Advertisements
|
ജര്‍മ്മന്‍ വാഹന വ്യവസായത്തിലെ നിശബ്ദ ഭൂകമ്പം
ജര്‍മ്മനിയുടെ വാഹന വ്യവസായത്തിന്റെ ഹൃദയഭൂമികളില്‍ ഇന്ന് ഒരു നിശ്ബ്ദ സാമ്പത്തിക ഭൂചലനമാണ് നടക്കുന്നത്. ഒരുകാലത്ത് സമൃദ്ധിയുടെ പ്രതീകങ്ങളായിരുന്ന ഈ നഗരങ്ങള്‍ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയുടെ വഴിത്താരയിലാണ്.
ലോകമെമ്പാടുമുള്ള കയറ്റുമതികള്‍ ജര്‍മ്മനിയിലെ വാഹന നഗരങ്ങളെ യൂറോപ്പിലെ ഏറ്റവും സമ്പന്ന പ്രദേശങ്ങളാക്കി മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് ആ സുവര്‍ണകാലം മങ്ങിപ്പോകുകയാണ്. വോള്‍ഫ്സ്ബര്‍ഗ്, ഇന്‍ഗോള്‍സ്ററാഡ്, സ്ററുട്ട്ഗാര്‍ട്ട് എന്നീ നഗരങ്ങള്‍ യഥാക്രമം വോക്സ്വാഗണ്‍, ഔഡി, മെര്‍സിഡീസ് എന്നീ കമ്പനികളുടെ ആസ്ഥാനമാണ്. അവിടങ്ങളെല്ലാം ഇന്നു നികുതി വരുമാനത്തില്‍ വലിയ ഇടിവ് അനുഭവിക്കുകയാണ്.
പ്രമുഖ വാഹന കമ്പനികള്‍ പ്രതിസന്ധിയിലായതോടെ നഗരങ്ങളുടെ ധനകാര്യ മേഖലയും കുലുങ്ങി. ബജറ്റ് തയ്യാറാക്കല്‍ തന്നെ വലിയ വെല്ലുവിളിയായി. വായ്പകള്‍ കൂട്ടിയും, ഫീസുകള്‍ വര്‍ധിപ്പിച്ചും, ചെലവുകള്‍ വെട്ടിക്കുറച്ചുമാണ് ഭരണകൂടങ്ങള്‍ നഷ്ടം നികത്താന്‍ ശ്രമിക്കുന്നത്.
ജര്‍മ്മനിയുടെ തെക്കുപടിഞ്ഞാറ് കോണ്‍സ്ററന്‍സ് തടാകത്തിന്റെ തീരത്തുള്ള ഫ്രിഡ്രിച്സ്ഹാഫന്‍ എന്ന ഉയര്‍ന്ന വരുമാനമുള്ള നഗരത്തില്‍, വാഹന ഘടക നിര്‍മാണ കമ്പനികളാണ് പ്രധാനം. ഇവിടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഡേകെയര്‍ ഫീസുകള്‍ ഇരട്ടിയിലധികം വര്‍ധിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അനവധി കുടുംബങ്ങള്‍ക്ക് ഇത് വലിയ ഞെട്ടലാണ്.
ഇന്‍ഗോള്‍സ്ററാഡില്‍ പൊതുചടങ്ങുകള്‍ വെട്ടിക്കുറയ്ക്കുകയും, നഗരത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും, വലിയ തോതില്‍ കടം എടുക്കുകയും ചെയ്യുകയാണ്. പൊതുസ്ഥലങ്ങളില്‍ ക്രിസ്മസ് മരങ്ങള്‍ വാങ്ങുന്നതുവരെ സര്‍ക്കാര്‍ ഉപേക്ഷിച്ചു. നഗരം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്‍ഗോള്‍സ്ററാഡിന്റെ ഡെപ്യൂട്ടി മേയര്‍ തുറന്നുപറയുന്നു. ഇതിന് മറ്റൊരു വ്യാഖ്യാനം ഇല്ലെന്നാണ് അവരുടെ വാക്കുകള്‍.
ഈ വേദന, വാഹന വ്യവസായത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ജര്‍മ്മനിയിലെ അനേകം നഗരങ്ങള്‍ റെക്കോര്‍ഡ് നഷ്ടങ്ങളാണ് നേരിടുന്നത്. വര്‍ഷങ്ങളായി ബിസിനസ് സാഹചര്യങ്ങള്‍ മോശമാകുകയാണ്. വിദേശ വിപണികളിലെ കടുത്ത മത്സരം, ആവശ്യകതയിലെ ഇടിവ്, ആഭ്യന്തരമായി ഉയര്‍ന്ന ഊര്‍ജ്ജ ചെലവും തൊഴില്‍ ചെലവും ലാഭം കുറച്ചു.
നഗരങ്ങളുടെ വാര്‍ഷിക ബജറ്റുകള്‍ പ്രധാനമായും വ്യാപാര നികുതിയെയാണ് ആശ്രയിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുന്‍പ് വരെ ഈ വരുമാനം സ്ഥിരമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വളര്‍ച്ച മന്ദഗതിയിലായി. നികുതി വരുമാനം ഉയരുന്നുണ്ടെങ്കിലും വിലക്കയറ്റത്തെ മറികടക്കാന്‍ അതിനാകുന്നില്ല. ഇത് നികുതി വരുമാനത്തിന്റെ നിശ്ചലാവസ്ഥയാണെന്ന് ഗവേഷകര്‍ പറയുന്നു. ആരോഗ്യമുള്ള ഒരു സമ്പദ്വ്യവസ്ഥയില്‍ നികുതി വരുമാനം എപ്പോഴും വളരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ചെലവുകള്‍ കുറയുന്നില്ല. കുടിയേറ്റം വര്‍ധിച്ചതും ജനസംഖ്യ വളരുന്നതും സാമൂഹ്യ ക്ഷേമത്തിനുള്ള ബാധ്യതകള്‍ കൂട്ടി. ചില സാമൂഹിക ആനുകൂല്യങ്ങളുടെ വ്യാപനവും നഗരങ്ങളുടെ ഭാരം വര്‍ധിപ്പിക്കുന്നു. ഒരുകാലത്ത് ജര്‍മ്മനിയുടെ അഭിമാനമായിരുന്ന വാഹന നിര്‍മാതാക്കളുടെ ആസ്ഥാനങ്ങള്‍ ഇന്ന് ഒരു ചോദ്യചിഹ്നത്തിന്റെ നിഴലിലാണ്. സമൃദ്ധിയുടെ എഞ്ചിന്‍ മന്ദഗതിയിലാകുമ്പോള്‍, അതിന്റെ ആഘാതം നേരിട്ട് അനുഭവിക്കുന്നത് നഗരങ്ങളും അവിടുത്തെ സാധാരണ ജനങ്ങളുമാണ്. |
|
- dated 14 Jan 2026
|
|
|
|
Comments:
Keywords: Germany - Finance - german_car_automobile_economic_quake Germany - Finance - german_car_automobile_economic_quake,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|