Today: 08 May 2021 GMT   Tell Your Friend
Advertisements
കേരളപ്രഭയില്‍ വത്തിക്കാന്‍ ; മാര്‍ ക്ളീമീസ് ഇന്നു കര്‍ദ്ദിനാളാവും
Photo #1 - Not Applicable - Samakaalikam - vaticanaskerala
വത്തിക്കാന്‍ സിറ്റി:മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസ്സേലിയോസ് ക്ളീമ്മീസ് കാതോലിക്കാ ബാവയുടെ കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ കേരളത്തിലെ വിശ്വാസി സമൂഹം വത്തിക്കാനിലെത്തി. മലങ്കര മക്കളെ കൂടാതെ ക്ളീമീസ് ബാവായുമായി സ്നേഹബന്ധവും സൗഹൃദവും കെട്ടിപ്പെടുത്തിയിട്ടുള്ള ഒട്ടനവധി മയാളികളും വത്തിക്കാനില്‍ തമ്പടിച്ചു കഴിഞ്ഞു.

സഭയുടെ രാജകുമാരന്മാരായി ശനിയാഴ്ച പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 53 കാരനായ മാര്‍ ബസ്സേലിയോസ് ക്ളീമ്മിസ് കാതോലിക്കാ ബാവയ്ക്കൊപ്പം മറ്റു അഞ്ചു പേരെക്കൂടിയാണ് ഉയര്‍ത്തുന്നത്. വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ അംഗമായ ആര്‍ച്ച് ബിഷപ് ജയിംസ് മൈക്കല്‍ ഹാര്‍വേ (യുഎസ്), ലബനോനിലെ മാറോണീത്ത പാത്രിയര്‍ക്കീസ് ബഷാറ ബുത്രോസ് റായി, നൈജീരിയയിലെ അബൂജ ആര്‍ച്ച്ബിഷപ് ജോണ്‍ ഒനയ്കന്‍, കൊളംബിയയിലെ ബൊഗോട്ട ആര്‍ച്ച്ബിഷപ് റൂബന്‍ സല്‍സാര്‍ ഗോമസ്, ഫിലിപ്പീന്‍സിലെ മനില ആര്‍ച്ച്ബിഷപ് ലൂയിസ് അന്റോണിയോ ടാഗ്ളേ എന്നിവരാണു സ്ഥാനക്കയറ്റം ലഭിയ്ക്കുന്ന മറ്റ് അഞ്ചുപേര്‍.

കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോര്‍ ടോപ്പോ, മലങ്കര കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും റോമില്‍ എത്തിയിട്ടുണ്ട്. ആര്‍ച്ച്ബിഷപ് ഡോ. സൂസൈപാക്യം, ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ത്തോമ്മാ സഭയിലെ ജോസഫ് മാര്‍ ബര്‍ണബാസ്, സിഎസ്ഐ ബിഷപ് ധര്‍മരാജ് റസാലം, ക്നാനായ യാക്കോബായ സഭയുടെ ആയൂബ് മാര്‍ സില്‍വാനോസ്, സ്ളീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ സംഘത്തിലുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘത്തില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, ജോസ് കെ. മാണി എംപി, കെപിസിസി സെക്രട്ടറി ജോണ്‍സന്‍ ഏബ്രഹാം എന്നിവരാണ് ഔദ്യോഗിക സംഘത്തിലുള്ളത്. കൂടാതെ പാലോട് രവി എംഎല്‍എ, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, പാളയം ഇമാം ജമാലുദീന്‍ മങ്കട, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എന്നിവരും എത്തിയിട്ടുണ്ട്.

ശുശ്രൂഷകളില്‍ പങ്കെടുക്കാനായി മാര്‍ ക്ളീമിസ് ബാവയുടെ സഹോ ദരങ്ങളും കുടുംബാംഗങ്ങളും വത്തിക്കാനിലെത്തിയിട്ടുണ്ട്. മാതൃരൂപതയായ തിരുവല്ല അതിരൂപതയില്‍നിന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളുടെ പ്രതിനിധികളും ശുശ്രൂഷകളില്‍ സംബന്ധിക്കുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലെ മലങ്കരസഭാ മിഷന്‍ പ്രവര്‍ത്തകരും വിശ്വാസികളും റോമില്‍ നേരത്തേതന്നെ എത്തിയിരുന്നു. കൂടാതെ മലങ്കര സഭയിലെ ഒട്ടനവധി വൈദികരും സന്യസ്തരും തങ്ങളുടെ വലിയ ഇടയന്റെ സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിയ്ക്കാനും നേരില്‍ ആശംസയും പ്രാര്‍ത്ഥനയും നല്‍കാനായി റോമില്‍ എത്തിക്കഴിഞ്ഞു. അമേരിക്ക, ആഫ്രിക്ക, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള മലങ്കര വിശ്വാസികളും വത്തിക്കാന്‍ കൈയ്യടക്കിയരിയ്ക്കയാണ്.

ശനിയാഴ്ച രാവിലെ വത്തിക്കാന്‍ സമയം 11 നാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30) സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്.പ്രത്യേക പ്രാര്‍ഥനകള്‍ക്കിടയില്‍ മാര്‍ ക്ളീമിസ് ബാവ ഉള്‍പ്പെടെ ആറു നിയുക്ത കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയില്‍ നിന്നു സ്ഥാനചിഹ്നങ്ങള്‍ സ്വീകരിക്കും. മാര്‍പാപ്പ വിരലില്‍ അണിയിക്കുന്ന മോതിരവും ശിരസില്‍ അണിയിക്കുന്ന മുടിത്തൊപ്പിയും ആയിരിക്കും കര്‍ദി നാള്‍മാരുടെ സ്ഥാനചിഹ്നങ്ങള്‍. പൗരസ്ത്യ രീതിയില്‍ രൂപകല്പ്പന ചെയ്ത മുടിത്തൊപ്പി ആയിരിക്കും മാര്‍ ക്ളീമിസ് ബാവയെ മാര്‍പാപ്പ ധരിപ്പിക്കുന്നതോടെ മാര്‍ ക്ളീമീസ് പിതാവ് സഭയുടെ രാജകുമാരഗണത്തില്‍ എത്തും.

അഭിഷേക പ്രാര്‍ത്ഥന ഹിന്ദിയില്‍

അത്യുന്നതന്റെ നിഴലിലേക്ക് ചേര്‍ത്തുനിര്‍ത്തി ബസേലിയോസ് മാര്‍ ക്ളീമിസിനെ മാര്‍പാപ്പ കര്‍ദിനാളായി ശനിയാഴ്ച അഭിഷേകം ചെയ്യും. പാരമ്പര്യവും പരിശുദ്ധിയും വെണ്‍മ പകരുന്ന സെന്‍റ് പീറ്റേഴ്-സ് ബസിലിക്കയില്‍ ഭാരതീയ സംസ്-കൃതിയോട് പ്രതിബദ്ധത നിലനിര്‍ത്തുംവിധമാണ് സ്ഥാനാരോഹണം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് അഭിഷേകചടങ്ങുകള്‍ ആരംഭിക്കുക.

കര്‍ദിനാള്‍ അഭിഷേകത്തിന് ഭാരതത്തിന്റെ കൈയൊപ്പ് റോമിന് ആദ്യ അനുഭവമാണ്. മാര്‍ ക്ളീമിസിനൊപ്പം കത്തോലിക്കാസഭയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ച് ബിഷപ്പുമാര്‍ ഈ അത്യുന്നതപദവിയിലേക്ക് ഉയരുന്നുണ്ട്. ഓരോരുത്തരുടെയും ഊഴം എത്തുമ്പോള്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ഢണ്ടാകും. സാധാരണ ലാറ്റിന്‍ ഭാഷയാണ്. തന്റെ സമയമാകുമ്പോള്‍ പ്രാര്‍ത്ഥന ഹിന്ദിയില്‍ വേണമെന്ന് മാര്‍ ക്ളീമിസ് വത്തിക്കാന്‍ കാര്യാലയത്തില്‍ താത്പര്യം അറിയിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ ഹിന്ദി പരിഭാഷയും തയ്യാറാക്കിയിട്ടുണ്ഢ്. അതത് നാടിന്റെ പാരമ്പര്യത്തോട് താദാത്മ്യം പ്രാപിച്ചായിരിക്കണം ഓരോസ്ഥലത്തും സഭ പ്രവര്‍ത്തിക്കേണ്ഢതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലണ് രാഷ്ട്രഭാഷയില്‍ അഭിഷേക പ്രാര്‍ത്ഥന വേണമെന്ന താത്പര്യത്തിന് പ്രേരണയായത്. ഹിന്ദിയില്‍ പ്രാര്‍ത്ഥന അനുവദിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

വിശ്വാസ പ്രഖ്യാപനത്തിന്റെയും പുതിയ ഉടമ്പടിയുടെയും സങ്കീര്‍ത്തനങ്ങള്‍ മുഴങ്ങുന്ന സ്ഥാനാരോഹണ ചടങ്ങില്‍ പാരമ്പര്യത്തിന്റെ മുടിത്തൊപ്പിയും ഉയര്‍ന്നുനില്‍ക്കും. സാധാരണ കര്‍ദിനാള്‍മാര്‍ക്ക് ചുവന്ന് പരന്ന തൊപ്പിയാണ് സ്ഥാനചിഹ്നമായി ലഭിക്കുക. എന്നാല്‍ മലങ്കര കത്തോലിക്കാസഭ പിന്തുടരുന്ന അന്തേ്യാഖ്യന്‍ പാരമ്പര്യവും ആചാര, അനുഷ്ഠാന രീതിയും കൈവിടാതെയുള്ള ഒത്തുതീര്‍പ്പ് ഇതിലും കാണാം. അന്തേ്യാഖ്യന്‍ രീതിയനുസരിച്ചുള്ള കറുത്ത കൂമ്പന്‍ മുടിത്തൊപ്പിയില്‍ കര്‍ദിനാള്‍ സ്ഥാനത്തെ സൂചിപ്പിച്ച് ചുവന്ന പാളികള്‍ മുകള്‍ഭാഗത്ത് ചേര്‍ത്തിട്ടുണ്ഢണ്ടാകും. തൊപ്പിയുടെ അടിഭാഗത്തുംചുവന്ന നൂല്‍ വൃത്താകൃതിയില്‍ അതിരിടും. സാധാരണ കര്‍ദിനാള്‍ തൊപ്പിക്കുപകരം ഈ രീതിയില്‍ പരിഷ്-കരിച്ച അന്തേ്യാഖ്യന്‍ മുടിത്തൊപ്പിയാണ് മാര്‍ ക്ളീമിസ് ധരിക്കുക.

അന്തേ്യാഖ്യന്‍ രീതിയില്‍ മേല്‍പ്പട്ടക്കാരുടെ ശിരോവസ്ത്രമായ മസനപ്-സയിലും ചെറിയ മാറ്റം വരുത്തി കര്‍ദിനാള്‍വത്കരിക്കും. കറുത്ത തുണിയില്‍ 12 വെള്ള കുരിശാണ് ഇരുഭാഗത്തുമായി മസനപ്-സയിലുള്ളത്. വെള്ളയ്ക്കുപകരം കര്‍ദിനാളിന്റെ ചുവപ്പ് നിറം ഈ കുരിശുകള്‍ക്ക് നല്‍കും. ക്രിസ്തുവിന്റെ 12 ശിഷ്യന്മാരെ സ്മരിച്ചാണ് ഇത്രയും കുരിശുകള്‍ ശിരോവസ്ത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.

സാധാരണ മാര്‍ ക്ളീമിസ് ധരിക്കുന്ന കാവിക്കുപ്പായത്തിന് പുറമെ പൗരസ്ത്യ രീതിയിലുള്ള കറുത്ത മേല്‍ക്കുപ്പായവും അണിയും. പ്രാര്‍ത്ഥനാമധ്യേ തൊപ്പിയും മോതിരവും മാര്‍പാപ്പ കര്‍ദിനാളിനെ അണിയിക്കും. റോമിലെ ഏതെങ്കിലും ഒരു പള്ളിയുടെ വികാരിയായിരിക്കും കര്‍ദിനാള്‍ എന്ന പാരമ്പര്യത്തിന്റെ ഭാഗമായി അത് സംബന്ധിച്ച കല്പനയും പോപ്പ് പുതിയ കര്‍ദിനാളിന് കൈമാറുക.

ആഗോള കത്തോലിക്കാ കൂട്ടായ്മയില്‍ മലങ്കര കത്തോലിക്കാ സഭയുടെ വ്യക്തിത്വവും പ്രസക്തിയും അടിവരയിടുന്നതാണ് കര്‍ദിനാള്‍ സ്ഥാനലബ്ധി. കത്തോലിക്കാ കൂട്ടായ്മയുമായുള്ള സംസര്‍ഗത്തില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മലങ്കര കത്തോലിക്കാസഭയുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കണമെന്നതിന്റെ സൂചനകളാണിവ.

സ്ഥാനാരോഹണത്തിന് മുന്നോടിയായി മാര്‍ ക്ളീമിസ് വത്തിക്കാനിലെ വിവിധ കാര്യാലയങ്ങള്‍ സന്ദര്‍ശിച്ചു. പൗരസ്ത്യ തിരുസംഘത്തിലും അദ്ദേഹം പഠിച്ച സെന്‍റ് തോമസ് അക്വിനാസ് സര്‍വകലാശാലയിലും സന്ദര്‍ശനം നടത്തി. സ്ഥാനാരോഹണത്തിന് സാക്ഷികളാകാന്‍ എത്തിയ വിവിധ സഭാ, മതനേതാക്കള്‍ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നേരിട്ട് നേതൃത്വം വഹിച്ചതും മാര്‍ ക്ളീമിസ് തന്നെയായിരുന്നു.

വിവിധ മത, സാമുദായിക വിഭാഗങ്ങളുടെ നേതാക്കള്‍ കര്‍ദിനാള്‍ വാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ റോമിലെത്തിയിട്ടുണ്ടണ്ഢ്. കേരളത്തിന്റെ ഒരു സാമൂഹ്യ പരിച്ഛേദം തന്നെ ഇവിടെ അണിനിരക്കുമ്പോള്‍ ബസിലിക്കയുടെ ഒരു ഭാഗം മിനി കേരളമായി മാറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം വിശ്വാസികളും വത്തിക്കാനിലെത്തിയിട്ടണ്ട്.

കര്‍ദിനാള്‍ പാസ്-പോര്‍ട്ട് മാര്‍ ക്ളീമിസ് സ്വീകരിക്കില്ല


കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടുന്നവര്‍ക്ക് വത്തിക്കാന്‍ രാഷ്ട്രത്തിന്റെ ഡിപ്ളോമാറ്റിക് പാസ്-പോര്‍ട്ട് ലഭിക്കും. 70 രാജ്യങ്ങളില്‍ യഥേഷ്ടം യാത്ര ചെയ്യാവുന്ന പാസ്-പോര്‍ട്ടാണിത്. പുറംചട്ട ചുവപ്പായിരിക്കും. എന്നാല്‍ ഈ പാസ്-പോര്‍ട്ട് വാങ്ങേണ്ഢെന്നാണ് മാര്‍ ക്ളീമിസിന്റെ തീരുമാനം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് രണ്ഢ് രാഷ്ട്രങ്ങളുടെ പാസ്-പോര്‍ട്ട് ഉപയോഗിക്കാനോ, കൈവശം വയ്ക്കാനോ വിലക്കുള്ളതാണ് കാരണം. വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ പോപ്പാണ്. പോപ്പിന്റെ ഉപദേശകസംഘമാണ് കര്‍ദിനാള്‍ സംഘം. ഈ നിലയ്ക്കാണ് ഡിപ്ളോമാറ്റിക് പാസ്-പോര്‍ട്ട് കര്‍ദിനാള്‍മാര്‍ക്ക് നല്‍കുക. കര്‍ദിനാള്‍മാര്‍ വത്തിക്കാനില്‍ എത്തുമ്പോള്‍ ചുവപ്പ് പരവതാനി വിരിച്ചാണ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കുന്നത്.

കര്‍ദിനാള്‍ പദവിയിലെത്തുന്ന ബസേലിയോസ് ക്ളീമിസ് കതോലിക്കാബാവാ ഈ ഭൂമുഖത്തെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാളാണ്. പൂര്‍വപിതാവായ യാക്കോബിന് ബന്യാമീന്‍ പോലെ, ക്രിസ്തുശിഷ്യരില്‍ യോഹന്നാന്‍ പോലെ. ഈശ്വരന്‍ ആയുസ് അനുവദിച്ചാല്‍ അടുത്ത ഇരുപത്തിയേഴ് സംവത്സരക്കാലം മാര്‍പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ വോട്ടവകാശം ഉള്ള കര്‍ദിനാളായിരിക്കും ഇദ്ദേഹം. സാങ്കേതികമായി മാര്‍പാപ്പ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ വൈദികനായാലും മതി. തിരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ദിനാള്‍മാരുടെ നേതാവ് അദ്ദേഹത്തെ മെത്രാനായി വാഴിക്കും. പിന്നെയാണ് മാര്‍പാപ്പ ആവുക. സത്യത്തില്‍ എല്ലാ പ്രധാന സഭകളിലും പയറ്റിയില്ലെങ്കിലും ഏട്ടിലുള്ളതാണ് ഈ നിയമം. പ്രയോഗത്തില്‍ കോപ്റ്റിക് സഭയില്‍ മാത്രം ആണ് വൈദികര്‍ സഭാതലവനായി നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. കഴിഞ്ഞദിവസം കോപ്റ്റിക് പാത്രിയര്‍ക്കീസായ പോപ്പ് തേവോദോറോസിനെ തിരഞ്ഞെടുത്തപ്പോള്‍ അവസാനഘട്ടം വരെ മൂന്ന് സാധാരണ വൈദികര്‍ പരിഗണനയില്‍ ഉണ്ഢണ്ടായിരുന്നു.

കര്‍ദിനാള്‍ എന്ന പദത്തിന്റെ നിഷ്പത്തി പരിശോധിച്ചാല്‍ പ്രധാനി എന്നാവും ഭാഷാന്തരം. കാര്‍ദോ എന്ന പദത്തിന് വിജാഗിരി എന്നാണര്‍ഥം. സഭാകവാടം കറങ്ങുന്നത്ഈ വിജാഗിരിയിന്മേലാണ്. പന്ത്രണ്ടണ്ഢാം നൂറ്റാണ്ടണ്ഢ് വരെ മെത്രാന്മാരില്‍ പ്രധാനി എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിരുന്നതാണ് ഈ ശബ്ദം.

പണ്ഢണ്ട റോമിലും പരിസരത്തും ഉള്ള മെത്രാന്മാര്‍ മാത്രമാണ് കര്‍ദിനാള്‍മാര്‍ ആയിരുന്നത്. അതുകൊണ്ഢ് ഇന്നും കൗതുകം പകരുന്ന ഒരാചാരം നിലവിലുണ്ടണ്ഢ്. റോമിലെ ഏതെങ്കിലും പള്ളിയുടെ മെത്രാന്‍ കൂടെയാവും ഓരോ കര്‍ദിനാളും. കര്‍ദിനാള്‍ റോം സന്ദര്‍ശിക്കുമ്പോള്‍ ആ ദേവാലയത്തില്‍ ദിവ്യപൂജ നടത്തുകയോ പ്രസംഗിക്കയെങ്കിലും ചെയ്യുകയോ വേണം എന്നാണ് നിയമം. കര്‍ദിനാളിന് മാര്‍പാപ്പ കൊടുക്കുന്ന മോതിരം ആണ് പ്രധാനപ്പെട്ട സ്ഥാനചിഹ്നം. ആ മോതിരത്തിന്റെ രൂപകല്പന ഓരോ മാര്‍പാപ്പയുടെ കാലത്തും വ്യത്യസ്തമാവാം. ഇപ്പോള്‍ കുരിശും മാതാവും യോഹന്നാനും ചിത്രീകരിക്കപ്പെടുന്നു. കര്‍ദിനാളിന് നിശ്ചിതമായ ഒരു വേഷവിധാനം ഉണ്ടണ്ഢ്. എന്നാല്‍ പൗരസ്ത്യസഭകളിലെ അധ്യക്ഷന്മാര്‍ കര്‍ദിനാള്‍പദവി സ്വീകരിച്ചാലും വ്യക്തിസഭയുടെ പാരമ്പര്യത്തിലുള്ള കുപ്പായങ്ങളാണ് ധരിക്കുക.

പാറേക്കാട്ടില്‍ തിരുമേനി ആയിരുന്നു കര്‍ദിനാളായ ആദ്യമലയാളി. അദ്ദേഹം ഉപയോഗിച്ചിരുന്ന തൊപ്പി പ്രായം ഉള്ളവരുടെ ഓര്‍മയില്‍ ഉണ്ഢണ്ടാകും. കടുംനീലയോ മറ്റോ ആയിരുന്നു നിറം. മട്ടുപ്പാവുള്ള വീടുകളുടെ സണ്‍ഷെയ്ഡ് പോലെ ആ തൊപ്പിയുടെ കീഴ്ഭാഗം ഉന്തിനില്‍ക്കും. വൈഡ്-റിമ്ഡ് ഹാറ്റ് എന്ന് സായിപ്പ്. ആ തൊപ്പി ഔദ്യോഗിക വേഷത്തിന്റെ ഭാഗം ആയിരുന്നു. ജോണ്‍പോള്‍ മാര്‍പാപ്പയാണ് അത് വേണ്ടെന്നുവെച്ചത്.

കേരളീയര്‍ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് എടുത്തുപറയേണ്ഢിയിരിക്കും. മലയാളികളായ രണ്ടണ്ഢു കര്‍ദിനാള്‍മാരും വ്യക്തിസഭകളുടെ അദ്ധ്യക്ഷന്‍മാരാണ്. റോമാസഭ എന്നും കത്തോലിക്കാ സഭയെന്നും ഒക്കെ പറയുമ്പോള്‍ അത് ഒരു ഏകശിലാസംവിധാനം ആണ്എന്ന് ധരിക്കരുത്. റോമാസഭയുടെ പാശ്ചാത്യവിഭാഗം ലത്തിന്‍ സഭയാണ്. റോമന്‍ കത്തോലിക്കരില്‍ തൊണ്ണൂറ്റിയെട്ട് ശതമാനവും ലത്തീന്‍കാരാണ്. മാര്‍പാപ്പയും ലത്തീന്‍തന്നെ. എന്നാല്‍ ചെറിയ ആട്ടിന്‍കൂട്ടങ്ങള്‍ ഉണ്ഢ് മാര്‍പാപ്പയുടെ പരമാധികാരത്തിന് കീഴില്‍. അവയില്‍ സംഖ്യാബലം കൊണ്ഢോ പാരമ്പര്യത്തിന്റെ സവിശേഷത കൊണ്ടോ പ്രാധാന്യം ഉള്ള വ്യക്തിസഭകളുടെ അധ്യക്ഷനെ മേജര്‍ ആര്‍ച്ച്ബിഷപ്പ് എന്ന് വിളിക്കുന്നു സഭ. അത് കര്‍ദിനാളിന്റേതിനെക്കാള്‍ ഉയര്‍ന്ന പദവി ആണ്. അതേസമയം മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാളല്ലെങ്കില്‍ സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ ആ വ്യക്തിസഭയ്ക്ക് പങ്കില്ലാതാവും. അതുകൊണ്ഢാണ് മാര്‍ ജോര്‍ജിനെയും മാര്‍ ക്ളീമിസിനെയും കര്‍ദിനാള്‍മാരാക്കുന്നത് എന്ന് കരുതണം. ഈ സമ്പ്രദായം 1965 ല്‍ പോള്‍ ആറാമന്‍ തുടങ്ങിയതാണ്.

സിറോമലങ്കര സഭയ്ക്ക് ആദ്യമായിട്ടാണ് ഒരു കര്‍ദിനാളിനെ ലഭിക്കുന്നത്. അംഗസംഖ്യ നോക്കിയാല്‍ ചെറിയ ഒരു സമൂഹം. എന്നാല്‍ അവരുടെ മാര്‍ത്തോമ്മാ പൈതൃകവും അന്തേ്യാഖ്യന്‍ പാരമ്പര്യവും സംഖ്യാപരമായ ന്യൂനതയെ അഗണ്യമാക്കുന്നു എന്നതിനുള്ള തെളിവാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഒരു വോട്ട് ഈ സഭയ്ക്ക് നല്‍കുന്നത്. സ്വാഭാവികമായും മലങ്കരകത്തോലിക്ക സഭ മാത്രമല്ല, അന്തേ്യാഖ്യന്‍ പാരമ്പര്യവും മാര്‍ത്തോമ്മാ പൈതൃകവും പശ്ചിമസുറിയാനി എന്ന ആരാധനാ ഭാഷയും ഉള്ള ഓര്‍ത്തഡോക്-സ് (രണ്ടണ്ഢ് വിഭാഗങ്ങള്‍), മാര്‍ത്തോമ്മാ, തൊഴിയൂര്‍ തുടങ്ങിയ ഇതരസഭകളും ആഹ്ളാദിക്കേണ്ഢ സമയമാണ് ഇത്.

രണ്ഢാമത് മാര്‍ ക്ളീമിസ് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാളാണ്. അദ്ദേഹത്തെ അറിയുന്നവര്‍ക്കൊക്കെ അത് സവിശേഷമായ സന്തോഷം നല്‍കുന്നു. ഇനി ഒരു രഹസ്യം പറയാം. ഈ 'പയ്യന്‍ കര്‍ദിനാള്‍' മൂത്തുമൂത്ത് മാര്‍പാപ്പ ആയിക്കൂടെന്നില്ലെങ്കിലും അതിനുള്ള സാധ്യത അതിവിദൂരമാണ്. എന്നാല്‍ ബനഡിക്ടിന്റെ പിന്‍ഗാമിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുമ്പോള്‍ മാര്‍ ക്ളീമിസ് ആയേക്കാം അതിന് ചുക്കാന്‍ പിടിക്കുന്നത്.

കര്‍ദിനാള്‍ എന്ന നാമം വന്നത് കാര്‍ഡിനല്‍ പക്ഷിയില്‍ നിന്ന്

സഭയുടെ രാജകുമാരന് കാര്‍ഡിനല്‍ എന്ന പേര് വന്നത് ഒരു പക്ഷിയില്‍ നിന്നാണെന്ന് കരുതുന്നു. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും കണ്ഢുവരുന്ന ഒരുതരം പക്ഷിയാണിത്. കര്‍ദിനാളിന്റെ തൊപ്പിക്കുസമാനമാണ് അവയുടെ തലയിലെ പൂവ്. നല്ല ചുവപ്പ് നിറം. തലയിലെ പൂവിന്റെ ആകൃതിയും ഏതാണ്ഢ് കര്‍ദിനാള്‍ തൊപ്പിക്ക് സമം. ഇവയുടെ ദേഹത്തും ചുവപ്പ് ആവരണമാണ്. നമ്മുടെ നാട്ടിലെ മരംകൊത്തിയുമായി ഇവയ്ക്ക് കാഴ്ചയില്‍ സമാനതയുണ്ട്. വിത്തുകളാണ് ഇവയുടെ പ്രധാന ആഹാരം.
- dated 24 Nov 2012


Comments:
Keywords: Not Applicable - Samakaalikam - vaticanaskerala Not Applicable - Samakaalikam - vaticanaskerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131020202stamp
നാളുകള്‍ എണ്ണപ്പെട്ട് തപാല്‍ സ്ററാമ്പുകള്‍
തുടര്‍ന്നു വായിക്കുക
kardinalmarcleemis
മാര്‍ ക്ളീമീസ് കര്‍ദ്ദിനാളായി അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
mukkoor
പ്രാര്‍ഥനയില്‍ മുഴുകി, ഓക്സിയോസ് വിളികളുമായി മുക്കൂര്‍
തുടര്‍ന്നു വായിക്കുക
SATYAJITRAY
ഫെലുദാ അല്ലെങ്കില്‍ ഫെലുച്ചേട്ടന്‍
തുടര്‍ന്നു വായിക്കുക
radio announcement
സംഗീതസാന്ദ്രലയവുമായി പ്രവാസിഓണ്‍ലൈന്‍ .. .. ..

പ്രിയ വായനക്കാരാ

കഴിഞ്ഞ പതിനാലു മാസങ്ങളായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദിനംപ്രതി വായനയുടെ വസന്തമൊരുക്കിയ .......... തുടര്‍ന്നു വായിക്കുക
Easter message
ലോകം ഉയിര്‍പ്പു തിരുനാളിന്റെ അനുസ്മരണയില്‍
ദൈവപുത്രനായ യേശുക്രിസ്തു ഉത്ഥിതനായതിന്റെ അനുസ്മരണയുമായി ലോകമെമ്പാടുമുള്ള ൈ്രകസ്തവ സമൂഹം ..................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us