ബര്‍ലിന്‍: യൂറോപ്പിലെ പ്രശസ്തമായ മലയാളം ഗുണ്ടര്‍ട്ട് ചെയര്‍ സ്ഥിതിചെയ്യുന്ന ട്യൂബിംഗന്‍ നഗരം ഓണാഘോഷത്തിന്റെ നിറവില്‍. ട്യൂബിംഗനിലെ മലയാളി കൂട്ടായ്മയായ ജര്‍മന്‍ മല്ലൂസും ഇന്തോ ജര്‍മന്‍ കള്‍ച്ചറല്‍ സൊസൈറ്റിയും (DIKG) സംയുക്തമായി സംഘടിപ്പക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 13 ന് ശനിയാഴ്ച നടക്കും.
രാവിലെ 8.30 ന് രജിസ്ട്രേഷനോടുകൂടി പരിപാടികള്‍ക്ക് തുടക്കമാവും. 9.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ രാജേഷ് പിളൈ്ള (DIKG) സ്വാഗതം ആശംസിയ്ക്കും. ഫാ.ടിജോ പറത്താനത്ത്, ജോളി തടത്തില്‍ (ചെയര്മാന്, ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്),മേഴ്സി തടത്തില്‍ (ബ്ള്യുഎംസി ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍), ജോളി എം പടയാട്ടില്‍ (പ്രസിഡന്റ്, ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്), ജോസ് കുമ്പിളുവേലില്‍ (ലോക കേരള സഭ അംഗം), ചിന്നു പടയാട്ടില്‍ (സെക്രട്ടറി, ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ്) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത സാംസ്ക്കാരിക പരിപാടികളെ തുടര്‍ന്ന് ഉച്ചയ്ക്ക് ഓണസദ്യയും, ഓണം മല്‍സര കളികളും, വടംവലിയും സമ്മാനദാനവും നടക്കും. ധനേഷ് കൃഷ്ണ നന്ദി പറയും.
തെക്കിനി ബാന്‍ഡിന്റെ ഗാനമേളയ്ക്കു ശേഷം ഡിജെ പാര്‍ട്ടിയോടെ പരിപാടികള്‍ സമാപിയ്ക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Comments: