Today: 08 Sep 2024 GMT   Tell Your Friend
Advertisements
മലയാളികളുടെ സിനിമയ്ക്ക് കാന്‍സ് മേളയില്‍ വന്‍ വരവേല്‍പ്പ്
Photo #1 - Europe - Cinema - all_we_imagine_as_light_reception
Photo #2 - Europe - Cinema - all_we_imagine_as_light_reception
കാന്‍സ്: എഴുപത്തിയേഴാമത് കാന്‍സ് ഫിലിം ഫെസ്ററിവലില്‍ മലയാളി പെണ്‍താരങ്ങള്‍ നിറഞ്ഞാടി. മേളയുടെ തിളക്കം ചൊരിയുന്ന ചുവപ്പു പരവതാനിയില്‍ താളത്തിനൊത്തു ചുവടുവെച്ചാണ് മലയാളത്തിന്‍റെ പെണ്‍താരങ്ങള്‍ കസറിയത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന സിനിമയുടെ സ്ക്രീനിങ്ങിനായാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും കാന്‍ വേദിയിലെത്തിലെത്തി ചരിത്രം സൃഷ്ടിച്ചത്.

30 വര്‍ങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാന്‍സ് ഫിലിം ഫെസ്ററിവലില്‍ ഒരു ഇന്ത്യന്‍ ചിത്രം പാം ഡി ഓര്‍ പുരസ്കാരത്തിനായുള്ള മത്സരത്തിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്.

19 ചിത്രങ്ങളാണ് ഈ മത്സരത്തിലേക്ക് ചുരുക്കപ്പട്ടികയിലെത്തിയത്. സംവിധായിക പായല്‍ കപാഡിയയ്ക്കൊപ്പമെത്തിയ കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ക്കൊപ്പ ഛായ കഗം, ഹൃദ്ധു ഹാരൂണ്‍ എന്നിവരും കൈകോര്‍ത്തു. ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, നിര്‍മാതാക്കളായ ജൂലിയന്‍ ഗ്രാഫ്, സികോ മൈത്ര, തോമസ് ഹക്കീം എന്നിവരും സാന്നിദ്ധ്യമറിയിച്ചു.

ഗ്രാന്‍ഡ് ലൂമിയര്‍ തിയെറ്ററിലാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് പ്രദര്‍ശിപ്പിച്ചത്. ചിത്രം പൂര്‍ത്തിയായതിനു പിന്നാലെ മിനിറ്റുകളോളം നീണ്ട കരഘോഷം ആസ്വാദകരുടെ നിറഞ്ഞ മനസിന്റെ സാക്ഷ്യപത്രമായത് അവിസ്മരണീയമായി. മുന്‍പ് 1994ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വം എന്ന ചിത്രമാണ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
- dated 25 May 2024


Comments:
Keywords: Europe - Cinema - all_we_imagine_as_light_reception Europe - Cinema - all_we_imagine_as_light_reception,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us