Today: 14 Oct 2019 GMT   Tell Your Friend
Advertisements
പ്രവാസികള്‍ക്കു മുന്നില്‍ നിക്ഷേപ ആഹ്വാനവുമായി കേരളം
Photo #1 - Gulf - Otta Nottathil - 61020194investment

ദുബായ്: ആശങ്കയില്ലാതെ കേരളത്തില്‍ നിക്ഷേപം നടത്താമെന്നും എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍നടന്ന എന്‍.ആര്‍.കെ. എമര്‍ജിങ് ഓണ്‍ട്രപ്രണേഴ്സ് സംഗമത്തില്‍ (നീം) സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസിനിക്ഷേപം ആകര്‍ഷിക്കാനായി സര്‍ക്കാര്‍ രജിസ്ററര്‍ചെയ്ത കമ്പനിയായ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്ററ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനി ലിമിറ്റഡിന്റെ പ്രചാരണത്തിനായാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയത്.

പുതിയ കമ്പനിവഴിയുള്ള നിക്ഷേപപദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. 74 ശതമാനം ഓഹരി പ്രവാസിക്കായിരിക്കും. സര്‍ക്കാര്‍ 26 ശതമാനം ഓഹരി എടുത്തുകൊണ്ട് സഹായം നല്‍കും. പത്തുകോടിരൂപവരെയുള്ള നിക്ഷേപപദ്ധതികള്‍ ലൈസന്‍സ് ഇല്ലാതെതന്നെ ആരംഭിക്കാം. ഇത്തരം പദ്ധതികള്‍ക്ക് ലൈസന്‍സ് നേടാന്‍ മൂന്നുവര്‍ഷം സമയപരിധി ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികള്‍ വിദേശ രാജ്യങ്ങളിലേക്കു വിമാനം കയറിയ കാലത്തെ അവസ്ഥയിലല്ല ഇന്ന് കേരളമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞു. സാങ്കേതിക നടപടിക്രമങ്ങള്‍ വൈകുന്നതിനാല്‍ പദ്ധതികള്‍ തുടങ്ങാന്‍ കഴിയാത്ത അവസ്ഥയില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. വലിയ തടസ്സങ്ങള്‍ നേരിടുകയാണെങ്കില്‍ അത് നേരിട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

അപേക്ഷിച്ച് മുപ്പതുദിവസംകൊണ്ടുതന്നെ പദ്ധതികള്‍ തുടങ്ങാന്‍ കഴിയും. പ്രവാസികളുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഉന്നതതല നിക്ഷേപ ഉപദേശകകൗണ്‍സില്‍ രൂപവത്കരിക്കുന്നത് വ്യക്തമായ നയത്തിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാരം, ആരോഗ്യം, വ്യവസായം, ഐ.ടി. തുടങ്ങിയ മേഖലകളിലെല്ലാം കേരളത്തില്‍ നിക്ഷേപത്തിന് അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
- dated 06 Oct 2019


Comments:
Keywords: Gulf - Otta Nottathil - 61020194investment Gulf - Otta Nottathil - 61020194investment,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us