മലയാളികള്‍ക്ക് അനുഗ്രഹമാവും ജര്‍മ്മനിയിലെ പെന്ഷന് പുതിയ പരിഷ്കാരം മലയാളികള്‍ക്ക് അനുഗ്രഹമാവും
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ജര്‍മ്മനിയിലെ സ്വകാര്യ പെന്ഷന് പദ്ധതിയായ 'റീസ്ററര്‍ റെന്റെ' (RiesterRente) നിര്‍ത്തലാക്കി പകരം പുതിയ പരിഷ്കാരം നടപ്പിലാക്കാന്‍ ബുണ്ടസ്റ്റാഗ് (ജര്‍മ്മന്‍ പാര്‍ലമെന്റ്) ഒരുങ്ങുന്നു.
2027 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ പദ്ധതി പ്രകാരം സാധാരണക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കൂടുതല്‍ ലാഭകരമായി പണം സമ്പാദിക്കാന്‍ സാധിക്കും.
പ്രധാന മാറ്റങ്ങള്‍:
എല്ലാവര്ക്കും അവസരം: മുന്‍പ് റീസ്ററര്‍ പദ്ധതിയില്‍ ചേരാന്‍ കഴിയാതിരുന്ന സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും (Selfemployed) ഇനി മുതല്‍ പുതിയ പദ്ധതിയുടെ ഭാഗമാകാം.
സര്‍ക്കാര്‍ സഹായം (ടൗയശെറ്യ): നിങ്ങള്‍ വര്‍ഷത്തില്‍ 360 യൂറോ സമ്പാദിച്ചാല്‍ അതിന്റെ പകുതി തുക (180 യൂറോ) സര്‍ക്കാര്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് നല്‍കും. ഇതിന് മുകളില്‍ നിക്ഷേപിക്കുന്ന ഓരോ തുകയ്ക്കും 25% സര്‍ക്കാര്‍ ബോണസ് ലഭിക്കും.
കുട്ടികള്‍ക്കുള്ള ആനുകൂല്യം: മാസം വെറും 25 യൂറോ മാത്രം നിക്ഷേപിക്കുന്ന കുടുംബങ്ങള്‍ക്കും ഓരോ കുട്ടിക്കും വര്‍ഷത്തില്‍ 300 യൂറോ വീതം സര്‍ക്കാര്‍ നല്‍കും.
കുറഞ്ഞ ചെലവ്: ബാങ്കുകള്‍ ഈടാക്കുന്ന അനാവശ്യ ഫീസുകള്‍ ഒഴിവാക്കി, നിക്ഷേപ തുകയുടെ പരമാവധി 1% മാത്രമേ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ പാടുള്ളൂ എന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഉയര്‍ന്ന പെന്ഷന്: 85 വയസ്സ് വരെ നിശ്ചിത തുക പെന്‍ഷനായി ലഭിക്കുന്ന രീതിയില്‍ പ്ളാനുകള്‍ ക്രമീകരിക്കാം. റീസ്റററിനേക്കാള് വലിയൊരു തുക കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മലയാളികള്‍ക്ക് ഇത് എങ്ങനെ ഗുണകരമാകും?
ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് അതും പുതുതായി എത്തിയവര്‍ക്ക് റിട്ടയര്‍മെന്റ് കാലത്ത് സര്‍ക്കാര്‍ പെന്ഷന് പുറമെ ഒരു വലിയ തുക കൈവശം വരാന്‍ ഈ പദ്ധതി സഹായിക്കും. ഉദാഹരണത്തിന്, ഒരു വ്യക്തി പ്രതിവര്‍ഷം 1800 യൂറോ നിക്ഷേപിച്ചാല്‍ 540 യൂറോ സര്‍ക്കാര്‍ വിഹിതമായി ലഭിക്കും. 40 വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം ഏകദേശം 2,69,000 യൂറോ വരെ സമ്പാദിക്കാന്‍ ഇതിലൂടെ സാധിച്ചേക്കാം.
- dated 31 Mar 2026
Comments: