12 മിനിറ്റാണ് അവതരണത്തിനായി നല്‍കിയിരിയ്ക്കുന്നത്. ഛായാഗ്രാഹക എന്ന നിലയില്‍ സുവിശേഷവത്കരണത്തിനായി ചെയ്ത ശുശ്രൂഷകളും സംഭാവനകളുമാണ് വിഷയത്തിന്റെ ഉള്ളടക്കം. ചോദ്യോത്തരവേളയില്‍ മറുപടിയും നല്‍കണം. 25ന് ഉച്ചയ്ക്ക് 12.30ന് പോള്‍ ആറാമന്‍ ഹാളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ്. കോണ്‍ഫറന്‍സിന്റെ ഭാഗമായി 26 ന് രാവിലെ 9.30 ന് നടക്കുന്ന ദിവ്യബലിയില്‍ മാര്‍പാപ്പ കാര്‍മികത്വം വഹിയ്ക്കും.
കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍ അംഗമായ ലിസ്മി പാറയില്‍ "ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍" ഇടം നേടിയ ആദ്യത്തെ കത്തോലിക്കാ കന്യാസ്ത്രീയാണ്. രാജ്യത്തെ ദൃശ്യമാധ്യമരംഗത്തെ ഏറ്റവും ഉയര്‍ന്ന അംഗീകാരം ഇന്ത്യ, ബംഗ്ളാദേശ്, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാള്‍, തായ്ലന്‍ഡ്, യുണൈറ്റഡ് സ്റേററ്റ്സ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള റെക്കോര്‍ഡ് ബുക്കുകളുടെ ചീഫ് എഡിറ്റര്‍മാരുടെ പാനലാണ് പാറയിലിനെ തിരഞ്ഞെടുത്തത്.
ഇതുവരെ 1,500~ലധികം വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സംഗീത ആല്‍ബങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, അഭിമുഖങ്ങള്‍, ഭക്തിഗാനങ്ങള്‍. ഇന്ത്യയിലെ ഒരു പ്രധാന സാംസ്കാരിക ഉത്സവമായ "തൃശൂര്‍ പൂരം" സിസ്റററിന്റെ മികച്ച വീഡിയോകളില്‍ ഒന്ന്.
ഒരു ദശലക്ഷത്തിലധികം കാഴ്ചക്കാരുള്ള സിസ്ററര്‍ സഭയ്ക്കായി ഒരു YouTube ചാനല്‍ നടത്തുന്നുണ്ട്. നൂറുകണക്കിന് വീഡിയോകള്‍ ഇതില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
തന്റെ കഴിവിനെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുള്ള ഒരു പുതിയ വഴിയിലേക്ക് എങ്ങനെ വിവര്‍ത്തനം ചെയ്യുന്നുവെന്നും സഭയില്‍ തന്റെ മതപരമായ വ്യക്തിത്വവും ദൗത്യവും എങ്ങനെ സന്തുലിതമാക്കാം ളന്നാണ് തന്റെ ഛായാഗ്രാഹണ പ്രവൃത്തിയിലൂടെ സമര്‍ത്ഥിക്കുന്നത്.
ക്യാമറകള്‍ ഉപയോഗിച്ച് അവള്‍ തന്റെ വീഡിയോകള്‍ ഷൂട്ട് ചെയ്യുകയും കോലാഴിയിലെ നിര്‍മ്മല പ്രൊവിന്‍സില്‍ അവര്‍ ഡിസൈന്‍ ചെയ്ത ഒരു സ്ററുഡിയോയില്‍ സ്വയം എഡിറ്റ് ചെയ്തുമാണ് യൂട്യൂബിലൂടെ ഐറ്റങ്ങള്‍ അപ്ലോഡ് ചെയ്യുന്നത്.

Comments: