യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ കര്‍ശനമായ 'തുടര്‍ പരിശോധനാ സംവിധാനം' (Continuous Vetting System) വഴിയാണ് ഈ ഭീമമായ നടപടി ഉണ്ടായിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളെയും എച്ച്~1ബി (H1B), ഗ്രീന്‍ കാര്‍ഡ് അപേക്ഷകരെയും വിദ്യാര്‍ത്ഥി വിസക്കാരെയും (F1) വലിയ ആശങ്കയിലാഴ്ത്തുന്നതാണ് ഈ പ്രഖ്യാപനം.എന്താണ് 'തുടര്‍ നിരീക്ഷണ സംവിധാനം' (Continuous Vetting).
മുന്‍പ് വിസ അനുവദിക്കുന്ന ഘട്ടത്തില്‍ മാത്രമാണ് വിദേശ പൗരന്മാരുടെ രേഖകളും പശ്ചാത്തലവും പരിശോധിച്ചിരുന്നതെങ്കില്‍, പുതിയ സംവിധാനം അനുസരിച്ച് വിസ ലഭിച്ച ശേഷവും അപേക്ഷകരുടെ വിവരങ്ങള്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും.സോഷ്യല്‍ മീഡിയ പരിശോധന: വ്യക്തികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, സോഷ്യല്‍ മീഡിയ പോസ്ററുകള്‍ എന്നിവ നിരീക്ഷിച്ച് സംശയാസ്പദമായ കണ്ടെത്തലുകളുണ്ടായാല്‍ വിസ റദ്ദാക്കപ്പെടുന്നുണ്ട്.
നിയമലംഘനങ്ങള്‍: ചെറിയ ട്രാഫിക് നിയമലംഘനങ്ങള്‍, മദ്യപിച്ച് വാഹനമോടിക്കല്‍ (DUI), സാമ്പത്തിക തട്ടിപ്പുകള്‍ (Fraud & Embezzlement), തൊഴില്‍ നിബന്ധനകള്‍ ലംഘിക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലും വിസ ഉടനടി റദ്ദാക്കുന്നു.
ബര്‍ത്ത് ടൂറിസം (Birth Tourism): അമേരിക്കന്‍ മണ്ണില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി പൗരത്വം നേടാന്‍ വ്യാജ സന്ദര്‍ശക വിസകളില്‍ എത്തിയ 2,300 പേരുടെ വിസകളും ഇതിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്.

Comments: