Today: 27 Jan 2021 GMT   Tell Your Friend
Advertisements
നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഒര്‍ലാണ്ടോയില്‍
Photo #1 - Canada - Otta Nottathil - fr_puthenpurayil_orland
ഒര്‍ലാണ്ടോ: അന്‍പതു നോമ്പിന്റെ ചൈതന്യം ഹൃദയത്തില്‍ സ്വാംശീകരിച്ചുകൊണ്ട് ക്രിസ്തീയ കുടുംബ ജീവിതത്തിന്‍റെ അനുഗ്രഹങ്ങളും പാളിച്ചകളും വിലയിരുത്തി ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കരേറ്റികൊണ്ട് കര്‍ത്താവിന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും പുനരുദ്ധാനത്തിനും ഒരുക്കുവാനുള്ള നോമ്പ് കാല കുടുംബ നവീകരണ ധ്യാനം 2018 മാര്‍ച്ച് 26,27 തീയതികളില്‍ ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയം വിശ്വാസ സമൂഹത്തിനായി ഒരുക്കിയിരിക്കുന്നു.

വിശ്വാസത്തിലധിഷ്ഠിതമായ ജീവിതാനുഭവങ്ങളാണ് കുടുംബഭദ്രതയ്ക്ക് അടിസ്ഥാനം. വിശ്വാസം എന്നത് ദൈവത്തോടുള്ള ആശ്രയം വയ്ക്കലും, പറ്റിച്ചേരലും ഒപ്പം ബുദ്ധിക്കപ്പുറത്തേക്കുള്ള ഒരു ഒരു യാത്രയും കൂടിയാണ്. കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രിയങ്കരനായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ കുടുംബ നവീകരണ ധ്യാത്തിന് നേതൃത്വം നല്‍കും. വ്യക്തിത്വവികാസം, വ്യക്തിയും സമൂഹവും, കുടുംബബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഫാദര്‍ ജോസെഫിന്റെ പ്രഭാഷണങ്ങള്‍ വളരെ പ്രസിദ്ധമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തെയും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുവാനുള്ള അച്ചന്റെ കഴിവ് അപാരമാണ്. കപ്പൂച്ചിന്‍ സഭയുടെ കോട്ടയം പ്രോവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ കൂടിയാണ് ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍.

വലിയ നോമ്പ് കാല കുടുംബ നവീകരണ ധ്യാനവും വചന ശുശ്രൂഷയും ഭൗതികമായ ആഘോഷങ്ങളും ജഡികമായ സന്തോഷങ്ങളെയും നിയന്ത്രിച്ച് ഒരോ വ്യക്തിയേയും ആദ്ധ്യാത്മികമായി ദൈവിക സന്നിധിയിലേക്ക് എത്തിക്കുവാന്‍ ലഭിക്കുന്ന വലിയ അവസരമാണ്.

2018 മാര്‍ച്ച് ഇരുപത്തിയാറാം തീയതി തിങ്കളാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയും, ഇരുപത്തിയേഴാം തീയതി ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയുമാണ് ധ്യാന ദിവസങ്ങളിലെ സമയക്രമീകരണം. ധ്യാനശുശ്രൂഷയില്‍ പങ്കടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെട്ടു മുന്പുകൂട്ടി പേരുകള്‍ രജിസ്ററര്‍ ചെയ്യേണ്ടതാണ്.

കുടുംബ നവീകരണ ധ്യാനത്തില്‍ ഹൃദയ വിശുദ്ധിയോടെ കുടുംബമായി പങ്ക് ചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഒര്‍ലാണ്ടോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം അറിയിച്ചു.

Theme: "The Family in a Changing World: Survival tSrategies that Work"

"അതിവേഗം മാറുന്ന ലോകത്തില്‍ ക്രിസ്തീയ കുടുംബം നേരിടുന്ന വെല്ലുവിളികളും അതിജീവനത്തിന്റെ കാണാപ്പുറങ്ങളും"

Ephesians 4:23 "With all lowliness and meekness, with longsuffering, forbearing one another

in love; Endeavoring to keep the untiy of the Spirit in the bond of peace."

"പൂര്‍ണ്ണവിനയത്തോടും സൗമ്യതത്യോടും ദീര്‍ഘക്ഷമയോടും കൂടെ നടക്കുകയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കുകയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്വിന്‍ ."

Where to Find Us: To register: Email me revfrj@gmail.com or call 7703109050

St.Marys Orthodox Church
808, 4th Street,
Orlando, FL 32824
4075742550
https://www.stmarysorlando.com/

President: Fr.Johnson Punchakonam (Vicar) 7703109050
VicePresident: Dr. Alexander.V Alex 4072998136
Secretary: Mrs.Vincy Varghese: 4075804616
Treasurer: Mr.Kurian Zachariah: 4077583647
- dated 23 Feb 2018


Comments:
Keywords: Canada - Otta Nottathil - fr_puthenpurayil_orland Canada - Otta Nottathil - fr_puthenpurayil_orland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
51220204canada
ഇന്ത്യയുടെ പ്രതിഷേധം അവഗണിച്ച് കര്‍ഷക സമരത്തിന് പിന്തുണ ആവര്‍ത്തിച്ച് ക്യാനഡ
തുടര്‍ന്നു വായിക്കുക
251120201canada
ഏറ്റവും കൂടുതലാളുകള്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നത് ക്യാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
28920202choudhary
ഐസില്‍ ചേര്‍ന്നെന്നു പറഞ്ഞു പേടിപ്പിക്കാന്‍ നോക്കിയ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
തുടര്‍ന്നു വായിക്കുക
17320208control
ക്യാനഡയില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക്
തുടര്‍ന്നു വായിക്കുക
20220204beaver
ജല വിമാനത്തിന്റെ പുതിയ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു
തുടര്‍ന്നു വായിക്കുക
nayagra_malayali_association_new_of_brs
നയാഗ്ര മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
തുടര്‍ന്നു വായിക്കുക
291120198plain
കാനഡയില്‍ വിമാനാപകടം; 7 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us