് 130 യൂറോയില്‍ നിന്ന് 150 യൂറോയാക്കിയതും നടപ്പില്‍ വരും.

ഏപ്രില്‍ മധ്യത്തില്‍ പ്രാബല്യത്തില്‍ വന്ന കോവിഡ്~19 വര്‍ക്കിങ് ടൈം ആക്റ്റിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കുകയാണ്. ഇതനുസരിച്ച് ദിവസം 12 മണിക്കൂറും ആഴ്ചയില്‍ 60 മണിക്കൂറും വരെ ജോലി ചെയ്യിക്കാനുള്ള തൊഴിലുടമയുടെ അധികാരം ഇല്ലാതായി. വിശ്രമ സമയം വെട്ടിക്കുറയ്ക്കാനും ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലും ജോലി ചെയ്യിക്കാനുമുള്ള അവകാശവും ഇനിയില്ല.

കൊറോണവൈറസ് ബാധ കാരണം പ്രതിസന്ധി നേരിടുന്ന ചെറുകിട ~ ഇടത്തരം കമ്പനികള്‍ക്ക് ഓഗസ്റ്റ് അവസാനം വരെയാണ് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കുക.

വൈറസ് ബാധയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാ മുന്നറിയിപ്പുകളും ഓഗസ്റ്റില്‍ കാലഹരണപ്പെടും.
- dated 28 Jul 2020


Comments:
Keywords: Germany - Otta Nottathil - 29720202changes Germany - Otta Nottathil - 29720202changes,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4820205test
ജര്‍മന്‍ വിമാനത്താവളങ്ങളില്‍ നിര്‍ബന്ധിത പരിശോധന ഈയാഴ്ച മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4820204demo
കോവിഡ് നിയന്ത്രണങ്ങള്‍: ജര്‍മനിയില്‍ പൗരാവകാശ ചര്‍ച്ച കൊഴുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2820203protest
കൊറോണ വൈറസ്: നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ കടുത്ത പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
31720202corona
ജര്‍മനിയില്‍ കോവിഡ് വ്യാപനം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
31720201vote
ജര്‍മനിയില്‍ വോട്ടവകാശം 16 വയസ് മുതലാക്കുന്നത് പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
30720208bike
ശബ്ദ നിയന്ത്രണത്തിനെതിരേ ബൈക്കര്‍മാര്‍ പ്രതിഷേധത്തില്‍
തുടര്‍ന്നു വായിക്കുക
30720206vaccine
വാക്സിന് ഇനിയും ഒരു വര്‍ഷം: ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us