മാക്രോണ്‍ കാപട്യക്കാരനെന്ന് നെതന്യാഹു

News Photo 1 - Europe - Otta Nottathil - netanyahu_macron_message
ടെല്‍ അവിവ്: ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ രൂക്ഷ വിമര്‍ശനം. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് കടന്നാക്രമണം.

ഭീകരവാദത്തിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ചിലനേതാക്കളുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ അവരുടെ സഖ്യകക്ഷികള്‍ക്കെല്ലാം ആയുധം നല്‍കുകയാണ്. ഹിസ്ബുള്ളയും ഹൂതികളും ഹമാസും അടക്കമുള്ള അടുപ്പക്കാര്‍ക്ക് ആയുധം നല്‍കുന്നത് ഇറാന്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരവാദ ശക്തികള്‍ ഒന്നിച്ച് അണിനിരന്നിരിക്കുകയാണ്. എന്നാല്‍ ഈ ശക്തികളെ എതിര്‍ക്കുമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇസ്രയേലിന് ആയുധം ലഭിക്കുന്നത് തടസപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് അപമാനകരമാണെന്നും നെതന്യാഹു. ഇസ്രയേലിന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്ന തരത്തില്‍ മക്രോണ്‍ ശനിയാഴ്ച ആഹ്വാനം നടത്തിയിരുന്നു.
- dated 07 Oct 2024

Comments:

Keywords: Europe - Otta Nottathil - netanyahu_macron_message Europe - Otta Nottathil - netanyahu_macron_message,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

tug_of_war_europe_RKB_Italy_oct_2026
യൂറോപ്പ് യൂറോപ്പ് വടംവലി കിരീടം കിംഗ്സ് റോമാ റെഡിന്; ക്നാനായ ഫ്രണ്ട്സ് റോമാ രണ്ടാമത്; മൂന്നാം സ്ഥാനം നേടി മലബാര്‍ പുള്ളേഴ്സ് ജര്‍മ്മനി: റോമില്‍ കായികാവേശം പടര്‍ത്തി ആര്‍.കെ.ബി ഇറ്റലിയുടെ വടംവലി മാമാങ്കം അരങ്ങേി
nobel_prize_for_chemistry_2026_henry_b_kagan_kenso_soai
യൂറോപ്പ് ജീവരഹസ്യങ്ങളുടെ ചുരുളഴിച്ച കണ്ടെത്തല്‍; രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്‍റി ബി. കഗനും കെന്‍സോ സോവിക്കും: 'ഹോമോചിറാലിറ്റി' രഹസ്യം കണ്ടെത്തിയതിന് അംഗീകാരം; ഔഷധ നിര്‍മ്മാണ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍
nobel_prize_physics_Francis_Halzen_2026_
യൂറോപ്പ് പ്രപഞ്ചത്തിലെ 'പ്രേതകണങ്ങളെ' കുടുക്കിയ ശാസ്ത്രജ്ഞന് അംഗീകാരം; ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ഫ്രാന്‍സിസ് ഹാല്‍സെന്: ഐസ്ക്യൂബ് ഒബ്സര്‍വേറ്ററിയിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ ചുരുളഴിച്ചതിന് ആദരം
euro_last_17_months_finance_crisis_france_affected_euro_zone_oct_06_2026
യൂറോപ്പ് യൂറോ 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍; ഫ്രാന്‍സിലെ സാമ്പത്തിക അനിശ്ചിതത്വം യൂറോസോണിനെ പിടിച്ചുലയ്ക്കുന്നു: ഇന്ധനവിലയും ജീവിതച്ചെലവും വീണ്ടും കൂടിയേക്കും; പ്രവാസികള്‍ അറിയേണ്ട വിവരങ്ങള്‍
യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം