ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വര്‍ഷത്തിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് ഏഴു ശതമാനം കുറവാണിത്. 2023ന്റെ രണ്ടാം പാദവുമായി താരതമ്യം ചെയ്താല്‍ പത്ത് ശതമാനമാണ് കുറവ്.
അതേസമയം, ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍, അതായത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 27,095 പേരെയാണ് പുറത്താക്കിയത്. 2023ന്റെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 12 ശതമാനം അധികമാണ്.
പുറത്താക്കപ്പെടുന്നവരില്‍ ഏറ്റവും കൂടുതല്‍ അള്‍ജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. തുര്‍ക്കി, സിറിയ എന്നിവടങ്ങളില്‍നിന്നുള്ളവരാണ് തൊട്ടു പിന്നില്‍.

Comments: