Today: 20 Sep 2024 GMT   Tell Your Friend
Advertisements
അയര്‍ലണ്ടില്‍ ആദ്യമായി വടംവലി യൂണിയന്‍ രൂപീകരിച്ചു
Photo #1 - Europe - Otta Nottathil - tug_of_war_union_ireland_formed
ഡബ്ളിന്‍: കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം.അയര്‍ലണ്ടില്‍ വസിക്കുന്ന മലയാളി സമൂഹത്തില്‍, വടം വലി മല്‍സരത്തിന് അനുദിനം പ്രചാരം വര്‍ധിക്കുകയാണ്.

രണ്ട് വര്‍ഷം മുന്‍പ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടം വലി ഇപ്പോള്‍ വ്യാപിച്ചു പല ടീമുകളായി തിരിഞ്ഞു കരുത്ത് കാട്ടുന്നു. ഇവിടുത്ത മുഖ്യ ആകര്‍ഷണമായ MIND IRELAND and കേരള ഹൗസ് കാര്‍ണിവല്‍ ആഘോഷങ്ങളുടെ ഇക്കഴിഞ്ഞ പതിപ്പില്‍ പ്രധാന ഇനമായി വടം വലി മത്സരത്തില്‍ 16 ല്‍ പരം ടീമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡബ്ളിന് പുറത്തുള്ള മുഖ്യ ആഘോഷങ്ങളായ COINS Summerfest Cork, TIPP INDIAN Clonmel Summerfest and Midland Indian Fest_UTASV Portloais ലും ഈ ടീമുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു.ഇതര ഐറിഷ് വേനല്‍ക്കാല വിനോദങ്ങളിലും ഈ ടീമുകള്‍ക്ക് പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു.

ഏറ്റവും ചെറിയ കാലയളവ് കൊണ്ട് ഈ കായിക ഇനത്തിനു ഐറിഷ് സമൂഹത്തില്‍ ജനകീയം ആവാന്‍ സാധിച്ചു എന്നത് അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ്.

ഇതിന്റ് ചുവട് പിടിച്ച് ഇവിടെ ഇതിനെ പരിപോഷിപ്പിക്കാനും മുമ്പോട്ട് കൊണ്ടുപോവാനും ഒരു ഭരണ സമിതി രൂപികരിക്കേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിന്നു. തല്‍ഫലമായി, അയര്‍ലണ്ടിലുടനീളം ഉള്ള വടം വലി ക്യാപ്റ്റന്‍മാര്‍ യോഗം ചേര്‍ന്നു "ഓള്‍ അയര്‍ലന്‍ഡ് മലയാളി ടഗ് ഓഫ് വാര്‍ യൂണിയന്‍" സ്ഥാപിച്ചു, അത് ഇനി മുതല്‍ "AIMTU" എന്ന് വിളിക്കപ്പെടും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാര്‍ജിക്കും രീതിയില്‍ ഈ കളിയെ പരുവപ്പെടുത്തി എടുക്കുക എന്നതാണ് ഇതിന്റെ ഒരു ലക്ഷ്യം.

അതിനനുസരിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പരിഷ്കരിക്കുന്നതിനൊപ്പം കളിക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി ഒരു പൊതു നിയമാവലി തയ്യാറാക്കാനും യോഗത്തില്‍ ധാരണയായി.അയര്‍ലണ്ടില്‍ ഉടനീളമുള്ള കായിക വിനോദമെന്ന നിലയില്‍ കേരള ശൈലിയിലുള്ള വടംവലി മത്സരത്തിന്റെ സുരക്ഷ, ക്ഷേമം, വളര്‍ച്ച എന്നിവയ്ക്ക് ആവശ്യമായ നിയമ ചട്ടക്കൂട് സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.വടം വലി ടീമുകളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അത് കൊണ്ട് സാധ്യമായി.

ജൂലൈ മാസത്തിലെ അവസാന 2 മത്സരങ്ങളായ Clonmel Summerfest and Utsav Portlaois, AIMTU യുമായി സഹകരിച്ച് റൂള്‍ ബുക്ക് അനുസരിച്ചാണ് നടന്നത്(Structure of the union is as follows).
- dated 02 Aug 2024


Comments:
Keywords: Europe - Otta Nottathil - tug_of_war_union_ireland_formed Europe - Otta Nottathil - tug_of_war_union_ireland_formed,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us