Today: 14 Oct 2019 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡില്‍ രണ്ടാഴ്ച പാറ്റേണിറ്റി ലീവ് അനുവദിക്കാന്‍ ധാരണ
Photo #1 - Europe - Otta Nottathil - 41020192leave
ബേണ്‍: കുട്ടികള്‍ ജനിക്കുമ്പോള്‍ അച്ഛന് രണ്ടാഴ്ച അവധി ലഭിക്കുന്ന വിധത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് നിയമ ഭേദഗതി കൊണ്ടുവരും. നാലാഴ്ച അവധി ആവശ്യപ്പെട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നവരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതെത്തുടര്‍ന്ന്, ഹിത പരിശോധനയ്ക്കുള്ള ശ്രമം ക്യാംപെയ്നര്‍മാര്‍ ഉപേക്ഷിച്ചു.

ആവശ്യത്തെ പൂര്‍ണമായി എതിര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രണ്ടാഴ്ച അവധി അനുവദിക്കാന്‍ ധാരണയായ സാഹചര്യത്തില്‍, ഇനി ജര്‍മനിയിലേതു പോലുള്ള പേരന്റല്‍ ലീവ് സ്കീമിനു വേണ്ടിയാകും ശ്രമം എന്നും ക്യാംപെയ്നര്‍മാര്‍ അറിയിച്ചു.

നിലവിലുള്ള നിയമ പ്രകാരം കുട്ടി ജനിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന് ഒരു ദിവസം പോലും അവധിക്ക് അവകാശമില്ല. അമ്മമാര്‍ക്ക് 14 ആഴ്ച അവധി കിട്ടും. അതില്‍ ആദ്യത്തെ എട്ടാഴ്ച നിര്‍ബന്ധിത അവധിയുമാണ്.
- dated 04 Oct 2019


Comments:
Keywords: Europe - Otta Nottathil - 41020192leave Europe - Otta Nottathil - 41020192leave,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us