Today: 16 Aug 2022 GMT   Tell Your Friend
Advertisements
മരിച്ചവരെ ജീവിപ്പിക്കുന്ന പരീക്ഷണവുമായി യേല്‍ യൂണിവേഴ്സിറ്റി
Photo #1 - America - Otta Nottathil - 5820222yale
യേല്‍: മരണത്തിന് ഒരു മണിക്കൂറിന് ശേഷം പന്നികളിലെ രക്തഒഴുക്ക് പുനഃസ്ഥാപിച്ച യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ വിസ്മയം സൃഷ്ടിച്ചു. ഇതിനൊപ്പം ചില അവയവങ്ങളിലെ കോശങ്ങളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും അവര്‍ക്ക് സാധിച്ചു.

പന്നികളുടെ രക്തം, സിന്തറ്റിക് രൂപത്തിലുള്ള ഹീമോഗ്ളോബിന്‍, കോശങ്ങളെ സംരക്ഷിക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുമുള്ള മരുന്ന് എന്നിവയുള്‍പ്പെട്ട മിശ്രിതം ചത്ത പന്നികളില്‍ കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ മിശ്രിതം കുത്തിവെച്ചതിന് ശേഷം പന്നികളിലെ രക്തയോട്ടം വര്‍ധിച്ചുവെന്നും ഹൃദയം, കരള്‍, വൃക്ക എന്നീ അവയവങ്ങളിലെ സെല്ലുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു.

നേച്ചര്‍ ജേര്‍ണലിലാണ് ഈ സുപ്രധാന പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മരണത്തിന്റെ നിര്‍വചനം തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള കണ്ടെത്തല്‍, അവയവമാറ്റത്തില്‍ ഉള്‍പ്പടെ വിപ്ളവകരമായ മാറ്റങ്ങള്‍ക്കു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മരിച്ചയുടന്‍ എല്ലാ കോശങ്ങളും നശിച്ചുപോകുന്നില്ലെന്നും, അവയില്‍ പലതിനേയും പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇതിനു മുമ്പ് 2019ല്‍ യു.എസിലും സമാനമായ പഠനം നടത്തിയിരുന്നു. അന്ന് പന്നികളിലെ തലച്ചോറിലെ സെല്ലുകളുടെ പ്രവര്‍ത്തനമാണ് പുനഃസ്ഥാപിച്ചത്. 2019ലെ അതേസാങ്കേതിക വിദ്യ ഉപയോഗിച്ച് ശരീരത്തിലെ കൂടുതല്‍ അവയവങ്ങളുടെ സെല്ലുകളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
- dated 05 Aug 2022


Comments:
Keywords: America - Otta Nottathil - 5820222yale America - Otta Nottathil - 5820222yale,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us