ജീവജാലങ്ങള്‍ രൂപപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും എങ്ങനെയെന്ന അടിസ്ഥാനപരമായി പ്രാധാന്യുമുള്ള അറിവാണ് ഇരുവരും നല്‍കിയതെന്നും സമിതി. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയിലായിരിക്കെയാണ് അംബ്രോസ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നിലവില്‍ മാസച്യുസെറ്റ്സ് മെഡിക്കല്‍ സ്കൂള്‍ യൂണിവേഴ്സിറ്റിയില്‍ നാച്വറല്‍ സയന്‍സ് അധ്യാപകനാണ്. മാസച്യുസെറ്റ്സ് ജനറല്‍ ആശുപത്രിയിലും ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലുമായിരുന്നു റോവ്കിന്‍റെ ഗവേഷണം. ജനെറ്റിക് അധ്യാപകാണ് റോവ്കിന്‍.
വ്യത്യസ്തയിനം കോശങ്ങള്‍ എങ്ങനെ രൂപപ്പെടുന്നുവെന്ന ഗവേഷണത്തിനിടെയാണ് ഇവര്‍ 'മൈക്രോ ആര്‍എന്‍എ കണ്ടെത്തിയത്. എം ആര്‍എന്‍എ അഥവാ മെസഞ്ചര്‍ ആര്‍എന്‍എയുമായി ബന്ധപ്പെട്ട കണ്ടെത്തലിനായിരുന്നു കഴിഞ്ഞ വര്‍ഷം വൈദ്യശാസ്ത്ര നൊബേല്‍.
എംആര്‍എന്‍എ യെ ന്യൂക്ളിയോസൈഡ് പരിഷ്കരണത്തിന് വിധേയമാക്കുക വഴി, കൊവിഡ് 19 നെതിരെ ഫലപ്രദമായ വാക്സിന്‍ വികസിപ്പിക്കാന്‍ വഴിതുറന്ന കാത്തലിന്‍ കാരിക്കോ, ഡ്രൂ വീസ്മാന്‍ എന്നിവരാണ് കഴിഞ്ഞവര്‍ഷം പുരസ്കാരം പങ്കിട്ടത്. 10 ലക്ഷം യുഎസ് ഡോളറാണ് പുരസ്കാരത്തുക.
ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേല്‍ പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണു സമാധാന നൊബേല്‍. സ്വീഡിഷ് ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്‍റെ ചരമവാര്‍ഷികമായ ഡിസംബര്‍ 10നു പുരസ്കാരങ്ങള്‍ സമ്മാനിക്കും.

Comments: