Today: 12 Nov 2019 GMT   Tell Your Friend
Advertisements
ശിശുമരണം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
Photo #1 - India - Otta Nottathil - 191020191child
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ച രാജ്യം ഇന്ത്യ. 2018ല്‍ മാത്രം 8.82 ലക്ഷം ശിശുമരണങ്ങളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യുണിസെഫ്.

അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികളെയാണ് ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രായ വിഭാഗത്തില്‍പ്പെടുന്ന 8,66,000 കുട്ടികള്‍ മരിച്ച നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ (4,09,000) മൂന്നാം സ്ഥാനത്തും.

കുട്ടികളിലെ പോഷകാഹാരക്കുറവ് കൂടുതല്‍ ഗൗരവമായെടുക്കണമെന്ന സന്ദേശമാണ് റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നത്. അഞ്ച് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ മരിച്ചതില്‍ 69 ശതമാനം പേരുടെയും മരണത്തിനു കാരണം പോഷകാഹാരക്കുറവാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിലെ പോഷകാഹരാക്കുറവ് സംബന്ധിച്ച് യൂണിസെഫ് ഇത്രയും സമഗ്രമായ പഠനം നടത്തുന്നത് ഇരുപതു വര്‍ഷത്തിനിടെ ഇതാദ്യമായാണ്. ഇന്ത്യയില്‍ അഞ്ച് വയസിനു താഴെയുള്ള കുട്ടികളില്‍ അമ്പത് ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
- dated 18 Oct 2019


Comments:
Keywords: India - Otta Nottathil - 191020191child India - Otta Nottathil - 191020191child,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us