Today: 08 Sep 2024 GMT   Tell Your Friend
Advertisements
ചൈനീസ് ഇലക്ട്രിക് കാറുകള്‍ക്ക് യുഎസില്‍ നൂറു ശതമാനം നികുതി
Photo #1 - America - Finance - US_imposes_100_percent_tax_on_chinese_EV
വാഷിങ്ടണ്‍: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് യുഎസില്‍ അധിക നികുതി. കാറുകള്‍ക്ക് നൂറു ശതമാനമാണ് നികുതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ ചൈനയില്‍നിന്നുള്ള സോളാര്‍ ബാറ്ററികള്‍, സ്റ്റീല്‍ അലൂമിനിയം ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആധുനിക ബാറ്ററികള്‍ എന്നിവയ്ക്കും അധിക നികുതി ചുമത്തും.

മൂന്നു ഘട്ടങ്ങളിലായാണ് ഇവ നടപ്പാക്കുക. ഈ വര്‍ഷം നടപ്പാക്കുന്ന ആദ്യഘട്ടത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ ബാറ്ററികള്‍, സിറിഞ്ചുകള്‍, സൂചികള്‍, ഉരുക്ക്, അലൂമിനിയം തുടങ്ങിയവയ്ക്ക് അധിക നികുതി വരും. നിലവില്‍ 12,000 ഡോളര്‍വരെ നിരക്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ ചൈനീസ് കമ്പനികള്‍ക്കാകും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നേരത്തേ 27.5 ശതമാനം മാത്രമായിരുന്നു നികുതി. ഇത് ഫലത്തില്‍ 102.5 ശതമാനമായി ഉയരും.

സോളാര്‍ ബാറ്ററികള്‍ക്ക് ഇരട്ടി വര്‍ധിച്ച് 50 ശതമാനമാകും. ഉരുക്ക്, അലൂമിനിയം ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനവുമായി ഉയരും. കമ്പ്യൂട്ടര്‍ ചിപ്പുകള്‍ക്ക് അടുത്ത വര്‍ഷമാകും നികുതി വര്‍ധന. 50 ശതമാനമായിട്ടാകും ഉയരുക.
- dated 15 May 2024


Comments:
Keywords: America - Finance - US_imposes_100_percent_tax_on_chinese_EV America - Finance - US_imposes_100_percent_tax_on_chinese_EV,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us