2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന്‍ ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്‍

News Photo 1 - Europe - Otta Nottathil - 2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026
ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങളെ വിറപ്പിച്ച കോടികളുടെ കൊക്കെയിന്‍ മാഫിയ തലവന്‍ ഒടുവില്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ സുരക്ഷിത താവളമൊരുക്കി വാഴുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ നെതര്‍ലാന്‍ഡ്സ് പോലീസ് വര്‍ഷങ്ങളായി തിരയുന്ന ഡച്ച് കൊക്കെയിന്‍ കുപ്രസിദ്ധ കുറ്റവാളി ജോസഫ് 'ബോള്‍ ലെജ്ഡെക്കേഴ്സ്' (ഖീലെുവ ഘലശഷറലസസലൃെ 35) എന്ന 'ബോള്‍ ജോസിനെ' (ആീഹഹല ഖീെ / പ്ളമ്പി ജോസ്) പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഡച്ച് ജസ്ററിസ് ഡിപ്പാര്‍ട്ട്മെന്റ് റെക്കോര്‍ഡ് തുകയായ 2 മില്യണ്‍ യൂറോ (ഏകദേശം 18 കോടിയിലേറെ രൂപ) ഇനാം പ്രഖ്യാപിച്ചു. ഇതുവരെ 2,00,000 യൂറോ ആയിരുന്ന തലവിലയാണ് ഇപ്പോള്‍ പത്തിരട്ടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ജര്‍മ്മന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് മുങ്ങിയ ഡോണ്‍

2020 മുതല്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് ഒളിവിലാണ് ജോസ് ലജ്ഡെക്കേഴ്സ്. അന്ന് ടര്‍ക്കിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 'ഡാനിയേല്‍ എര്‍ണ്‍സ്ററ്' എന്ന വ്യാജ ജര്‍മ്മന്‍ പാസ്പോര്‍ട്ടുപയോഗിച്ചാണ് ഇയാള്‍ തുര്‍ക്കിയിലേക്ക് കടന്നത്. ഈ വ്യാജ പാസ്പോര്‍ട്ട് ജോസിന് സംഘടിപ്പിച്ചു നല്‍കിയത് ജര്‍മ്മനിയിലെ കൊളോണ്‍ നഗരസഭയിലെ ജീവനക്കാരിയായ വനേസ പി. (Vanessa P. ഇപ്പോള്‍ 42 വയസ്സ്) ആണെന്നതും ശ്രദ്ധേയമാണ്. പിന്നീട് 2024~ല്‍ സിയറ ലിയോണിലാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്.

രാഷ്ട്രീയ സംരക്ഷണവും കോടികളുടെ സാമ്രാജ്യവും

സിയറ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബിയോയുടെ (Julius Maada Bio) മകളെ വിവാഹം കഴിച്ചതായി പറയപ്പെടുന്ന ജോസ്, നിലവില്‍ ആ രാജ്യത്തെ ഭരണാധികാരികളുടെ നേരിട്ടുള്ള സംരക്ഷണത്തിലാണ് കഴിയുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക ഡിപ്ളോമാറ്റിക് പാസ്പോര്‍ട്ടും ഇയാളുടെ കൈവശമുണ്ടെന്നാണ് വിവരം. സിയറ ലിയോണ്‍ പ്രസിഡന്റിനൊപ്പം പുതുവത്സര പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തും, രാജ്യത്തെ കുടിയേറ്റ വിഭാഗം മേധാവിയുടെ പിറന്നാള്‍ാഘോഷങ്ങളില്‍ സംബന്ധിച്ചും ഇയാള്‍ ആര്‍ഭാട ജീവിതം നയിക്കുകയാണ്.

കഴിഞ്ഞ മെയ് മാസത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തുവെച്ച് സ്പാനിഷ് ഗാര്‍ഡിയ സിവില്‍ പിടികൂടിയ 30 ടണ്‍ കൊക്കെയിന്‍ അടങ്ങിയ 'അര്‍ക്കോണിയന്‍' (Arconian) എന്ന ചരക്കുകപ്പല്‍ ജോസ് ലജ്ഡെക്കേഴ്സിന്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൊക്കെയിന്‍ കടത്തിലൂടെ മാത്രം പ്രതിവര്‍ഷം 2 ബില്യണ്‍ യൂറോയാണ് ഇയാള്‍ സമ്പാദിക്കുന്നത്. ഇത് സിയറ ലിയോണിന്റെ ആകെ വാര്‍ഷിക വരുമാനത്തിന്റെ നാലിരട്ടി വരും. രാജ്യത്തെ സാമ്പത്തിക രംഗത്ത് വന്‍തോതില്‍ നിക്ഷേപം നടത്തി ഇയാള്‍ ഭരണാധികാരികള്‍ക്ക് ഒഴിവാക്കാനാവാത്ത വ്യക്തിയായി മാറിയിട്ടുണ്ട്. അതിനാല്‍ത്തന്നെ, ജോസിനെ വിട്ടുകിട്ടിയില്ലെങ്കില്‍ 18 ദശലക്ഷം യൂറോയുടെ യൂറോപ്യന്‍ യൂണിയന്‍ സഹായം നിര്‍ത്തലാക്കുമെന്ന ഡച്ച് ആഭ്യന്തര മന്ത്രിയുടെ ഭീഷണി സിയറ ലിയോണ്‍ തള്ളിക്കളഞ്ഞു.

കൊലപാതക പരമ്പരകളും വിദേശ യാത്രകളും

ഹോളണ്ടിലും ബെല്‍ജിയത്തിലും കൊലപാതക പ്രേരണ, കൊള്ളയടിക്കല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് കോടതി ഇയാള്‍ക്ക് അസാന്നിധ്യത്തില്‍ ആകെ 103 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. മോക്രോ മാഫിയാ പട്ടിനിയായ നൈമ ജില്ലാള്‍ (Naima Jillal) 2019ല്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നിലും ഇയാളുടെ കൈകളുണ്ടെന്നാണ് സംശയിക്കുന്നത്.

യൂറോപോളിന്റെ 'മോസ്ററ് വാണ്ടഡ്' പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഇയാളെ സിയറ ലിയോണിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴെങ്കിലും പിടികൂടാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വിവരങ്ങള്‍ നല്‍കുന്നവരുടെ സുരക്ഷ പൂര്‍ണ്ണമായി ഉറപ്പാക്കുമെന്നും, മാഫിയാ സംഘങ്ങളുടെ പ്രതികാര ഭയം ഒഴിവാക്കാന്‍ ഇന്‍ഫോര്‍മാറുകളുടെ വിവരങ്ങള്‍ മറ്റ് പോലീസ് ടീമുകളില്‍ നിന്നും സിയറ ലിയോണ്‍ അധികാരികളില്‍ നിന്നും കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും ഡച്ച് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
- dated 03 Nov 2026

Comments:

Keywords: Europe - Otta Nottathil - 2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026 Europe - Otta Nottathil - 2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

European_airports_targeted_by_bomb_threats_to_multiple_flights_nov_03_2026
യൂറോപ്പ് യൂറോപ്പിലെ വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ബോംബ് ഭീഷണി പരമ്പര; യുദ്ധവിമാനങ്ങള്‍ വരെ പറന്നുയര്‍ന്നു ; അടിയന്തര പരിശോധനകള്‍ക്കൊടുവില്‍ ആശ്വാസം
police_shoot_and_kill_deported_terrorist_nov_03_2026
യൂറോപ്പ് മ്യൂണിക്കിലെ ജൂത മ്യൂസിയം ആക്രമിക്കാന്‍ പദ്ധതിയിട്ട 18~കാരന്‍ ഭീകരനെ ബെല്‍ഗ്രേഡില്‍ വെടിവെച്ചുകൊന്നു; നാടുകടത്തിയത് ജര്‍മ്മനിയില്‍ നിന്ന്
pope_leo_XIV_praises_syro_malabar_community_growth_in_europe
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് മാര്‍പാപ്പ ; റോമില്‍ ഒരു പതിറ്റാണ്ടിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
petition_to_ban_TV_channel_c_news_France_nov_03_2026
യൂറോപ്പ് ഫ്രാന്‍സില്‍ വംശീയ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ചാനലിനെതിരെ പടയോട്ടം; നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് അഞ്ചുലക്ഷത്തിലധികം പിന്തുണ
ryanair_20_percent_ticket_price_hike_nov_02_2026
യൂറോപ്പ് വിമാന ഇന്ധന വില കുതിച്ചുയരുന്നു: റയന്‍എയര്‍ ടിക്കറ്റ് നിരക്കുകള്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; യൂറോപ്പിലെ വിമാനയാത്ര ചെലവേറിയതാകും
hacker_attack_on_supermarkets_refrigeration_temparature_rose_to_50_degrees_nov_02_2026
യൂറോപ്പ് യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ ഞെട്ടിക്കുന്ന സൈബര്‍ ആക്രമണം; ഫ്രീസറുകളിലെ താപനില 50 ഡിഗ്രിയിലേക്ക് ഉയര്‍ത്തി ഹാക്കര്‍മാര്‍; ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ നശിച്ചു