Today: 18 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി
Photo #1 - Germany - Otta Nottathil - 22820191joyride
ബര്‍ലിന്‍: അര്‍ദ്ധരാത്രിയില്‍ മാതാപിതാക്കളുടെ കാര്‍ മോഷ്ടിച്ച് ജര്‍മനിയിലെ ഹൈവേയിലൂടെ (എ44) 140 കിലോമീറ്റര്‍ വേഗത്തില്‍ പായിച്ച എട്ടു വയസുകാരന്‍ ഏറെ ആശങ്ക പടര്‍ത്തിയെങ്കിലും ഒടുവില്‍ പൊലീസിന്റെ പിടിയിലായി. വെസ്ററ് ഫാളിയ നഗരത്തിലെ സോസ്ററ് എന്ന ചെറുപട്ടണത്തില്‍ താമസിയ്ക്കുന്ന ബാലനാണ് വോള്‍ക്സ്വാഗന്‍ കമ്പനിയുടെ ഗോള്‍ഫ് മോഡല്‍ ഓട്ടോമാറ്റിക് കാറുമായി ഹൈവേയിലൂടെ പാഞ്ഞത്.

ഡോര്‍ട്ട്മുണ്ട് നഗരം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടയില്‍ അല്‍പ്പനേരം വിശ്രമിയ്ക്കാന്‍ ഹൈവേയുടെ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്തപ്പോഴാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. പോലീസ് പിടികൂടി കാര്യം അന്വേഷിച്ചപ്പോള്‍, അല്‍പ്പം ഡ്റൈവ് ചെയ്യണമെന്നു മാത്രമേ താന്‍ ആഗ്രഹിച്ചുള്ളൂ എന്നു പറഞ്ഞ് കരഞ്ഞ കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ പക്കല്‍ ഏല്‍പ്പിച്ചു. അമിത വേഗം കാരണം കുട്ടിക്കുതന്നെ അസ്വസ്ഥത തോന്നിയതോടെയാണ് അവന്‍ സ്വയം കാര്‍ നിര്‍ത്തിയതെന്നും കുട്ടി പൊലീസിനോടു പറഞ്ഞു. കാറിന്റെ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്തിരുന്നു. കാറിന്റെ പിന്നില്‍ വാണിങ് ത്രികോണവും ഘടിപ്പിച്ചിരുന്നു.

വീടിന്റെ മുറ്റത്തുനിന്നും ഓടിയകലുന്ന കാറിന്റ ശബ്ദം കേട്ടാണ് അമ്മ വിവരം അറിയുന്നത്. ഉടന്‍തന്നെ അവര്‍ തന്നെ തന്റെ കുട്ടി ഫോക്സ് വാഗന്‍ കാറുമായി പുറത്തേക്കു പോയെന്ന് പോലീസിനെ വിളിച്ചറിയിച്ചു. പെട്ടെന്ന് പൊലീസിന്റെ മുന്നറിയിപ്പ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും കൈമാറി. തെരച്ചിലും ആരംഭിച്ചു. അത്യാഹിതങ്ങള്‍ ഒന്നും കൂടാതെ തന്നെ കുട്ടിയെ കസ്ററഡിയിലുമെടുത്തു. ഗോ കാര്‍ട്ടുകളില്‍ ബമ്പര്‍ കാറുകള്‍ ഓടിച്ചിട്ടുള്ള കുട്ടി, സ്വകാര്യ സ്ഥലത്ത് വലിയ കാറുകളും സ്ഥിരമായി ഓടിക്കാറുണ്ടെന്നുള്ള കാര്യം മാതാപിതാക്കള്‍ പൊലീസിനോടു പറഞ്ഞു. സംഭവത്തില്‍ ആരുടെയെങ്കിലും സ്വത്തിനോ, ആളുകള്‍ക്കോ പരിക്കോ, ജീവഹാനിയോ പറ്റിട്ടില്ലെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ വന്‍ പിഴയും മാതാപിതാക്കള്‍ക്ക് കടുത്ത ശിക്ഷയും അനുശാസിയ്ക്കുന്ന ജര്‍മനിയില്‍ എന്തായാലും കേസില്ലാതെ സംഭവം മാറുകയും ചെയ്തു. നിയമാനുസൃതമായി പതിനേഴു വയസുമുതല്‍ ജര്‍മനിയില്‍ ലൈസന്‍സ് ലഭിയ്ക്കുകയും വാഹനം ഓടിയ്ക്കുകയും ചെയ്യാം. എന്നാല്‍ രണ്ടുവര്‍ഷം ഓടിച്ചു പരിചയമുള്ള ഒരാള്‍ 17 കാരന്റെ കൂടെ വാഹനത്തിലുണ്ടാവണം എന്നും നിയമം അനുശാസിയ്ക്കുന്നു.
- dated 22 Aug 2019


Comments:
Keywords: Germany - Otta Nottathil - 22820191joyride Germany - Otta Nottathil - 22820191joyride,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_malayalam_school_neuss_2019
നൊയസ് മലയാളം സ്കൂള്‍ തിരുവോണം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18920196body
അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു വച്ച് മകന്‍ രണ്ടര വര്‍ഷം പെന്‍ഷന്‍ വാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
18920195homoeo
ജര്‍മനിയില്‍ ഹോമിയോപ്പതിക്ക് ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ല Recent or Hot News
തുടര്‍ന്നു വായിക്കുക
18920192records
ദശലക്ഷക്കണക്കിനന് സ്വകാര്യ മെഡിക്കല്‍ റെക്കോഡുകള്‍ ഓണ്‍ലൈനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17920197air
ജര്‍മനിയില്‍ വിമാന യാത്രാ നികുതി വര്‍ധിപ്പിക്കാന്‍ ആലോചന Recent or Hot News
തുടര്‍ന്നു വായിക്കുക
17920191c18
തീവ്ര വലതുപക്ഷക്കാരുടെ സായുധ സംഘത്തെ നിരോധിക്കണമെന്നു മന്ത്രിമാര്‍
തുടര്‍ന്നു വായിക്കുക
thankamma_kammattil
തങ്കമ്മ തോമസ് കമ്മട്ടില്‍ നിര്യാതയായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us