Today: 08 May 2021 GMT   Tell Your Friend
Advertisements
"സിംഫണി" ആല്‍ബം പ്രകാശനം ചെയ്തു
Photo #1 - Germany - Otta Nottathil - simphony_albam_jolly_m_padayattil
Photo #2 - Germany - Otta Nottathil - simphony_albam_jolly_m_padayattil
ബര്‍ലിന്‍ : ജര്‍മനിയിലെ എഴുത്തുകാരനും കവിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിന്‍ പ്രസിന്റുമായ ജോളി എം പടയാട്ടില്‍ രചിച്ച ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍ എന്ന കാവ്യ സമാഹാരത്തിലെ 12 കവിതകളുടെ സംഗീത ദൃശ്യാവിഷ്ക്കരണമായ "സിംഫണി" ആല്‍ബം സിഡി രൂപത്തില്‍ പ്രകാശനം ചെയ്തു. വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമിലൂടെയാണ് പരിപാടികള്‍ നടന്നത്.

അങ്കമാലി മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.വി.പോളച്ചന് നല്‍കി അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ പ്രകാശനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സാജു ചാക്കോ സന്ദേശം നല്‍കി.
ജോബിന്‍ എസ്.കൊട്ടാരം(എംഡി & സിഇഒ അബ്സൊല്യൂട്ട് ഐഎഎസ് അക്കാഡമി, മോട്ടിവേഷണല്‍ ട്രെയിനര്‍, ഗ്രന്‍ഥകാരന്‍, സൈക്കോളജിസ്ററ്), ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍,പ്രവാസിഓണ്‍ലൈന്‍), ഗ്രിഗറി മേടയില്‍(ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി, ഡബ്ള്യുഎംസി), ഡോ.ജിമ്മി ലോനപ്പന്‍ മൊയലന്‍, സെബിന്‍ പാലാട്ടി, ഡോ.നെല്‍സണ്‍ ഡേവിഡ് വിതയത്തില്‍, സോബിച്ചന്‍ ചേന്നങ്കര, സണ്ണി വെളിയത്ത്, ജോര്‍ജ് സ്ററീഫന്‍ ചിറയ്ക്കല്‍, ഫ്രാന്‍സിസ് പടയാട്ടില്‍, ജോണി കുര്യാക്കോസ്, ജേക്കബ് കോട്ടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ജോളി എം പടയാട്ടില്‍ നന്ദി പറഞ്ഞു.

നന്ദകുമാര്‍ കെ കമ്മത്ത് ആണ് സംഗീത സംവിധാനവും സ്വരവും നല്‍കിയത്. വീണ അനൂപ്,ശ്രീറാം സുശീല്‍, അരുണ്‍ കുമാരന്‍,നന്ദകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലാപിച്ചത്. വീണ: പ്രഫ.ധര്‍മ്മ തീര്‍ത്ഥന്‍, പുല്ലാങ്കുഴല്‍: വിജയകുമാര്‍ ചോറ്റാനിക്കര, റെക്കോര്‍ഡിംഗും മിക്സിംഗും: അനുരാജ് എം, ശ്രീരാഗം സ്ററുഡിയോ, മൂവാറ്റുപുഴ, വിവരണം: മഞ്ജു പ്രസന്ന ഏകോപനം: വില്‍ഫ്രഡ് എച്ച്. എന്നിവരാണ് ആല്‍ബത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

കഴിഞ്ഞ 40 കൊല്ലമായി ജര്‍മനിയിലെ കൊളോണില്‍ താമസിയ്ക്കുന്ന ജോളി എം പടയാട്ടില്‍ അങ്കമാലി സ്വദേശിയാണ്. ചിന്നുവാണ് ഭാര്യ. പ്രശോഭ്, ജേമി എന്നിവര്‍ മക്കളും, ഡോ.ആശ പ്രശോഭ്, സുനില്‍ ചേന്നങ്കര എന്നിവര്‍ മരുമക്കളും, മിയാമോള്‍, ലെയാമോള്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.

ഗാനങ്ങള്‍ യുട്യൂബിലും ലഭ്യമാണ്.

https://www.youtube.com/watch?v=zet1pyo9Nks
- dated 13 Apr 2021


Comments:
Keywords: Germany - Otta Nottathil - simphony_albam_jolly_m_padayattil Germany - Otta Nottathil - simphony_albam_jolly_m_padayattil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8520213survey
ജര്‍മനിയില്‍ ഗ്രീന്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
8520215downward
ജര്‍മനിയില്‍ രോഗവ്യാപനം കുറയുന്ന പ്രവണത തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us