Today: 06 Apr 2020 GMT   Tell Your Friend
Advertisements
മാര്‍ച്ച് 25 ആഗോള പ്രാര്‍ത്ഥന ദിനമാക്കി മാറ്റണമെന്ന് ഫ്രാന്‍സിസ് പാപ്പ
Photo #1 - Europe - Otta Nottathil - global_prayer_day_march_25_pope_francis
വത്തിക്കാന്‍സിറ്റി: ആഗോള തലത്തില്‍ മനുഷ്യവംശത്തിനു ഭീഷണിയായ കൊറോണ വൈറസ് എന്ന കോവിഡ് 19 അത്യന്തം ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 25 ബുധനാഴ്ച പ്രത്യേക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ലോകമെമ്പാടുമുള്ള ൈ്രകസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു.
ഞായറാഴ്ച അപ്പസ്തോലിക് ലൈബ്രറിയില്‍ നടത്തിയ ത്രികാല ജപമാലപ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പ ഇക്കാര്യം ആഹ്വാനമായി നല്‍കിയത്.

പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിവസമായ മാര്‍ച്ച് 25 നാണ് പ്രത്യേകം പ്രാര്‍ത്ഥന നടത്തുവാന്‍ പാപ്പ ആഹ്വാനം ചെയ്തത്. കൊറോണ എന്ന മഹാമാരിക്കു മുന്നില്‍ മാനവരാശി ഭയന്നിരിയ്ക്കയാണെന്നും ഈയവസരത്തില്‍, ൈ്രകസ്തവസമൂഹം ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും പാപ്പ പറഞ്ഞു.

അതേസമയം ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളില്‍ മാത്രം നല്‍കുന്ന പ്രത്യേക സന്ദേശമായ 'ഉര്‍ബി ഏത് ഓര്‍ബി' അഥവാ 'നാടിനും നഗരത്തിനും വേണ്ടി' ആശീര്‍വാദം മാര്‍ച്ച് 27നു നല്‍കുമെന്നും പാപ്പ അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ക്രിസ്മസ്, ഈസ്ററര്‍ അല്ലാത്ത ദിവസങ്ങളില്‍ 'ഉര്‍ബി ഏത് ഓര്‍ബി' നല്‍കുന്നത്. മാര്‍ച്ച് 27 വൈകിട്ട് ആറ് മണിക്ക് വത്തിക്കാനില്‍ നിന്ന് നല്‍കുന്ന സന്ദേശം വിവിധ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.



- dated 22 Mar 2020


Comments:
Keywords: Europe - Otta Nottathil - global_prayer_day_march_25_pope_francis Europe - Otta Nottathil - global_prayer_day_march_25_pope_francis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6420208swden
ലോക്ക്ഡൗണിന്റെ വഴിയിലേക്ക് സ്വീഡനും Recent or Hot News
തുടര്‍ന്നു വായിക്കുക
6420206toll
ഇറ്റലിയില്‍ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യ Recent or Hot News
~ ജര്‍മനിയില്‍ രോഗം പടരുന്നതിന്റെ വേഗം കുറയുന്നു
~ സ്വിറ്റ്സര്‍ലന്‍ഡില്‍ മരണം 700 കടന്നു
~ ഗ്രീസിലെ അഭയാര്‍ഥികള്‍
ഭീഷണിയില്‍
തുടര്‍ന്നു വായിക്കുക
6420202netherlands
ഡച്ച് ലോക്ക്ഡൗണ്‍ ശൈലി അപകടകരമെന്ന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
beena_kuruppanthara_ireland_drogada
അയര്‍ലണ്ടില്‍ കുറുപ്പന്തറ സ്വദേശിനി നഴ്സ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
5420206autocracy
കൊറോണകാലത്ത് പിടിമുറുക്കുന്ന ഏകാധിപത്യം Recent or Hot News
തുടര്‍ന്നു വായിക്കുക
5420205roma
അപകടക്കെണിയില്‍ നാടോടികള്‍
തുടര്‍ന്നു വായിക്കുക
5420201spain
സ്പെയ്ന്‍ കൊറോണവൈറസിന്റെ മൂര്‍ധന്യം പിന്നിടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us