യു.എസിലെ ചില നഗരങ്ങളില്‍ നാലിലൊന്ന് ഓഫിസ് സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. ചില സ്ററാര്‍ട്ടപ്പുകള്‍ ഈ സ്ഥലങ്ങള്‍ക്ക് കൃഷിയിലൂടെ രണ്ടാം ജീവിതമാണ് നല്‍കുന്നത്. ജപ്പാനും സിംഗപ്പൂരും മുതല്‍ ദുബായ് വരെ ഇന്‍ഡോര്‍ ഫാമുകള്‍ ലോകമെമ്പാടും ഉയര്‍ന്നുവരുന്നുണ്ട്. കാലാവസ്ഥാ നിയന്ത്രിത പരിതസ്ഥിതികളില്‍ ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് അല്ലെങ്കില്‍ എയറോപോണിക്സ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇങ്ങനെ വിളകള്‍ വളര്‍ത്താം.
കോവിഡ് മഹാമാരിയുടെ സമയത്ത്, ഭക്ഷ്യ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പ്രാദേശികമായ പരിഹാരങ്ങളുടെ ആവശ്യകതയെ അടിവരയിടുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം ആശയങ്ങള്‍ ഉയര്‍ന്നുവന്നു തുടങ്ങിയത്. 2021ല്‍ മാത്രം 6 ബില്യണ്‍ ഡോളറിന്റെ "വെര്‍ട്ടിക്കല്‍ ഫാമിങ്' ഇടപാടുകള്‍ ആഗോളതലത്തില്‍ രജിസ്ററര്‍ ചെയ്യപ്പെട്ടു. കോവിഡിനു ശേഷം വിവിധ രാജ്യങ്ങളില്‍ കമ്പനികള്‍ റിമോട്ട്, ഹൈബ്രിഡ് ജോലികള്‍ സ്വീകരിക്കുന്നതിനാല്‍ ഒഴിഞ്ഞ ഓഫിസ് ഇടങ്ങള്‍ ഫലപ്രദമായി പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ വെര്‍ട്ടിക്കള്‍ ഫാമിങ് പ്രോത്സാഹിപ്പിക്കുന്നത്.
വെര്‍ട്ടിക്കല്‍ ഫാമുകള്‍ക്ക് ജല ഉപയോഗം പോലുള്ള നിരവധി പാരിസ്ഥിതിക ഘടകങ്ങളില്‍ സാധാരണ ഫാമുകളെ മറികടക്കാന്‍ കഴിയും. മിക്ക ഇന്‍ഡോര്‍ ഫാമുകളും ഔട്ട്ഡോര്‍ ഫാമുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളു. ഇന്‍ഡോര്‍ ഫാമുകള്‍ സാധാരണ ഫാമുകളേക്കാള്‍ ഒരു ചതുരശ്ര മൈലിന് കൂടുതല്‍ ഉല്‍പാദനവും റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേമസയം, ഊര്‍ജ ഉപയോഗം ഈ മേഖലയുടെ പ്രതിസന്ധിയാണ്. വെര്‍ട്ടിക്കല്‍ ഫാമുകള്‍ക്ക് ലൈറ്റിംഗ്, വെന്റിലേഷന്‍ സംവിധാനങ്ങള്‍, സ്മാര്‍ട്ട് സെന്‍സറുകള്‍, ഓട്ടോമേറ്റഡ് വിളവെടുപ്പ് സാങ്കേതികവിദ്യകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ധാരാളം വൈദ്യുതി ആവശ്യമാണ്.

Comments: