Today: 24 May 2020 GMT   Tell Your Friend
Advertisements
യുഎസ് ആക്രമണത്തിനെതിരേ രാജ്യത്തിനുള്ളില്‍ വ്യാപക പ്രതിഷേധം
Photo #1 - America - Otta Nottathil - 5120193us

വാഷിങ്ടണ്‍ ഡിസി: ഇറേനിയന്‍ സൈന്യത്തെയും നേതാക്കളെയും ലക്ഷ്യമിട്ട് യുഎസ് സൈന്യം ഇറാക്കില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കെതിരേ യുഎസില്‍ വ്യാപക പ്രതിഷേധം. വാഷിങ്ടണ്‍ ഡിസിയിലും ന്യൂയോര്‍ക്കിലും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

ലണ്ടന്‍ അടക്കം വിവിധ ലോക നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഗാസയില്‍ യുഎസിന്റെയും ഇസ്രയേലിന്റെയും ദേശീയ പതാക കത്തിച്ചായിരുന്നു പ്രതിഷേധം. ജര്‍മനിയിലെ പ്രകടനങ്ങളിലും പ്രതിഷേധം അലയടിച്ചു.

അതേസമയം, ക്യാനഡയിലെ ഇറാന്‍കാര്‍ കാസി സുലൈമാനിയുടെ വധത്തില്‍ ആഹ്ളാദ പ്രകടനം നടത്തുകയാണു ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറേനിയന്‍ കമാന്‍ഡര്‍ കാസിം സുലൈമാനി ഇറാക്കില്‍ കൊല്ലപ്പെട്ടത്.

ഇറാന്റെ നിര്‍ദയമായ പാശ്ചാത്യ~വിരുദ്ധ വിദേശ നയത്തിന്റെ സ്രഷ്ടാവ് എന്ന നിലയിലാണ് സുലൈമാനി അറിയപ്പെടുന്നത്. ശനിയാഴ്ച ബാഗ്ദാദില്‍ അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 'ഡെത്ത് ടു അമേരിക്ക' എന്നെഴുതിയ പ്ളക്കാര്‍ഡുകളുമായാണ് പലരും എത്തിയത്.
- dated 04 Jan 2020


Comments:
Keywords: America - Otta Nottathil - 5120193us America - Otta Nottathil - 5120193us,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19520207trump
കൊറോണ പ്രതിരോധത്തിന് ട്രംപിന്റെ സ്വയം ചികിത്സ Recent or Hot News
തുടര്‍ന്നു വായിക്കുക
11520203eyes
കൊറോണവൈറസിന് കണ്ണിലൂടെയും മനുഷ്യശരീരത്തില്‍ പ്രവേശിക്കാം
തുടര്‍ന്നു വായിക്കുക
2520209remdesivir
കൊറോണയ്ക്കെതിരേ റെംഡെസിവിര്‍ ഫലം കാണുന്നു
ക്ളിനിക്കല്‍ ട്രയലിനു നേതൃത്വം നല്‍കുന്നവരില്‍ ഇന്ത്യക്കാരിയും
തുടര്‍ന്നു വായിക്കുക
1520203us
ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ ലോറിയില്‍
തുടര്‍ന്നു വായിക്കുക
23420206google
സര്‍ക്കാര്‍ സ്പോണ്‍സേഡ് ഹാക്കിങ്ങിനെതിരേ ഗൂഗ്ളിന്റെ മുന്നറിയിപ്പ്
തുടര്‍ന്നു വായിക്കുക
21420201trump
അമേരിക്കയിലേക്കുള്ള കുടിയേറ്റം പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
1242020covid
കോവിഡ് മരണം ഒരു ലക്ഷം കടന്നു, യുഎസില്‍ ഇരുപതിനായിരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us