Today: 04 Aug 2020 GMT   Tell Your Friend
Advertisements
വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി നിറവില്‍
Photo #1 - Europe - Otta Nottathil - wmc_silver_jubily_july_03_2020
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലി ആഘോഷം പിറന്നാള്‍ ദിനമായ ജൂലൈ നാലിന് ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് (ജര്‍മന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി) സൂം മീറ്റിംങ്ങിലുടെ ലോകമെമ്പാടുള്ള അംഗങ്ങള്‍ സ്ഥാപക നേതാക്കളോടൊപ്പം ദീപം തെളിയിച്ച് ആഘോഷിക്കുന്നു. 1995 ല്‍ ന്യൂ ജേഴ്സിയില്‍ വച്ച് ജൂലൈ 1 മുതല്‍ 3 വരെ നടന്ന ലോക മലയാളി കണ്‍വന്‍ഷനില്‍ ജന്മം കൊണ്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ വളര്‍ന്നു വലുതായി ആഗോള തലത്തില്‍ പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായി മാറിയത് മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്നതാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആരംഭത്തിന് നേതൃത്വം നല്‍കിയ നേതാക്കളോടും, അതിനു ദൃക്സാക്ഷികളായ പ്രമുഖരോടുമൊപ്പം ലോകത്തെമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബാംഗങ്ങള്‍ ഒരേ മനസ്സോടെ ആഘോഷിക്കുമ്പോള്‍ സൂം മീറ്റിംങ്ങിലുടെയുള്ള നിങ്ങളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്നും തദവസരത്തില്‍ ലോകമെമ്പാടുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ അവരവരുടെ വീടുകളില്‍ ദീപം തെളിച്ച് കുടുംബസമേതം പങ്കാളികളാകുന്നതും ഒരു സവിശേഷതയാണ്.

പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രുപീകരണത്തില്‍ പങ്കാളികളും, നേതൃനിരയില്‍ നമ്മെ നയിക്കുകയും ചെയ്ത നമ്മെ വിട്ടുപിരിഞ്ഞ ആദരണീയരായ ടി.എന്‍.ശേഷന്‍, കെ.പി.പി.നമ്പ്യാര്‍, പത്മവിഭൂഷണ്‍ ഡോക്ടര്‍ ഇ. സി.ജി.സുദര്‍ശന്‍, ഡോ.ഡി.ബാബുപോള്‍, ഡോ.ശ്രീധര്‍ കാവില്‍, അയ്യപ്പ പണിക്കര്‍, ഡോ.പോളി മാത്യൂ, മുകുള്‍ ബേബികുട്ടി, സാം മാത്യു, സെബാസ്ററ്യന്‍ ചക്കുപുരക്കല്‍, തിരുവല്ല ബേബി, യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് കടമ്പാട്, ജോര്‍ജ്ജ് വിളങ്ങപ്പാറ, ജെമ്മക്കുട്ടി ചക്കുപുരയ്ക്കല്‍, മാത്യു കൂട്ടക്കര, ജോണ്‍ കൊച്ചു കണ്ടത്തില്‍ തുടങ്ങിയ പ്രമുഖരെ അനുസ്മരിക്കുന്നതോടൊപ്പം സ്ഥാപക നേതാക്കളെ അനുമോദിക്കുകയും ചെയ്യുന്നു. കൂടാതെ കോവിഡ് മഹാമാരിയില്‍ നമ്മളെ വിട്ടുപിരിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്യും. പ്രസ്തുത ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആരംഭത്തില്‍ പങ്കാളികളായിരുന്ന പ്രശസ്ത ചലച്ചിത്ര താരം മധു, മുന്‍മന്ത്രി എം.എ.ബേബി, പ്രമുഖ പത്രപ്രവര്‍ത്തകര്‍, സാമൂഹിക സാംസ്കാരിക നേതാക്കള്‍, നമ്മുടെ നേതാക്കള്‍ കൂടാതെ നമ്മുടെ അംഗങ്ങളും പ്രശസ്തരുമായ സുപ്രീം കോടതി ജഡ്ജി. കുര്യന്‍ ജോസഫ്, ഡോ.ജെ.അലക്സാണ്ടര്‍, ഡോ. ക്രിസ്ററി ഫെര്‍ണാണ്ടസ്, അംബാസഡര്‍ റ്റി.പി.ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുക്കും. ഈ മഹത്തായ ആഘോഷ പരിപാടികളില്‍ നിങ്ങളുടെ സാന്നിധ്യം ഒരിക്കല്‍ കൂടി അഭ്യര്‍ഥിച്ചു കൊണ്ടും നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പകര്‍ച്ചവ്യാധിയുടെ വിഷമഘട്ടത്തില്‍ ഒരോരുത്തര്‍ക്കും സൗഖ്യവും ആരോഗ്യവും, നന്മയും ഗ്ളോബല്‍ സെക്രട്ടറി ജനറല്‍മാരായ സി.യു.മത്തായി, ജെ.കില്ല്യന്‍ എന്നിവര്‍ ആശംസിച്ചു.

ആന്‍ഡ്രൂ പാപ്പച്ചന്‍, പ്രിയദാസ്, ആലക്സ് കോശി,ജോര്‍ജ്ജ് ജേക്കബ്, ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, ഡോ. ഇബ്രാഹിം ഹാജി, ഡോ. എ.വി.അനൂപ്,ജോണി കുരുവിള, ഗോപാലപിള്ള, ടി.പി. വിജയന്‍,ബേബി മാത്യു,ജോണ്‍ മത്തായി, തോമസ് അറമ്പന്‍കുടി, ജോജോ, പ്രിയന്‍ സി ഉമ്മന്‍,സി.പി.രാധാകൃഷ്ണന്‍,പോള്‍ പറപ്പള്ളി എന്നിവരാണ് ഡബ്ള്യു. എം.സി സില്‍വര്‍ ജൂബിലി ആഘോഷകമ്മിറ്റി അംഗങ്ങള്‍.
- dated 03 Jul 2020


Comments:
Keywords: Europe - Otta Nottathil - wmc_silver_jubily_july_03_2020 Europe - Otta Nottathil - wmc_silver_jubily_july_03_2020,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4820207train
ട്രെയിനുകളിലെ സാമൂഹിക അകലം: ഇറ്റലിയില്‍ ആയിരക്കണക്കിന് ടിക്കറ്റുകള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
4820206basel
ബേസല്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നിര്‍ബന്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
4820201bridge
ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിനു മുന്‍പ് ഇറ്റലി പുതിയ ജെനോവ പാലം തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4820203who
കൊവിഡ്~19: രജത രേഖ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
4820208spain
മുന്‍ രാജാവ് സ്പെയ്ന്‍ വിടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
3820208sana
ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയായി
തുടര്‍ന്നു വായിക്കുക
3820207mask
യൂറോപ്പില്‍ നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധം കനക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us