Today: 13 Jun 2026 GMT   Tell Your Friend
Advertisements
പേജര്‍ സ്ഫോടനം: മലയാളിക്കെതിരേ സെര്‍ച്ച് വാറന്റ്
Photo #1 - Europe - Otta Nottathil - pager_blast_malayalee_warrant
ന്യൂഡല്‍ഹി: ലെബനനിലെ പേജര്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മലയാളിയായ നോര്‍വേ പൗരന്‍ റിന്‍സണ്‍ ജോസിനെതിരെ സെര്‍ച്ച് വാറണ്ട്. നോര്‍വേ പോലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനല്‍ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര തലത്തിലാണ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

റിന്‍സണെ കാണാനില്ലെന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സെര്‍ച്ച് വാറണ്ട്. ലെബനനില്‍ പേജര്‍ സ്ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോര്‍വീജിയന്‍ പൗരനായ മാനന്തവാടി സ്വദേശി റിന്‍സണ്‍ നോര്‍വേയിലെ ഓസ്ളോയില്‍ നിന്ന് അമേരിക്കയിലേക്ക് പോയത്. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണിതെന്ന് നേരത്തെ തന്നെ ഇയാള്‍ പലരോടും പറഞ്ഞിരുന്നതായാണ് വിവരം.

എന്നാല്‍ പിന്നീട് റിന്‍സണെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് നോര്‍വയില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം നോര്‍വെ പോലീസിനെ അറിയിച്ചിരിക്കുന്നത്. സ്ഫോടകവസ്തുക്കളുള്ള പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് മാനന്തവാടി സ്വദേശിയായ റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള ബള്‍ഗേറിയന്‍ കമ്പനിയായ "നോര്‍ട്ട ഗ്ളോബലാ'ണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
- dated 28 Sep 2024


Comments:
Keywords: Europe - Otta Nottathil - pager_blast_malayalee_warrant Europe - Otta Nottathil - pager_blast_malayalee_warrant,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
യൂറോപ്പില്‍ പുതിയ അഭയാര്‍ത്ഥി നിയമം 'CEAS' പ്രാബല്യത്തില്‍ Recent or Hot News

അതിര്‍ത്തികളില്‍ കനത്ത നിയന്ത്രണം; ജര്‍മ്മനിയില്‍ അതിര്‍ത്തി പരിശോധനകള്‍ തുടരും തുടര്‍ന്നു വായിക്കുക
യൂറോപ്പ് വാതില്‍ അടയ്ക്കുമ്പോള്‍ പ്രതീക്ഷയുടെ വാതില്‍ തുറന്ന് സ്പെയിന്‍ Recent or Hot News

5 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവി നല്‍കാന്‍ വന്‍ പദ്ധതി
തുടര്‍ന്നു വായിക്കുക
കുടിയേറ്റക്കാരുടെ അന്തസ്സിന് മുന്നില്‍ തലകുനിച്ച് ലിയോ മാര്‍പ്പാപ്പ Recent or Hot News

കടല്‍ത്തീരങ്ങള്‍ അജ്ഞാത ശവപ്പറമ്പുകളാക്കരുത്; യൂറോപ്യന്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം
തുടര്‍ന്നു വായിക്കുക
സ്പെയിനിലെ ചരിത്ര ദേവാലയത്തില്‍ ലിയോ മാര്‍പ്പാപ്പ Recent or Hot News

'സഗ്രാഡ ഫാമിലിയ'യിലെ യേശുക്രിസ്തു ഗോപുരം ആശീര്‍വദിച്ചു; ലോകത്തിലെ ഏറ്റവും വലിയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന