Today: 14 May 2021 GMT   Tell Your Friend
Advertisements
പട്ടിണി മരണം കൂട്ടുന്ന ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ!
Photo #1 - India - Otta Nottathil - 27320215ration

ന്യൂഡല്‍ഹി: ഇന്ത്യന്‍ സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ നിന്നുള്ള കൊലി ദേവി എന്ന ദലിത് വനിതയ്ക്ക് 2017 ല്‍ 11 വയസ്സുള്ള മകളെ പട്ടിണി കാരണം നഷ്ടമായി. മലേറിയ മൂലമാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക അധികൃതര്‍ പറയുന്നു. എന്നാല്‍, റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയാതെ വന്നതാണ് തനിക്ക് ബയോമെട്രിക് സംവിധാനം വഴി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനു തടസമായതെന്നാണ് കോലി ദേവി പറയുന്നത്.

2013 നും 2016 നും ഇടയില്‍ ഇന്ത്യയിലുടനീളം റദ്ദാക്കിയ 30 ദശലക്ഷം ഔദ്യോഗിക രേഖകളിലൊന്നാണ് ദേവിയുടെ റേഷന്‍ കാര്‍ഡ്. ആളുകള്‍ക്ക് അവരുടെ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിരുന്നു, അതിനുശേഷം ബന്ധിപ്പിക്കാത്ത കാര്‍ഡുകളെല്ലാം റദ്ദാക്കി. ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ മറ്റ് പലര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടതായി ദേവി പറയുന്നു. ഇതിന്റെ ഫലമായി അവര്‍ക്ക് ഭക്ഷ്യ റേഷന്‍ നിഷേധിക്കപ്പെട്ടു.

കഴിഞ്ഞയാഴ്ച സുപ്രീംകോടതി മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. 2013 ല്‍ ഇന്ത്യ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍എഫ്എസ്എ) പാസാക്കി. റേഷന്‍ കാര്‍ഡുകള്‍ മുഖേനയാണ് ഇതു നടപ്പാക്കുന്നത്. ആധാര്‍ കാര്‍ഡുകളുമായി റേഷന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതു വഴി വ്യാജ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഈ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവരില്‍ പലരും വ്യാജന്‍മാരായിരുന്നില്ല.

റദ്ദാക്കിയ ഈ കാര്‍ഡുകളില്‍ പലതും പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവരാണെന്നും "താഴ്ന്ന ജാതിക്കാര്‍", രാജ്യത്തിന്റെ ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ എന്നിവരാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. നിരവധി ആളുകള്‍ക്ക് അവരുടെ റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന് ഒന്നിലധികം കാരണങ്ങളുണ്ടെങ്കിലും പ്രധാന പ്രശ്നം ബയോമെട്രിക് സാങ്കേതികവിദ്യയിലെ കുഴപ്പങ്ങളാണ്.

വിരലടയാളം പ്രവര്‍ത്തിക്കാത്തതുപോലുള്ള ബയോമെട്രിക് പരാജയം ആളുകള്‍ക്ക് അടിസ്ഥാന സേവനങ്ങളിലേക്ക് പ്രവേശനം നിഷേധിച്ച നിരവധി സംഭവങ്ങള്‍ പി സൈനത്ത് എന്ന പത്രപ്രവര്‍ത്തകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക്സിനെയോ ഇന്‍റര്‍നെറ്റിനെയോ ആശ്രയിക്കാത്ത സ്മാര്‍ട്ട് കാര്‍ഡുകള്‍ പോലുള്ള ലളിതമായ സാങ്കേതികവിദ്യ ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ അനുയോജ്യമാകുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
- dated 27 Mar 2021


Comments:
Keywords: India - Otta Nottathil - 27320215ration India - Otta Nottathil - 27320215ration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
priests_death_india_nos
ഇന്‍ഡ്യയില്‍ 30 ദിവസത്തിനുള്ളില്‍ കോവഡ് ബാധിച്ച് മരിച്ചത് 92 വൈദികര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
australia_resumes_flight_from_india
ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ഓസ്ട്രേലിയ പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14520211who
കോവിഡ്: ഇന്ത്യയില്‍ നിര്‍ണായക സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
കോവിഡിന്റെ ഭീകരതാണ്ഡവത്തില്‍ ഇന്‍ഡ്യ ശ്വാസം മുട്ടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12520212bodies
ഗംഗയിലും യമുനയിലും കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
11520213gouriyamma
കേരളത്തിന്റെ വിപ്ളവ നക്ഷത്രം അസ്തമിച്ചു
തുടര്‍ന്നു വായിക്കുക
9520215south
ദക്ഷിണേന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us