ബിന്‍ ലാദന്റെ മകനെ ഫ്രാന്‍സില്‍നിന്ന് പുറത്താക്കും

News Photo 2 - Europe - Otta Nottathil - laden_son_france_ban
പാരീസ്: സോഷ്യല്‍ മീഡിയയിലെ പോസ്ററുകളുടെ പേരില്‍ ഒസാമ ബിന്‍ ലാദന്‍റെ പുത്രന് ഫ്രഞ്ച് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവിന്‍റെറെ മകന്‍ ഒമര്‍ ബിന്‍ ലാദനോട് രാജ്യം വിടാന്‍ ഫ്രഞ്ച് അധികൃതര്‍ ഉത്തരവിട്ടതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രി അറിയിച്ചു.

സൗദി അറേബ്യയിലും സുഡാനിലും അഫ്ഗാനിസ്ഥാനിലുമായി ജീവിതം നയിച്ച ഒമര്‍ 19ാം വയസില്‍ പിതാവിനെ ഉപേക്ഷിച്ച് വടക്കന്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയില്‍ സ്ഥിരതാമസമാക്കിയതാണ്. 2016 മുതല്‍ ഇവിടെ ചിത്രകാരനായി ജീവിച്ചു. ഇതിനിടെ ബ്രിട്ടീഷ് പൗരത്വമുള്ള ഒരാളുടെ പങ്കാളിയായി നോര്‍മണ്ടിയില്‍ താമസിച്ചിരുന്നതായി ഫ്രാന്‍സിന്‍റെ പുതിയ ആഭ്യന്തരമന്ത്രി ബ്രൂണോ റീട്ടെയ് ലോ എക്സില്‍ പങ്കു വച്ച കുറിപ്പില്‍പറഞ്ഞു.

2023 മുതല്‍ ഇയാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പോസ്ററ് ചെയ്തതായി ഫ്രഞ്ച് മന്ത്രി പറഞ്ഞു. അതിനാലാണ് ഓര്‍ണിലെ പ്രിഫെക്റ്റ് ഫ്രഞ്ച് പ്രദേശം വിട്ടുപോകാന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും വിശദീകരണം.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തി എടുത്ത ഈ തീരുമാനത്തിന്‍റെ നിയമസാധുത കോടതികള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനിയൊരിക്കലും ഫ്രാന്‍സിലേക്ക് മടങ്ങി വരാനാകാത്ത വിധം അയാള്‍ക്കെതിരെ വിലക്കു പ്രഖ്യാപിച്ച രേഖയില്‍ താന്‍ ഒപ്പു വച്ചതായും ഫ്രഞ്ച് ആഭ്യന്തരമന്ത്രി റീട്ടെയ് ലോ പറഞ്ഞു.

ബ്രിട്ടീഷുകാരിയായ ജെയ്ന്‍ ഫെലിക്സ്~ബ്രൗണുമായുള്ള വിവാഹത്തിലൂടെ മുന്‍പും വിവാദനായകനായിട്ടുണ്ട് ഇയാള്‍. തന്നെക്കാള്‍ 20 വയസു മൂത്ത ജെയ്ന്‍ ഫെലിക്സിനെ ഇയാള്‍ വിവാഹം കഴിക്കുമ്പോള്‍ ഒമറിനു മുമ്പേ അഞ്ചു തവണ വിവാഹമോചനം നേടിയ ഒരു മുത്തശ്ശിയായിരുന്നു അവര്‍. അത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം അവര്‍ സൈന മുഹമ്മദ് എന്ന പേരു സ്വീകരിച്ച് മുസ്ളിമായി മാറിയിരുന്നു. ഒമര്‍ അവരോടൊപ്പം ബ്രിട്ടനില്‍ കഴിയാന്‍ ആഗ്രഹിച്ചെങ്കിലും ബ്രിട്ടന്‍ അനുവാദം നല്‍കിയിരുന്നില്ല.
- dated 11 Oct 2024

Comments:

Keywords: Europe - Otta Nottathil - laden_son_france_ban Europe - Otta Nottathil - laden_son_france_ban,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
യൂറോപ്പ് ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യൂറോപ്പ് ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്