Today: 17 Sep 2019 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ പുതിയ സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരമേല്‍ക്കും
Photo #1 - Europe - Otta Nottathil - 5920195italy
റോം: ഇറ്റലിയിലെ പുതിയ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേല്‍ക്കും. തീവ്ര വലതുപക്ഷ വിഭാഗം പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് താരതമ്യേന മിതവാദികളുടെ സംഘമാണ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. മെച്ചപ്പെട്ട യൂറോപ്യന്‍ അനുകൂല നിലപാടും ഇവരില്‍ നിന്നു പ്രതീക്ഷിക്കാം.

തകര്‍ന്ന സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഫൈവ് സ്ററാര്‍ മൂവ്മെന്റ് തന്നെയാണ് പുതിയ സര്‍ക്കാരിലും നിര്‍ണായക പങ്കാളിയെങ്കിലും, തീവ്ര വലതുപക്ഷക്കാരായ ലീഗിനു പകരം കൂടുതല്‍ ഉദാര സമീപനങ്ങളുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പകരം വന്നിരിക്കുന്നത്. ഇടതുപക്ഷ സമീപനങ്ങളുള്ള പാര്‍ട്ടിയാണ് ഡെമോക്രാറ്റിക്കുകള്‍. അഭയാര്‍ഥികളോടും കൂടുതല്‍ ഉദാരമായ സമീപനങ്ങളാണ് ഇവര്‍ സ്വീകരിച്ചു വരുന്നത്.

മുന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്ന യൂസപ്പെ കോണ്‍ടെ പുതിയ സഖ്യത്തിലും പ്രധാനമന്ത്രിയായി തുടരും. ഒരു പാര്‍ട്ടിയിലും പെടാത്ത ഇദ്ദേഹം നിയമ വിദഗ്ധനാണ്.

ഫൈവ് സ്ററാര്‍ മൂവ്മെന്റ് മേധാവി ലൂയിജി ഡി മയോ ആയിരിക്കും വിദേശകാര്യ മന്ത്രി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ റോബര്‍ട്ടോ ഗാല്‍റ്റിയേരി ധനമന്ത്രിയുമാകും. 21 അംഗ മന്ത്രിസഭയില്‍ ഏഴു വനിതകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
- dated 04 Sep 2019


Comments:
Keywords: Europe - Otta Nottathil - 5920195italy Europe - Otta Nottathil - 5920195italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17920195den
ആഴ്ചയില്‍ മൂന്നു ദിവസം അവധിയുമായി ഡാനിഷ് മുനിസിപ്പാലിറ്റി Recent or Hot News
തുടര്‍ന്നു വായിക്കുക
17920194italy
കുടിയേറാന്‍ ഏറ്റവും മോശമായ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റലിയും Recent or Hot News
തുടര്‍ന്നു വായിക്കുക
charity_show_masala_coffe_kork_sept_28
കോര്‍ക്കില്‍ ചാരിറ്റി മ്യൂസിക് ഷോ സെപ്റ്റംബര്‍ 28 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
16920196war
നെതര്‍ലന്‍ഡ്സിലെ യുദ്ധ സ്മാരകം അക്രമികള്‍ അലങ്കോലമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
ram_nath_kovind_swiss_visit
ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സ്വിറ്റ്സര്‍ലന്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920197kovind
ഭീകരതയെ നേരിടാന്‍ ഇന്ത്യയ്ക്ക് സ്വിസ് പിന്തുണ
തുടര്‍ന്നു വായിക്കുക
15920196gandhi
സ്വിറ്റ്സര്‍ലന്‍ഡില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചു
രാഷ്ട്രപതി അനാച്ഛാദനം ചെയ്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us