Today: 23 Oct 2020 GMT   Tell Your Friend
Advertisements
ജര്‍മനിക്ക് ഇനിയുണ്ടാകില്ലേ ഒരു ഓഫീസ് ജീവിതം?
Photo #1 - Germany - Otta Nottathil - 141020205office

ബര്‍ലിന്‍: കോവിഡ് മഹമാരി പൊട്ടിപ്പുറപ്പെട്ടതു മുതല്‍ വിജനമാണ് ജര്‍മനിയിലെ പല ഓഫീസുകളും. വര്‍ക്ക് ഫ്രം ഹോം സംവിധാനവുമായി പൊരുത്തപ്പെട്ടതോടെ പലരും സാഹചര്യമുണ്ടെങ്കിലും ഓഫീസില്‍ പോകാതെയായി.

വര്‍ക്ക് ഫ്രം ഹോം സാധ്യമായ മേഖലകളില്‍ അതു നിഷേധിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് പല തൊഴിലുടമകള്‍ക്കും ഉള്ളത്. ജീവനക്കാരുടെ ഉത്പദാനക്ഷമതയ്ക്ക് ഇതു കാരണം വലിയ കുറവൊന്നും കാണുന്നില്ല. ഓഫീസിലെ ചെലവ് കുറയുകയും ചെയ്യുന്നു.

ഇതിനെല്ലാം പുറമേ, വര്‍ഷം തോറും 24 ദിവസം വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗിക്കാനുള്ള അവകാശം ജീവനക്കാര്‍ക്ക് നിയമം മൂലം ഉറപ്പാക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തയാറെടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കോവിഡിനു മുന്‍പുള്ള കാലത്തേതിനു സമാനമായ ഒരു ഓഫീസ് ജീവിതം ഇനി രാജ്യത്ത് സാധ്യമാകുമോ എന്നു പോലും സംശയിക്കാം.

കോവിഡിനു മുന്‍പ് ഇതര യൂറോപ്യന്‍ രാജ്യക്കാരെ അപേക്ഷിച്ച് വീടുകളിലിരുന്ന് ജോലി ചെയ്തിരുന്ന ജര്‍മനിക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍, ഈ വര്‍ഷം മാര്‍ച്ച് മുതലുള്ള കണക്കില്‍ ഇവരുടെ എണ്ണം മൂന്നു മടങ്ങായി വര്‍ധിച്ചു കഴിഞ്ഞു.
- dated 14 Oct 2020


Comments:
Keywords: Germany - Otta Nottathil - 141020205office Germany - Otta Nottathil - 141020205office,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us