ഉയര്‍ന്ന കൂലി ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ വന്‍ തൊഴിലാളി സമരം ; തെരുവില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിന് ആളുകള്‍; 70,000 പോലീസ് സേനയെ വിന്യവിച്ചു

News Photo 1 - Europe - Otta Nottathil - strike_over_higher_wages_france_Nov_05_2026
പാരീസ്: ഉയര്‍ന്ന കൂലി വര്‍ദ്ധനവും ജീവിതച്ചെലവ് കുറയ്ക്കലും ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ വ്യാപക പ്രക്ഷോഭം. വിദ്യാഭ്യാസ മേഖല, റെയില്‍വേ, പൊതു ആശുപത്രികള്‍, പോസ്ററല്‍ സര്‍വീസുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന യൂണിയനുകളുടെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പണിമുടക്കും മാര്‍ച്ചുകളും നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും തൊഴിലാളികളുമാണ് ഫ്രഞ്ച് നഗരങ്ങളില്‍ വ്യാഴാഴ്ച തെരുത്തിലിറങ്ങിയത്.

രാജ്യത്തുടനീളം ഏകദേശം 260~ഓളം പ്രതിഷേധ പ്രകടനങ്ങളാണ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പാരീസില്‍ മാത്രം 80,000 പേര്‍ ഉള്‍പ്പെടെ രാജ്യത്താകെ അഞ്ച് ലക്ഷത്തിനും ഏഴ് ലക്ഷത്തിനും ഇടയില്‍ ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. സുരക്ഷ മുന്‍നിര്‍ത്തി ഫ്രാന്‍സിലുടനീളം ഏകദേശം 70,000 പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയെയും വിന്യവിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് അറിയിച്ചു.

പ്രധാന നഗരങ്ങളില്‍ അലയടിച്ച പ്രതിഷേധം

മാര്‍സൈല്‍, ലിയോണ്‍, നാന്റ്സ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വ്യാഴാഴ്ച രാവിലെ തന്നെ പ്രകടനങ്ങള്‍ ആരംഭിച്ചു. ഉച്ചയോടെ 180~ലധികം റാലികളിലായി രണ്ടര ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. പാരീസില്‍ ഉച്ചയോടെ ആരംഭിച്ച പ്രധാന മാര്‍ച്ചില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും വലിയ തോതില്‍ പങ്കെടുത്തു. റോഡുകളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികള്‍ നടത്തിയ ഉപരോധത്തെ തുടര്‍ന്ന് പാരീസില്‍ പോലീസുമായി ഏറ്റുമുട്ടലുകളുമുണ്ടായി. ലിയോണ്‍, നാന്റ്സ്, പൗ, ഓര്‍ലിയാന്‍സ്, റെന്നെസ്, ടൂളൂസ് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധത്തിനിടയില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
- dated 05 Nov 2026

Comments:

Keywords: Europe - Otta Nottathil - strike_over_higher_wages_france_Nov_05_2026 Europe - Otta Nottathil - strike_over_higher_wages_france_Nov_05_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

bomb_threat_against_at_leat_14_flights_in_europe_Nov_05_2026
യൂറോപ്പ് യൂറോപ്പില്‍ ഞെട്ടല്‍ ; കുറഞ്ഞത് 20 യാത്രാവിമാനങ്ങള്‍ക്ക് നേരെ വന്‍ ബോംബ് ഭീഷണി ; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനങ്ങള്‍ അടിയന്തരമായി ഇറക്കി
aer_lingus_flight_forced_to_land_bomb_threat_france_Nov_05_2026
യൂറോപ്പ് യൂറോപ്പില്‍ വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ യാത്രാവിമാനം ഫ്രാന്‍സിലെ സൈനിക താവളത്തില്‍ അടിയന്തരമായി ഇറക്കി
cyber_attack_targeted_blood_bank_in_france_nov_04_2026
യൂറോപ്പ് ഫ്രാന്‍സിലെ ബ്ളഡ് ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; രക്ത പ്ളാസ്മ തിളപ്പിച്ച് നശിപ്പിക്കാന്‍ നീക്കം; ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപക ആക്രമണം
2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026
യൂറോപ്പ് 2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന്‍ ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്‍
European_airports_targeted_by_bomb_threats_to_multiple_flights_nov_03_2026
യൂറോപ്പ് യൂറോപ്പിലെ വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ബോംബ് ഭീഷണി പരമ്പര; യുദ്ധവിമാനങ്ങള്‍ വരെ പറന്നുയര്‍ന്നു ; അടിയന്തര പരിശോധനകള്‍ക്കൊടുവില്‍ ആശ്വാസം
police_shoot_and_kill_deported_terrorist_nov_03_2026
യൂറോപ്പ് മ്യൂണിക്കിലെ ജൂത മ്യൂസിയം ആക്രമിക്കാന്‍ പദ്ധതിയിട്ട 18~കാരന്‍ ഭീകരനെ ബെല്‍ഗ്രേഡില്‍ വെടിവെച്ചുകൊന്നു; നാടുകടത്തിയത് ജര്‍മ്മനിയില്‍ നിന്ന്