Today: 14 Oct 2019 GMT   Tell Your Friend
Advertisements
മാര്‍ കാവുകാട്ട് മാതൃകപ്രേഷിതന്‍: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Photo #1 - Europe - Otta Nottathil - mar_kavukattu_50_death_anniversary
വത്തിക്കാന്‍സിറ്റി : പ്രേഷിത തീഷ്ണതയ്ക്കും കൂട്ടായ്മാ മനോഭാവത്തിനും വര്‍ത്തമാനകാല സഭ മാതൃകയാക്കേണ്ട ഒരു വിശുദ്ധ വ്യക്തിത്വമാണ് മാര്‍ മാത്യൂ കാവുകാട്ട് എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവദാസന്‍ കാവുകാട്ട് പിതാവിന്‍റെ അന്‍പതാം ചരമ വാര്‍ഷികാചരണത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ അഞ്ചിന് രാവിലെ റോമിലെ പ്രൊപ്പഗാന്ത സെമിനാരിയില്‍ നടന്ന അനുസ്മരണ ദിവ്യബിയില്‍ വചന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്നേഹത്തെ തന്റെ ജീവിതവിളിയായും ശുശ്രൂഷയെ അതിനുള്ള മാര്‍ഗ്ഗമായും കണ്ട ഒരു പുരോഹിതശ്രേഷ്ഠനാണ് കാവുകാട്ടു തിരുമേനിയെന്ന് കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. തന്റെ സഹപ്രവര്‍ത്തകരായ വൈദികരില്‍ ആത്മവിശ്വാസമര്‍പ്പിച്ച് അവരുടെ കഴിവുകളോടും കുറവുകളോടും കൂടി അവരെ സ്നേഹിച്ച് സഭാഭരണം നടത്തിയ ഒരു നല്ല അജപാലകനായിരുന്നു കാവുകാട്ടു പിതാവെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. അദ്ദേഹത്തിന്‍റെ നാമകരണ നടപടികള്‍ വേഗം ഫലപ്രാപ്തിയില്‍ എത്താന്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

50ാം ചരമ വാര്‍ഷികമായതിനാല്‍ വിപുലമായ രീതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ സ്ററീഫന്‍ ചിറപ്പണത്ത്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവര്‍ ഉള്‍പ്പെടെ ഇരുപതോളം മെത്രാന്മാര്‍ തിരുകര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി പങ്കുചേര്‍ന്നു.

സീറോമലബാര്‍ സഭയിലെ എല്ലാ രൂപതയില്‍ നിന്നുള്ള പ്രതിനിധികളും പ്രത്യേകിച്ച്, ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളില്‍ നിന്നുള്ള വൈദികരും സന്യാസിനികളും അല്‍മായരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പോസ്റ്റുലേറ്റര്‍ ഫാ. ജോസഫ് ആലഞ്ചേരി സ്വാഗതവും ചങ്ങനാശ്ശേരി അതിരൂപത വൈദിക പ്രതിനിധി ഫാ. പ്രകാശ് മറ്റത്തില്‍ നന്ദിയും പ്രകാശിപ്പിച്ചു. നേര്‍ച്ച വിതരണത്തിന് ശേഷം സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
- dated 05 Oct 2019


Comments:
Keywords: Europe - Otta Nottathil - mar_kavukattu_50_death_anniversary Europe - Otta Nottathil - mar_kavukattu_50_death_anniversary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us