Today: 22 Feb 2018 GMT   Tell Your Friend
Advertisements
ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; ലണ്ടന്‍ വിമാനത്താവളം അടച്ചു
Photo #1 - U.K. - Otta Nottathil - 122201810
ലണ്ടന്‍: രണ്ടാം ലോക യുദ്ധകാലത്ത് ഉപയോഗിച്ച് പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിനു സമീപത്തുള്ള തെംസ് നദിയില്‍ നിന്നാണ് ബോംബ് കിട്ടിയത്. വിമാനത്താവളത്തിന്‍െറ റണ്‍വേ ഇതിനു തൊട്ടടുത്തു കൂടിയാണ് കടന്നു പോകുന്നത്.

ബോംബ് മുന്‍പ് ഉപയോഗിച്ചത് പൊട്ടാതെ കിടന്നതു തന്നെയാണോ, അതോ ആസൂത്രിതമായി ആരെങ്കിലും ഇവിടെ നിക്ഷേപിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു.

സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്‍െറ 214 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിഷേധിച്ചിരരുന്നു. ലണ്ടന്‍ സിറ്റിയില്‍ നിന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന യാത്രക്കാര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അവരുടെ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. സിറ്റി വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണുള്ളത്.

ഞായറാഴ്ച വൈകീട്ടോടെയാണ് ബോംബ് കണ്ടെത്തിയത്. രാത്രിയോടെ വിമാനത്താവളം അടച്ചു. പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ ബോംബ് പരിശോധിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്ത് 1940 സെപ്തംബറിനും 1941 മെയ്ക്കുമിടയില്‍ ജര്‍മനി ലണ്ടനില്‍ ആയിരക്കണക്കിന് ബോംബുകള്‍ വര്‍ഷിച്ചിരുന്നു. ഇതിലൊന്നാകാം നദിയില്‍നിന്നു കിട്ടിയതെന്നാണു കരുതുന്നത്.
- dated 12 Feb 2018


Comments:
Keywords: U.K. - Otta Nottathil - 122201810 U.K. - Otta Nottathil - 122201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22220187
ബോറിസ് ജോണ്‍സനെതിരായ ജര്‍മന്‍ ആരോപണം അനുയായികള്‍ തള്ളി Recent or Hot News
'ബ്രെക്സിറ്റ് കൈവിട്ടു പോയെന്ന് പറഞ്ഞിട്ടില്ല'' തുടര്‍ന്നു വായിക്കുക
22220185
സ്ത്രീകള്‍ക്ക് അവഹേളനം: സേവ് ദ ചില്‍ഡ്രന്‍ മുന്‍ മേധാവി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ട നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21220185
നഴ്സുമാര്‍ക്കായുള്ള ക്യാംപെയ്നുമായി കേറ്റ് മിഡില്‍ടണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
202201810
കോഴി ക്ഷാമം: ലണ്ടനില്‍ കെഎഫ്സികള്‍ പൂട്ടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19220186
ഇന്ത്യന്‍ വംശജന്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ തലപ്പത്തേക്ക്
തുടര്‍ന്നു വായിക്കുക
വിവര സംരക്ഷണ നിയമത്തില്‍നിന്ന് യുകെ വിസ ആന്‍ഡ് എന്‍ഫോഴ്സ്മെന്റിനെ ഒഴിവാക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us