Today: 15 Apr 2021 GMT   Tell Your Friend
Advertisements
ലൈവായി ഒന്നര ലിറ്റര്‍ മദ്യം കഴിച്ചയാള്‍ ലൈവായി മരിച്ചുവീണു
Photo #1 - Europe - Otta Nottathil - 8220216vodka

മോസ്കോ: യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്ത് ഒന്നര ലിറ്റര്‍ മദ്യം കഴിച്ച അറുപതുകാരന്‍ ലൈവായി തന്നെ കുഴഞ്ഞുവീണു മരിച്ചു. യൂട്യൂബറുടെ ചലഞ്ച് ഏറ്റെടുത്താണ് ഈ റഷ്യക്കാരന്‍ ലൈവ് മദ്യപാന യജ്ഞത്തിനു മുതിര്‍ന്നത്.

ഒന്നര ലിറ്റര്‍ വോഡ്കയാണ് ഇയാള്‍ ഒറ്റയടിക്ക് അകത്താക്കിയത്. ഈ ചലഞ്ചില്‍ പങ്കെടുക്കാനായി 'ഗ്രാന്‍ഡ്ഫാദര്‍' എന്ന പേരില്‍ അറിയപ്പെടുന്ന യൂറി ഡഷ്കീന് യൂട്യൂബര്‍ പണം വാഗ്ദാനം നല്‍കിയിരുന്നതായി ദ ഇന്‍ഡിപെന്‍ഡെന്‍റ് റിപ്പോര്‍ട്ട് ചെയ്തു. വിഡിയോ വൈറലായി മാറിയാലാണ് പണം നല്‍കുകയെന്ന് ഇയാള്‍ പറഞ്ഞിരുന്നുവത്രെ.

മദ്യമോ ഹോട് സോസോ കഴിക്കാനായാണ് യൂട്യൂബര്‍ ഇയാളെ വെല്ലുവിളിച്ചത്. ഇയാള്‍ക്ക് ശാരീരികാസ്വസ്തഥകള്‍ അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും ആളുകള്‍ ലൈവായി കാണുന്നുണ്ടായിരുന്നു. സ്മോളന്‍സ്ക് നഗരത്തില്‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തില്‍ അധികാരികള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആളുകള്‍ക്ക് പണം വാഗ്ദാനം ചെയ്ത് നടത്തുന്ന ഇത്തരം അഭ്യാസങ്ങളും ചലഞ്ചുകളും 'ട്രാഷ് സ്ട്രീംസ്' അല്ലെങ്കില്‍ 'ത്രാഷ് സ്ട്രീംസ്' എന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാര്‍ക്ക് മുന്നില്‍ തത്സമയം അവതരിപ്പിക്കുന്ന ഇത്തരം ചലഞ്ചുകള്‍ ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാണ്.
- dated 07 Feb 2021


Comments:
Keywords: Europe - Otta Nottathil - 8220216vodka Europe - Otta Nottathil - 8220216vodka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15420218ai
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയോഗം പരിമിതപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15420216cooperation
കോവിഡിനെ ഒരുമിച്ചു നേരിടാന്‍ ഇന്ത്യയും യൂറോപ്പും Recent or Hot News
തുടര്‍ന്നു വായിക്കുക
15420215romania
റൊമാനിയന്‍ ആരോഗ്യമന്ത്രിയെ പുറത്താക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
15420214france
ഫ്രാന്‍സില്‍ ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം തുടരും Recent or Hot News
തുടര്‍ന്നു വായിക്കുക
15420212denmark
അസ്ട്രസെനക്ക വാക്സിന്‍ വിതരണം ഡെന്‍മാര്‍ക്ക് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
15420211pfizer
ഫൈസര്‍ വാക്സിനില്‍ വിശ്വാസമര്‍പ്പിച്ച് യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
kaviyarang_drama_theyetro_indiayano
റോമില്‍ കവിയരങ്ങും മനോധര്‍മ നാടകവും നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us