Today: 14 May 2021 GMT   Tell Your Friend
Advertisements
കൊറോണ വൈറസ് ബാധിച്ച് മരിച്ചവര്‍ക്ക് ജര്‍മനി ആദരമര്‍പ്പിച്ചു
Photo #1 - Germany - Otta Nottathil - tribute_covid_victims_germany
ബര്‍ലിന്‍: കൊറോണ വൈറസ് ബാധിച്ച് മരിച്ചവര്‍ക്ക് ജര്‍മനി ആദരാജ്ഞലിയര്‍പ്പിച്ചു. ഞായറാഴ്ച ബര്‍ലിനിലെ കൊണ്‍സേര്‍ട്ട് ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ദേശീയ അനുസ്മരണ ദിനമായി ആചരിച്ചു.ചടങ്ങില്‍ പ്രസംഗിച്ച ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയ്ന്‍മൈയര്‍ വൈറസ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് രാജ്യത്തിന്റെ ആദരവും അനുശോചനവും അറിയിച്ചു. പ്രാര്‍ത്ഥനാ നിര്‍ഭരമായി മരിച്ചവരുടെ ആത്മശാന്തിയ്ക്കായി പ്രസിഡന്റ് സ്റെറയ്ന്‍മൈയര്‍ മെഴുകുതിരി കത്തിച്ചു. കൊറോണ വൈറസ് ഇരകളുടെ സ്മരണയ്ക്കായി മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യത്തിന്റെ ഒരു നിമിഷമായി ആചരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇരുണ്ട സമയത്ത് അനുകമ്പ കാണിക്കാനാണ് ലൈറ്റുകള്‍ തെളിക്കുന്നതെന്ന് സ്റെറയ്ന്‍മൈയര്‍ പറഞ്ഞു.ചാന്‍സലര്‍ അംഗല മെര്‍ക്കലും അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തു. യുദ്ധത്തിനും നാശത്തിനും എതിരെ ബര്‍ലിനില്‍ ഒരു സ്മാരകമായി നിലകൊള്ളുന്ന കൈസര്‍ വില്‍ഹെം മെമ്മോറിയല്‍ പള്ളിയില്‍ ഇരുനേതാക്കളും ശുശ്രൂഷയില്‍ പങ്കെടുത്തു. പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ വരുന്നതിനാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു, ചടങ്ങുകള്‍ ടെലിവിഷനില്‍ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഇരകളായി 80,000 ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.2020 മാര്‍ച്ച് 9 നാണ് ജര്‍മ്മനിയില്‍ ആദ്യത്തെ രണ്ട് കൊറോണ വൈറസ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. എസെന്‍ പട്ടണത്തിലെ 89 വയസ്സുള്ള ഒരു സ്ത്രീയും ഹെന്‍സ്ബെര്‍ഗിലെ 78 വയസ്സുള്ള പുരുഷനുമായിരുന്നു മരിച്ചത്.

രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനുള്ള 19,185 പുതിയ രോഗികളെയും 97 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സിഡെന്‍സ് റേറ്റ് 162.3 ആണ്.
- dated 19 Apr 2021


Comments:
Keywords: Germany - Otta Nottathil - tribute_covid_victims_germany Germany - Otta Nottathil - tribute_covid_victims_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വേനല്‍ക്കാലത്ത് ജര്‍മനി ഇളവുനല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്സിന്‍ എല്ലാവര്‍ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
ഇന്‍ഡ്യയുടെ ജീവന്‍ രക്ഷിക്കാന്‍ ജര്‍മന്‍ പട്ടാളമിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
ഒലാഫ് ഷോള്‍സ് ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
travel_lift_germany_vaccinated_people
ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രവേശന നിയന്ത്രണം വീണ്ടും പുതുക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
10520212_Gay_marriage_germany
സ്വവര്‍ഗ വിവാഹങ്ങള്‍ ആശീര്‍വദിച്ച് ജര്‍മന്‍ കത്തോലിക്കാ പുരോഹിതര്‍
തുടര്‍ന്നു വായിക്കുക
9520214vaccine
രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കാന്‍ കൊളോണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us