വായു മലിനീകരണവും റോഡ് ഗതാഗതവും:
യൂറോപ്പില്‍ ഭൂരിഭാഗം ആളുകളും നഗരങ്ങളിലാണ് വസിക്കുന്നത്. റോഡ് ഗതാഗതം വായുവിന്റെ ഗുണനിലവാരത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്ത പരിധി അളവിലുള്ള വായു മലിനരണം കാരണം 2023~ല്‍ യൂറോപ്യന്‍ യൂണിയനില്‍ മാത്രം ഏകദേശം 3,00,000 മരണങ്ങള്‍ സംഭവിച്ചു. യൂറോപ്യന്‍ നഗരങ്ങളിലെ പി.എം 2.5 (PM2.5) എന്ന സൂക്ഷ്മ കണ്‍സെന്‍ട്രേഷന്റെ ഏകദേശം 14 ശതമാനവും റോഡ് ഗതാഗതത്തില്‍ നിന്നാണ് വരുന്നത്. കൂടാതെ, യൂറോപ്യന്‍ യൂണിയന്റെ മൊത്തത്തിലുള്ള ഹരിതഗൃഹ വാതക (GHG) പുറന്തള്ളലിന്റെ ഏകദേശം കാല്‍ഭാഗവും നഗരങ്ങളിലെ ഗതാഗത മേഖലയില്‍ നിന്നാണ്.
ഇലക്ട്രിക് ബസുകളുടെ കടന്നുവരവും യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകളും:
2050~ഓടെ യൂറോപ്യന്‍ യൂണിയനെ ആദ്യത്തെ കൈ്ളമറ്റ് ന്യൂട്രല്‍ ഭൂഖണ്ഡമാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഗതാഗത മേഖലയില്‍ നിന്നുള്ള ഹരിതഗൃഹ വാതക പുറന്തള്ളല്‍ 1990~ലെ തോതില്‍ നിന്നും 90 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. 2021 മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ഫണ്ടുകളുടെ സഹായത്തോടെ പല നഗരങ്ങളും ഇലക്ട്രിക് ബസുകളുടെയും ഇതര ഇന്ധന ബസുകളുടെയും എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍ തലസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത നഗരങ്ങളിലും ആകെ ബസ് ഫ്ലീറ്റിന്റെ 20 ശതമാനവും ഇലക്ട്രിക് ബസുകളാണ്. 2021~നും 2025~നും ഇടയില്‍ ഇവയുടെ എണ്ണത്തില്‍ 55 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. അതായത് റോഡുകളില്‍ 1,234 ഇലക്ട്രിക് ബസുകള്‍ കൂടി എത്തി. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്‍ മാത്രമാണ് തങ്ങളുടെ ബസ് ഫ്ലീറ്റ് പൂര്‍ണ്ണമായും ഇലക്ട്രിക് ആക്കി മാറ്റിയ ഏക യൂറോപ്യന്‍ യൂണിയന്‍ തലസ്ഥാനം. എന്നാല്‍ റോം, ലിസ്ബണ്‍, നിക്കോഷ്യ തുടങ്ങിയ നഗരങ്ങളില്‍ ഇപ്പോഴും 90 ശതമാനത്തിലധികം ബസുകളും ഡീസല്‍ ഉപയോഗിച്ചാണ് ഓടുന്നത്. വിശകലനം ചെയ്ത 31 നഗരങ്ങളില്‍ 20 എണ്ണത്തിലും 50 ശതമാനത്തിലധികം ബസുകള്‍ പരമ്പരാഗത വാഹനങ്ങളാണ്.
പൊതുഗതാഗതത്തിലെ മലിനീകരണത്തിന്റെ മറ്റ് വശങ്ങള്‍:
വാഹനങ്ങളുടെ പുക മാത്രമല്ല പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തില്‍ നിന്നും ഇന്ധന നിര്‍മ്മാണത്തില്‍ നിന്നുമുള്ള പരോക്ഷമായ കാര്‍ബണ്‍ പുറന്തള്ളലുകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ബ്രേക്കുകളും ടയറുകളും തേയുമ്പോള്‍ ഉണ്ടാകുന്ന സൂക്ഷ്മ കണികകളും മലിനീകരണത്തിന് കാരണമാകുന്നുണ്ട്. കാറുകളുടെ ഭാരം കൂടിയതു കാരണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ റോഡ് ഗതാഗതത്തിലെ ടയര്‍ വെയര്‍ മൂലമുള്ള മലിനീകരണം 58 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
ൈ്രപവറ്റ് കാറുകളില്‍ നിന്നും പൊതുഗതാഗതത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യം:
യൂറോപ്യന്‍ യൂണിയന്റെ 2050 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഗതാഗത മേഖലയിലെ മലിനീകരണം 90 ശതമാനം കുറയ്ക്കേണ്ടതുണ്ട്. എന്നാല്‍ പല രാജ്യങ്ങളും ഇതിലേക്ക് എത്തിയിട്ടില്ല. ഇതിനുള്ള പ്രധാന പരിഹാരം ആളുകളെ വ്യക്തിഗത കാറുകളില്‍ നിന്ന് പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറ്റുക എന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുക, നഗരങ്ങളില്‍ കാറുകളുടെ ഉപയോഗം കുറയ്ക്കാന്‍ കുറഞ്ഞ എമിഷന്‍ സോണുകള്‍ നടപ്പിലാക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments: