നിരവധി മാസങ്ങളായി മെറ്റയുടെ ഔദ്യോഗിക എഐ ചാറ്റ്ബോട്ടുമായും മറ്റ് പ്ളാറ്റ്ഫോമുകളിലെ ചാറ്റ്ബോട്ടുകളുമായും മാസങ്ങളോളം നടത്തിയ സംഭാഷണങ്ങള്‍ക്കു ശേഷമായിരുന്നു ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ജോണ്‍ സീന, ക്രിസ്ററന്‍ ബെല്‍, ജൂഡി ഡെഞ്ച് തുടങ്ങിയ താരങ്ങളുടെ ശബ്ദം ഉപയോ?ഗിച്ചാണ് നിര്‍മിതബുദ്ധി ചാറ്റ് ബോട്ടുകളുടെ സംഭാഷണം. സെലിബ്രിറ്റികളുടെ ശബ്ദങ്ങള്‍ ഈ രീതിയില്‍ ദുരുപയോ?ഗം ചെയ്യില്ലെന്ന കരാര്‍ നിലനില്‍ക്കെയാണ് മെറ്റയുടെ ?ഗുരുതര നിയമലംഘനമെന്നും ദി വാള്‍ സ്ട്രീറ്റ് ജേണല്‍ ചൂണ്ടിക്കാട്ടുന്നു.
ബോട്ടുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും മറ്റ് എഐ മോഡലുകളുമായുള്ള മത്സരത്തെ മറികടക്കുന്നതിനും മെറ്റ അതിന്‍റെ സുരക്ഷാ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.മെറ്റയുടെ ഔദ്യോഗിക എഐ ചാറ്റ്ബോട്ടും ഉപയോക്താക്കള്‍ സൃഷ്ടിച്ച ചാറ്റ്ബോട്ടുകളും ഇതില്‍ ഉള്‍പ്പെടും.
ഈ ചാറ്റ്ബോട്ടുകള്‍ ഫാന്‍റസി സെക്സ് ചാറ്റുകളില്‍ ഏര്‍പ്പെടുന്നതായും സെല്‍ഫികള്‍ പങ്കിടാനും, വോയ്സ് സംഭാഷണങ്ങള്‍ നടത്തുന്നതുള്‍പ്പെടെയുള്ള ഗുരുതര ധാര്‍മിക വീഴ്ചകള്‍ വരുത്തുന്നതായും ചില ജീവനക്കാര്‍ വെളിപ്പെടുത്തിയതായും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അറിഞ്ഞിട്ടും ഇത് അനുവദിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, വാള്‍ സ്ട്രീറ്റ് ജേണലിന്‍റെ കണ്ടെത്തലുകള്‍ യാഥാര്‍ഥ്യബോധമില്ലാത്തതാണെന്നും, ആളുകള്‍ സാധാരണയായി അവരുടെ ചാറ്റ്ബോട്ടുകള്‍ ഉപയോഗിക്കുന്ന രീതിയുമായി പൊരുത്തപ്പെടുന്നില്ലെന്നും മെറ്റ അധികൃതര്‍ പറയുന്നു. എഐ ബോട്ടുകള്‍ പരീക്ഷണ സാഹചര്യങ്ങളില്‍ ഉയര്‍ന്ന നിലവാരത്തില്‍ നിര്‍മിച്ചതാണെന്നും, 30 ദിവസ കാലയളവില്‍ 18 വയസിന് താഴെയുള്ളവരുമായുള്ള ചാറ്റുകളില്‍ വളരെ കുറച്ച് ലൈംഗിക ഉള്ളടക്കം (0.02% മാത്രം) മാത്രമേ സംഭവിക്കുന്നുള്ളൂവെന്നുമാണ് മെറ്റയുടെ വാദം.
ചാറ്റ്ബോട്ടുകളെ അതിരുകടന്ന ഉള്ളടക്കം സൃഷ്ടിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് തടയാന്‍ ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മെറ്റ. പുതിയ സുരക്ഷാ നടപടികള്‍ തീവ്രമായ ഉപയോഗ സാധ്യതകള്‍ കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്നുവെന്നും അധികൃതര്‍ അവകാശപ്പെടുന്നു.

Comments: