'അവര്‍ കറുത്ത വര്‍ഗക്കാരിയെന്ന് സ്വയം അവകാശപ്പെടുന്നു. അവര്‍ പറയും വരെ എനിക്കത് അറിയില്ലായിരുന്നു. അവരുടെ ഏഷ്യന്‍ അമെരിക്കന്‍ പൈതൃകമാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്. അതു കൊണ്ടു തന്നെ അവര്‍ ഇന്ത്യന്‍ വംശജയെന്നാണ് ഞാന്‍ ധരിച്ചത്. കറുത്ത വര്‍ഗക്കാരിയെന്ന് അവര്‍ പറയും വരെ എനിക്ക് അത് അറിയില്ലായിരുന്നു. ഇപ്പോള്‍ അവര്‍ കറുത്ത വര്‍ഗക്കാരിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. സത്യത്തില്‍ അവര്‍ ഇന്ത്യക്കാരിയോ അതോ കറുത്ത വര്‍ഗക്കാരിയോ? 'ട്രംപ് ചോദിച്ചു.
ചിക്കാഗോയില്‍ കറുത്ത വംശജരായ മാധ്യമപ്രവര്‍ത്തകരുടെ കണ്‍വന്‍ഷനില്‍ സംസാരിക്കവേ ട്രംപ് ഉയര്‍ത്തിയ ഈ ചോദ്യം വിവാദമായി. ഹൂസ്ററണില്‍ നടന്ന മറ്റൊരു പരിപാടിയില്‍ ട്രം പ് നടത്തിയത് വിഭജനത്തിന്റെയും അനാദരവിന്റെയും പഴയകാല പ്രദര്‍ശനമാണെന്ന് കമല പറഞ്ഞു.

Comments: