Today: 08 May 2021 GMT   Tell Your Friend
Advertisements
ആര്‍മിന്‍ ലാഷെ സി.ഡി.യുവിന്റെ ചാന്‍സലര്‍ സ്ഥാനനാര്‍ഥി
Photo #1 - Germany - Otta Nottathil - 13420211laschet
ബര്‍ലിന്‍: അടുത്ത ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ സി.ഡി.യുവിന്റെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി അധ്യക്ഷന്‍ ആര്‍മിന്‍ ലാഷെയെ തെരഞ്ഞെടുത്തു. സി.ഡി.യുവിന്റെ ബവേറിയന്‍ സഹോദര സംഘടനയായ സി.എസ്.യുവിന്റെ പ്രതിനിധി മാര്‍ക്കസ് സോഡറും സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം അറിയിച്ചിരുന്നു. അദ്ദേഹം ഇതു പിന്‍വലിച്ചിട്ടുമില്ല.

പാര്‍ട്ടി അധ്യക്ഷന്‍ തന്നെ ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നതാണ് ജര്‍മനിയിലെ കീഴ്വഴക്കം. സി.ഡി.യുവിന്റെ പ്രാദേശിക ഘടകങ്ങളില്‍ വന്‍ പിന്തുണയാണ് ലാഷെയ്ക്കു ലഭിച്ചത്.

സി.ഡി.യുവും സി.എസ്.യുവും ഒരുമിച്ച് മാത്രം തെരഞ്ഞെടുപ്പിനെ നേരിടാറുള്ള സാഹചര്യത്തില്‍ ബവേറിയന്‍ പ്രീമിയര്‍ കൂടിയായ സോഡര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നാണ് വിലയിരുത്തല്‍. സി.എസ്.യുവിന്റെ പിന്തുണ സോഡര്‍ക്കുണ്ടെങ്കിലും ഭരണമുന്നണിയെ നയിക്കുന്നത് സി.ഡി.യുവാണ്.

തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കേണ്ടതില്ലെന്നും വാരാന്ത്യത്തില്‍ സി.ഡി.യു നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കാമെന്നുമുള്ള നിലപാടാണ് സി.എസ്.യു നേതൃത്വത്തെ സോഡര്‍ അറിയിച്ചിരിക്കുന്നത്.
- dated 13 Apr 2021


Comments:
Keywords: Germany - Otta Nottathil - 13420211laschet Germany - Otta Nottathil - 13420211laschet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8520213survey
ജര്‍മനിയില്‍ ഗ്രീന്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
8520215downward
ജര്‍മനിയില്‍ രോഗവ്യാപനം കുറയുന്ന പ്രവണത തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
7520212patent
വാക്സിന്‍ പേറ്റന്റുകള്‍ക്ക് ഇളവ് നല്‍കാനാവില്ല: ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
7520214vaccine
വാക്സിനെടുത്തവര്‍ക്ക് ആനുകൂല്യങ്ങള്‍: ബില്‍ പാസാക്കി ജര്‍മന്‍ പാര്‍ലമെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_vaccine_for_alla_germany
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_for_all_germany_health_minister
ജര്‍മ്മനിയിലെ എല്ലാ മുതിര്‍ന്നവര്‍ക്കും അസ്ട്രസെനെക്ക വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി
തുടര്‍ന്നു വായിക്കുക
epidemic_data_intelligence_hub_germany
ജര്‍മനി ആഗോള എപ്പിഡെമിക് ഇറ്റലിജെന്‍സ് ഡാറ്റാ ഹബാകും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us