Today: 06 Apr 2020 GMT   Tell Your Friend
Advertisements
വൈറസ് ഭീതിയില്‍ ആഗോള സമ്പദ് വ്യവസ്ഥ
Photo #1 - Europe - Finance - 28220207economy

ലണ്ടന്‍: കൊറോണവൈറസ് ഭീതി ആഗോള സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചു തുടങ്ങി. തുടര്‍ച്ചയായ ആറാം ദിവസവും യുഎസും യൂറോപ്പും അടക്കമുള്ള വിപണികളില്‍ ഓഹരി വിലത്തകര്‍ച്ച നേരിട്ടു.

സമീപകാലത്തെ ഉയര്‍ന്ന നിരക്കില്‍ നിന്ന് പത്തു ശതമാനത്തോളം താഴെയാണ് വ്യാഴാഴ്ച വൈകിട്ട് മിക്ക വിപണികളും ക്ളോസ് ചെയ്തത്. യുഎസില്‍ മൂന്നു പ്രധാന സൂചികകളും ഒറ്റ ദിവസം രണ്ടര ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ജപ്പാനിലെ നിക്കി രണ്ടു ശതമാനവും ഇടിഞ്ഞു.

ജര്‍മനിയിലെ വിതരണ ശൃംഖലയെ രോഗം കാരണമുള്ള നിയന്ത്രണങ്ങള്‍ ബാധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അപകടത്തിലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇവിടെയും ഓഹരി വിപണി കടുത്ത തകര്‍ച്ച നേരിടുന്നു.

കയറ്റുമതിയെ ആശ്രയിച്ചു നിലനില്‍ക്കുന്ന ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കയറ്റുമതി നിയന്ത്രണങ്ങളും ഡിമാന്‍ഡ് കുത്തനെ കുറയുന്നതും വന്‍ തിരിച്ചടിയാണ്.

യൂറോപ്പില്‍ രോഗബാധ ഏറ്റവും രൂക്ഷമായിട്ടുള്ള ഇറ്റലിയിലാകട്ടെ, ടൂറിസം മേഖല വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. പല നഗരങ്ങളിലും യാത്രാ വിലക്ക് നിലനില്‍ക്കുന്നു. യാത്രികര്‍ സ്വയം പിന്‍മാറുന്നതും വ്യാപകം. ഹോട്ടല്‍, ഫ്ളൈറ്റ് ബുക്കിങ്ങുകളെല്ലാം കൂട്ടമായി ക്യാന്‍സല്‍ ചെയ്യപ്പെടുകയാണ്.
- dated 27 Feb 2020


Comments:
Keywords: Europe - Finance - 28220207economy Europe - Finance - 28220207economy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3420206spain
സര്‍വകാല റെക്കോഡ് ഭേദിച്ച് സ്പെയ്നിലെ തൊഴിലില്ലായ്മാ നിരക്ക് Recent or Hot News
~ ജര്‍മനിയിലും പ്രതിസന്ധി തുടര്‍ന്നു വായിക്കുക
24320202oecd
ആഗോള സമ്പദ് വ്യവസ്ഥ വര്‍ഷങ്ങളോളം നട്ടം തിരിയുമെന്ന് ഒഇസിഡി
തുടര്‍ന്നു വായിക്കുക
21320206volvo
വോള്‍വോ ഉത്പാദനം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
21320204swiss
സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ പദ്ധതികളുമായി സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
19320204scania
സ്കാനിയ യൂറോപ്പില്‍ ഉത്പാദനം നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
19320201denmark
ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ വ്യവസായികള്‍ക്ക് ആറ് ബില്യന്‍ ഡോളര്‍ നല്‍കും
തുടര്‍ന്നു വായിക്കുക
18320204spain
സ്പാനിഷ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ 200 ബില്യന്‍ യൂറോയുടെ പാക്കേജ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us